Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightപുതിയ സിനിമകൾക്ക്​...

പുതിയ സിനിമകൾക്ക്​ സെപ്​റ്റംബർ 30ന്​ മുമ്പ്​ തിയറ്റർ ഇല്ല

text_fields
bookmark_border
cinema-theatre
cancel

കൊ​ച്ചി: കോ​വി​ഡ്​ 19 പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ചി​ത്രീ​ക​ര​ണം നി​ർ​ത്തി​യ​തും ചി​ത്രീ​ക​ര​ണം തു​ട​ങ്ങാ​നി​രി​ക്കു​ന്ന​തു​മാ​യ സി​നി​മ​ക​ൾ​ക്ക്​ സെ​പ്​​റ്റം​ബ​ർ 30ന്​ ​മു​മ്പ്​ തി​യ​റ്റ​ർ ന​ൽ​കേ​ണ്ടെ​ന്ന്​ തീ​രു​മാ​നം. ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​വ​യു​ടെ റി​ലീ​സ്​ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം നീ​ട്ടി​വെ​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ തി​യ​റ്റ​ർ ഉ​ട​മ​ക​ളും നി​ർ​മാ​താ​ക്ക​ളും വി​ത​ര​ണ​ക്കാ​രും സം​യു​ക്ത​മാ​യി ഈ ​തീ​രു​മാ​നം എ​ടു​ത്ത​ത്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി തു​ട​രു​ക​യും ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ചി​ത്ര​ങ്ങ​ൾ സെ​പ്​​റ്റം​ബ​ർ 30ന്​ ​മു​മ്പ്​ റി​ലീ​സ്​ ചെ​യ്യാ​ൻ ക​ഴി​യാ​തെ വ​രു​ക​യും ചെ​യ്​​താ​ൽ നി​യ​​ന്ത്ര​ണം പി​ന്നെ​യും നീ​ളും.

സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം തി​യ​റ്റ​റു​ക​ൾ മാ​ർ​ച്ച്​ 31വ​രെ അ​ട​ച്ച​തി​നു പു​റ​മെ ചി​ത്രീ​ക​ര​ണം പൂ​ർ​ണ​മാ​യി നി​ർ​ത്തി​യി​രി​ക്കു​ക​യു​മാ​ണ്. 12ഓ​ളം സി​നി​മ​ക​ളു​ടെ ചി​ത്രീ​ക​ര​ണ​മാ​ണ്​ മു​ട​ങ്ങി​യ​ത്. വി​ല​ക്ക്​ ലം​ഘി​ച്ച്​ ചി​ല ജി​ല്ല​ക​ളി​ൽ ന​ട​ന്ന ചി​ത്രീ​ക​ര​ണം ക​ല​ക്​​ട​റും നാ​ട്ടു​കാ​രും ഇ​ട​പെ​ട്ട്​ അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വേ​ന​ൽ അ​വ​ധി​യും വി​ഷു​വും ഓ​ണ​വും ല​ക്ഷ്യ​മി​ട്ട്​ കോ​ടി​ക​ൾ മു​ട​ക്കി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ നി​ര​വ​ധി സി​നി​മ​ക​ളു​ടെ റി​ലീ​സി​ങ്​ നീ​ട്ടി​വെ​ച്ചി​ട്ടു​ണ്ട്.

ഇ​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും തി​യ​റ്റ​റു​ക​ൾ മു​ൻ​കൂ​ട്ടി ബു​ക്ക്​ ചെ​യ്​​ത​വ​യാ​ണ്. ഏ​പ്രി​ൽ മ​ധ്യ​ത്തോ​ടെ പ്ര​തി​സ​ന്ധി നീ​ങ്ങു​മെ​ന്നും തു​ട​ർ​ന്ന്​ ഇ​വ​ക്ക്​ മ​തി​യാ​യ പ്ര​ദ​ർ​ശ​ന​സ​മ​യം ന​ൽ​കാ​നാ​കു​മെ​ന്നു​മു​ള്ള ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ്​ ഇ​നി പൂ​ർ​ത്തി​യാ​കു​ന്ന സി​നി​മ​ക​ൾ​ക്ക്​ സെ​പ്​​റ്റം​ബ​ർ 30ന്​ ​മു​മ്പ്​ തി​യ​റ്റ​ർ ന​ൽ​കേ​ണ്ടെ​ന്ന തീ​രു​മാ​നം. കോ​വി​ഡ്​ ഭീ​തി പൂ​ർ​ണ​മാ​യി അ​ക​ന്ന ശേ​ഷം സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ന്​ അ​നു​സൃ​ത​മാ​യി മാ​ത്രം തി​യ​റ്റ​റു​ക​ൾ തു​റ​ന്നാ​ൽ മ​തി​യെ​ന്നാ​ണ്​ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsfilm theatre
News Summary - no theatre allow for new cinemas in kerala
Next Story