പൊന്തക്കാട്ടിലെ മീസാൻ കല്ലി​െൻറ ഒാർമ

  • പാ​േട്ടാർമ: / തമ്പേറിൻ ‌താളം കേട്ടേയ്... (ചിത്രം: തലസ്​ഥാനം)

1992ലെ ഓണക്കാലത്താണ് വീടി​​​​​​​​​​​​​െൻറ ​െതാട്ടടുത്ത്  പുതിയൊരു തിയറ്റർ തുറക്കുന്നത്.  ഷാജി കൈലാസ് ‌സംവിധാനം ചെയ്‌ത ‘തലസ്ഥാനം’ ഉദ്ഘാടന ചിത്രമായി  ‌‌കാണണമെന്നു വാശി പിടിച്ച് വീട്ടീന്നു കാശും വാങ്ങി ഓടിച്ചെന്നപ്പോൾ തിയറ്ററി​​​​​​​​​​​​​െൻറ പരിസരത്ത് ഒരു പൂരത്തിനുള്ള ആളുകളുണ്ട്. തള്ളും തിരക്കും പോലീസുമൊക്കെയായി ആകെ ബഹളമയം. ടിക്കറ്റ്‌‌ കൗണ്ടറി​​​​​​​​​​​​​െൻറ ഏഴയലത്തെത്താനാകില്ലെന്ന് ഉറപ്പിച്ചൊരു ഏഴാംക്ലാസ്സുകാരന്‍ പോസ്റ്ററിലെ സുരേഷ്‌‌ ഗോപിയെ നോക്കി ‘ഫ! പുല്ലേ’യെന്ന്, അയാള്‍ രണ്ടു വർഷത്തിനു ശേഷം ആ ഡയലോഗ്​ ഹിറ്റാക്കുന്നതിനും മുമ്പേ പറഞ്ഞു കാണണം.  

അപ്പോഴാണ് സംഘർഷം നിറഞ്ഞ നിഷങ്ങളിൽ  അവതരിക്കുന്ന നായകനെപോലെ (പപ്പയുടെ സുഹൃത്തായ) ബഷീർക്ക ‌‌അവതരിക്കുന്നത്. ‘കപ്പലണ്ടി’ എന്ന് ഇരട്ടപ്പേരുള്ള ബഷീർക്ക ബ്ലാക്കിലെടുത്ത ടിക്കറ്റിലാണ് ഇരുവരും സിനിമ കണ്ടത്.  ‘തമ്പേറിൻ താളം കേട്ടേയ്...’ എന്ന പാട്ട് മനസ്സിലിടം പിടിയ്ക്കുന്നത് അങ്ങനെയാണ്.  ഈ ‌പാട്ടെഴുതിയത് ‌കാവാലമാണെന്ന് അടുത്ത കാലം വരെ തെറ്റിധാരണയുണ്ടായിരുന്നു. ഗിരീഷ് പുത്തഞ്ചേരിയോട് ക്ഷമാപണം. ഗൾഫ് വിട്ട് ഇടക്കാലത്ത് ഓട്ടോറിക്ഷ ഓടിച്ചു നടന്ന ബഷീർക്ക വീണ്ടും  ‌ഗൾഫിലേക്കു തന്നെ തിരിച്ചു പോയി. കുറച്ചു വർഷങ്ങൾക്കു ശേഷമൊരു ഹൃദയസ്തംഭനത്തോടെ മണ്ണിലേക്കു തന്നെ മടങ്ങി. പക്ഷേ ‘തലസ്ഥാനം’  എന്ന സിനിമ എനിക്കിപ്പോഴും ‌‌അയാളുടെ ഓർമയാണ്; ജാറത്തി​​​​​​​​​​​​​െൻറ പുറകുവശത്ത് എവിടെയോ പൊന്തപിടിച്ചു കിടക്കുന്ന ഒരു മീസാൻ കല്ലാണ്. പക്ഷേ, ഈ പാട്ടു കേട്ട് തിയറ്ററിനകത്ത്​ ഞങ്ങളും അർമാദിച്ചിരുന്നു എന്നത് നേരാണ്.

