ന്യൂ​യോ​ർ​ക്​ ടൈം​സി​ലെ പ്ര​ത്യേ​ക ഫീ​ച്ച​റി​ൽ ഇ​ടം​പി​ടി​ച്ച്​ മ​ധു​ബാ​ല

  • ഹോളിവുഡ്​ ഇതിഹാസം മർലിൻ മൻറോയുമായാണ്​ ന്യൂയോർക്​ ടൈംസ്​ മധുബാലയെ താരതമ്യം ചെയ്യുന്നത്​.

22:25 PM
09/03/2018
madhubala

ന്യൂ​യോ​ർ​ക്​: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ​ദി​ന​പ​ത്ര​മാ​യ ന്യൂ​യോ​ർ​ക്​ ടൈം​സ്​ ത​യാ​റാ​ക്കി​യ ഫീ​ച്ച​റി​ൽ ഇ​ടം​പി​ടി​ച്ച്​ ബോ​ളി​വു​ഡ്​ ഇ​തി​ഹാ​സ​നാ​യി​ക മ​ധു​ബാ​ല. ലോ​ക​ത്തെ പ്ര​ശ​സ്​​ത​രാ​യ 15 വ​നി​ത​ക​ളു​ടെ ച​ര​മ​ക്കു​റി​പ്പ്​ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു​ക്കി​യ ‘ഒാ​വ​ർ​ലു​ക്​​ഡ്​’ എ​ന്ന ഫീ​ച്ച​റി​ലാ​ണ്​ മ​ധു​ബാ​ല​ക്ക്​ ഇ​ടം​ല​ഭി​ച്ച​ത്.

1981 മു​ത​ൽ പ​ത്ര​ത്തി​ലെ ച​ര​മ​വാ​ർ​ത്ത​ക​ളി​ൽ വെ​ളു​ത്ത വ​ർ​ഗ​ക്കാ​രാ​യ പു​രു​ഷ​ന്മാ​ർ​ക്ക്​ മാ​ത്ര​മാ​യി​രു​ന്നു സ്ഥാ​ന​മെ​ന്നും അ​തി​നു​ള്ള പ്രാ​യ​ശ്ചി​ത്ത​മാ​യി ഇ​പ്പോ​ൾ പ്ര​ശ​സ്​​ത​രാ​യ 15 വ​നി​ത​ക​ളു​ടെ ച​ര​മ​ക്കു​റി​പ്പ്​ പു​റ​ത്തു​വി​ടു​ക​യാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി​യാ​ണ്​ പ​ത്രം ഫീ​ച്ച​ർ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

ആ​യി​ഷ ഖാ​നാ​ണ്​ മ​ധു​ബാ​ല​യു​ടെ കു​റി​പ്പ്​ ത​യാ​റാ​ക്കി​യ​ത്. 1949ൽ 16 ​കാ​രി​യാ​യി​രി​ക്കെ ‘മ​ഹ​ൽ’ എ​ന്ന സി​നി​മ​യി​ൽ അ​ശോ​ക്​ കു​മാ​റി​​െൻറ നാ​യി​ക​യാ​യി അ​ര​േ​ങ്ങ​റി​യ മും​താ​സ്​ ബീ​ഗം എ​ന്ന മ​ധു​ബാ​ല ബോ​ളി​വു​ഡി​ലെ ആ​ദ്യ സൂ​പ്പ​ർ​നാ​യി​ക​യാ​യാ​ണ്​ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. ‘ച​ൽ​ത്തി കാ ​നാം ഗാ​ഡി’, ‘മു​ഗ​ൾ എ ​അ​അ്​​സം’, ‘ബ​ർ​സാ​ത് കീ ​രാ​ത്’, ‘അ​മ​ർ’ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​മ​ന​സ്സി​ൽ ഇ​ടം​നേ​ടി​യ മ​ധു​ബാ​ല അ​സു​ഖ​ത്തെ തു​ട​ർ​ന്ന്​ 36ാം വ​യ​സ്സി​ൽ അ​ന്ത​രി​ക്കു​ക​യാ​യി​രു​ന്നു. ​ഹോളിവുഡ്​ ഇതിഹാസം മർലിൻ മൻറോയുമായാണ്​ ന്യൂയോർക്​ ടൈംസ്​ മധുബാലയെ താരതമ്യം ചെയ്യുന്നത്​.

 

Loading...
COMMENTS