സമ്മതിദാനാവകാശത്തിൻെറ ഓര്‍മ്മപ്പെടുത്തലായി ഔര്‍ ഡേ എന്ന ഷോര്‍ട്ട് ഫിലിം

18:02 PM
20/04/2019

സമ്മതിദാനാവകാശത്തിൻെറ ഓര്‍മ്മപ്പെടുത്തലാണ് ഔര്‍ ഡേ എന്ന ഷോര്‍ട്ട്ഫിലിം. വോട്ട് ചെയ്യാന്‍ മടിക്കുന്ന പുതുതലമുറയ്ക്ക് പഴയ തലമുറയിലൂടെ അതിൻെറ പ്രധാന്യം വരച്ചു കാട്ടുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചങ്ക്സ് മീഡിയയുടെ ബാനറിൽ നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തിട്ടുള്ള ശിബി പോട്ടോരാണ് ഹ്രസ്വചിത്രത്തിൻെറ കളറിംഗ്, എഡിറ്റിംഗ്, കഥ, തിരക്കഥ, സംവിധാനം എന്നി നിര്‍വ്വഹിച്ചിരിക്കുന്നത്. 

ആര്‍ക്ക് വോട്ട് ചെയ്യണമെന്നത് വ്യക്തിപരമാണെങ്കിലും വോട്ടവകാശം വിനിയോഗിക്കുക എന്നതാണ് പരമപ്രധാനമെന്ന ആശയം പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കുന്ന ഈ ചിത്രത്തിൽ തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി.അനുപമയും വേഷമിട്ടിട്ടുണ്ട്. ഒരു വീടിൻെറ പശ്ചാത്തലത്തില്‍ രണ്ട് ദിവസങ്ങളിലായാണ് കഥ നടക്കുന്നത്. 

അവതാരകന്‍ രതീഷ്‌കുമാര്‍, അവതാരികയും അധ്യാപികയുമായ രേഷ്മ, ചേതന ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. ബെന്നി ബെനഡിക്ട്, മാനവ എന്നിവരാണ് വേഷമിട്ടിട്ടുള്ളത്. അഖില്‍, ജിതിൻ ജോസ്, വിജേഷ്‌നാഥ് മരത്തംകോട് എന്നിവര്‍ ക്യാമറയും മെല്‍വിന്‍ പശ്ചാത്തല സംഗീതവും റിച്ചാര്‍ഡ് ശബ്ദമിശ്രണവും നിര്‍വ്വഹിച്ചിരിക്കുന്നു.

Loading...
COMMENTS