ആളുകൾ ‌തങ്ങളുടെ കൗമാരത്തിലും യൗവനത്തിലും കേട്ട പഴയ പാട്ടുകളെ എന്തുകൊണ്ട് കൂടുതലിഷ്​ടപ്പെടുന്നു എന്നു ചിന്തിച്ചിട്ടുണ്ടോ?  പുതിയതിനെയപ്പാടെ നിധേഷിക്കാനുള്ള ‌തോന്നലോ, അല്ലെങ്കിൽ ആസ്വാദനശേഷി കുറയുന്നതോ മാത്രമാകണമെന്നില്ല അതി​​​​​​​​​​​​​െൻറ കാരണം. കേൾക്കുന്ന പാട്ടി​​​​​​​​​​​​​െൻറ സംഗീതമോ, ആലാപനമാധുര്യമോ മാത്രമല്ല. ഒരു പറ്റം ഓർമ്മകൾ കൂടിയാണത് ‌ഉള്ളാലെ നിറയ്‌ക്കുന്നത്. അതുകൊണ്ടാണവ പ്രിയങ്കരമാകുന്നത്. നടന്നയിടങ്ങൾ, കണ്ട കാഴ്ചകൾ, കൂടെയുണ്ടായിരുന്നവർ, പുഞ്ചിരിച്ചവർ, പ്രണയിച്ചവർ, കലഹിച്ചവർ, മുഖം തിരിച്ചവർ, മാഞ്ഞു പോയവർ, കൂടെവന്നവർ അങ്ങനെയങ്ങനെയത് നീളുന്നു. ചുരുക്കിപ്പറഞ്ഞാൽ ടൈം മെഷീനിൽ കയറിയതു പോലെയൊരു തോന്നലാണ് പലപ്പോഴും ചില പാട്ടുകളുമുണ്ടാക്കുന്നത്. അതിനെ വേണമെങ്കിൽ പൈങ്കിളിയെന്നോ നൊസ്റ്റാൾജിയയെന്നോ ഒക്കെ ‌വിളിക്കാമായിരിക്കും. പക്ഷേ, അതുണ്ടാക്കുന്ന അനുഭവത്തെ ഒരിക്കലും റദ്ദു ചെയ്യാനാകില്ലെന്നതാണ് വാസ്തവം.

‘ജിമിക്കി കമ്മൽ’ ഇറങ്ങിയപ്പോൾ, ആ പാട്ട് ‌വൈറൽ ഹിറ്റാകുന്നതിനൊക്കെ മുമ്പ്, ഒരു സുഹൃത്ത് ‌യൂട്യൂബ് ‌ലിങ്ക് അയച്ചു തന്നിരുന്നു. അത് ആസ്വദിക്കുന്നേരം ഞാൻ പെട്ടെന്നോർത്തത് കോളേജ് ‌കാമ്പസ്സ് ‌പശ്ചാത്തലമാക്കിയെടുത്ത  ‌തലസ്ഥാനത്തിലെ ‘തമ്പേറിൻ താള’മാണ്.  അതിന് ‌രണ്ട് കാരണങ്ങളാണുള്ളത്. ‌അവയെ നേരിട്ടുള്ള ഒരു താരതമ്യമായി എടുക്കുകയോ, ഒരെണ്ണം മോശമെന്ന് ‌കരുതുകയോ  ചെയ്യേണ്ടതില്ല.  ഒന്ന്, ‌തമ്പേറി​​​​​​​​​​​​​െൻറ  എഡിറ്റിംഗ് ‌മലയാളത്തിലെ കൊമേഴ്‌സ്യൽ സിനിമാപ്പാട്ടു ചിത്രീകരണങ്ങളിൽ വച്ച് ഇപ്പോഴും മികച്ചു നിൽക്കുന്നതാണെന്ന് ‌വിശ്വസിക്കുന്നു. പ്രത്യേകിച്ച് അതിലെ വരാന്ത ദൃശ്യങ്ങൾ. രണ്ട്, ഒരു കാമ്പസിലെ വ്യത്യസ്തരായ വിദ്യാർത്ഥിക്കൂട്ടങ്ങളെ ‌പ്രതിനിധീകരിക്കാൻ പല ഈണങ്ങളും താളങ്ങളും ചുവടുകളുമൊക്കെ കലർത്തിയുപയോഗിക്കുന്നു. നാടൻ ചുവടുകളും, തിരുവാതിരപ്പാരഡിയും, ഫാസ്റ്റ് ‌നമ്പറുകളും, ചടുലമായ ബ്രേക്ക്‌ഡാൻസും, തകിലടിമേളവുമൊക്കെയായി ഉള്ളാലെ ‌ഹരം നിറയ്‌ക്കുന്നു.

 

Loading...
COMMENTS