Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഒാസ്​കറാണ്​...

ഒാസ്​കറാണ്​ ഹോളീവുഡിലെ ഏറ്റവും ബഹുമാന്യ പുരുഷൻ; ചടങ്ങിൽ ജിമ്മി കിമ്മലി​െൻറ തമാശ

text_fields
bookmark_border
jimmy-kimmel
cancel

ലോസ്​ ആഞ്ചലസ്​: പതിവ്​ പോലെ ത​​െൻറ സരസ സംഭാഷണങ്ങളോടെയാണ്​ അവതാരകൻ ജിമ്മി കിമ്മൽ ഒാസ്​കാർ പുരസ്​കാര ചടങ്ങ്​ ആരംഭിച്ചത്​. ഹാർവി വൈൻസ്​റ്റൈനെ കടന്നാക്രമിച്ച​ ജിമ്മി കിമ്മൽ കഴിഞ്ഞ ഒാസ്​കറിന് അകാദമി അവരുടെ റാങ്കിൽ നിന്നും​ ഹാർവിയെ പുറത്താക്കിയതിനെ കുറിച്ച്​ പറഞ്ഞത്​ ഇങ്ങനെ - ‘വേറെ കുറെ മികച്ച നോമിനികൾ ഉണ്ടായിരുന്നുവെങ്കിലും ഹാർവിയാണ്​ അതിന്​ കൂടുതൽ അർഹൻ എന്നായിരുന്നു’.  

ഹോളിവുഡിലെ പുരുഷതാരങ്ങളുടെ അന്തസിനെ പരിഹസിച്ച ജിമ്മി കിമ്മൽ ഒാസ്​കർ പുരസ്​കാരമായ സ്​റ്റാച്ച്യൂവിലേക്ക്​ ചുണ്ടിക്കൊണ്ട്​ പറഞ്ഞത്​ ‘‘ ഒാസ്​കറാണ്​ ഹോളിവുഡിലെ ഏറ്റവും ​പ്രിയപ്പെട്ടതും ബഹുമാന്യനുമായ പുരുഷൻ. അയാളെ നോക്കൂ. നിങ്ങൾക്കെല്ലാം കാണാൻ കഴിയുന്ന ഇടത്താണ്​ അയാൾ കൈകൾ വച്ചിട്ടുള്ളത്​. മോശമായി ഒരു വാക്ക്​ പോലും ഉരിയാടില്ല. ഏറ്റവും പ്രധാനപ്പെട്ടകാര്യം ഒാസ്​കറിന്​ ലിംഗമില്ല. ഫലത്തിൽ അയാളൊരു പരിമിതികളുടെ സ്​റ്റാച്ച്യുവാണ്​. ഹോളീവുഡ്​ ടൗണിൽ നമുക്ക്​ വേണ്ടത്​ അത്തരം പുരുഷൻമാരെയാണ്​. ചിരിമേളമായ സദസ്സിൽ ജിമ്മി കിമ്മൽ പറഞ്ഞ വാചകങ്ങളാണ്​ ഇവ. 

ഷേപ്​ ഒാഫ്​ വാട്ടറിനെയും കിമ്മൽ വെറുതെ വിട്ടില്ല. ശുചീകരണ തൊഴിലാളിയായ സ്​ത്രീ ഒരു ജലജീവിയുമായി പ്രണയത്തിലാവുന്ന കഥയാണ്​ ​ഡെൽടോറോയുടെ ചിത്രം പറയുന്നത്​. പുരുഷൻമാർക്ക്​ മോശപ്പെട്ട വർഷമാണിതെന്നും സ്​ത്രീകൾ മത്സ്യങ്ങളെ വരെ ഡേറ്റ്​ ചെയ്യുകയാണെന്നും കിമ്മൽ ചടങ്ങിൽ പറയുകയുണ്ടായി.

ജിമ്മി കിമ്മലി​​െൻറ പ്രസ്​താവനളെ എതിർത്ത്​ നിരവധി പ്രമുഖർ രംഗത്ത്​ വരികയുണ്ടായി.

വൈൻസ്​റ്റൈനെതിരെ ആദ്യമായി ആരോപണമുന്നയിച്ച ആശ്​ലീ ജുഡ്​, മിറ സോർവിനോ എന്നിവർ ചടങ്ങിൽ ഒരുമിച്ചാണ്​ എത്തിയത്​. സൽമ ​ഹയെകും ചടങ്ങിൽ പ​െങ്കടുത്തു. മുൻനിര നടിമാരിൽ നിന്നടക്കം പീഡനാരോപണം നേരിട്ട നിർമാതാവ്​ വൈൻസ്​റ്റൈൻ ഒാസ്​കർ പുരസ്​കാര ജേതാവ്​ കൂടിയാണ്​. ആരോപണങ്ങൾ എല്ലാം വൈൻസ്​​റ്റൈൻ നിഷേധിച്ചിരുന്നു. 

ഹാർവിയോടുള്ള അനാദരവി​​െൻറയും പീഡനം നേരിട്ട നടിമാർക്കുള്ള ​െഎക്യദാർഢ്യത്തി​​െൻറയും ഭാഗമായി ബാഫ്​തയിലും ഗോൾഡൻ ഗ്ലോബിലും കറുത്ത വസ്​ത്രം ധരിച്ചായിരുന്നു താരങ്ങൾ ചടങ്ങിനെത്തിയിരുന്നത്​. എന്നാൽ ഒാസ്​കറിന്​ അത്തരം ഡ്രെസ്​ കോഡുകൾ ഒന്നും ദൃശ്യമായില്ല.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsHarvey WeinsteinMe Toojimmy kimmeloscar 2018
News Summary - Oscars 2018 Host Jimmy Kimmel takes aim at Harvey Weinstein - movie news
Next Story