‘‘നിങ്ങൾക്ക്​ മുമ്പിൽ എൻെറ ശിരസ്സ്​ കുനിഞ്ഞുപോകുന്നു’’; കേൾക്കാം, മോഹൻലാലിൻെറ ജന്മദിന ​വാക്കുകൾ

13:08 PM
21/05/2020
mohanlal1

ജന്മദിനത്തിൽ ആരാധകർക്കായി ​പുതിയ േബ്ലാഗ്​ പങ്കുവെച്ച്​ മോഹൻലാൽ. ‘നീ ഉൺമയാ പൊയ്യാ?’ എന്ന തലക്കെട്ടിലുള്ള ​േബ്ലാഗിൽ തൻെറ സിനിമ ജീവിതം ഓർത്തെടുക്കുകയാണ്​ മലയാളത്തിൻെറ മഹാനടൻ.

​േബ്ലാഗിൽനിന്ന്​:
‘‘ലോകം അതിൻെറ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു ദശാസന്ധിയിൽ നിൽക്കു​േമ്പാൾ ഞാനും ഒരു വഴിത്തിരിവിൽ വന്ന്​ നിൽക്കുകയാണ്​. ഇന്ന്​, മെയ്​ 21... എൻെറ ജീവിതത്തിൽ എനിക്ക്​ ഒരു വയസ്സുകൂടി കൂടുന്നു. എനിക്ക്​ അറുപത്​ വയസ്സ്​ തികയുന്നു. ലോകത്തിൻെറയും എ​ൻെറയും വഴിത്തിരിവുകളിലെ ഈ വന്ന്​നിൽപ്പ്​ ഒരേ സമയത്തായത്​ തീർത്തും യാദൃശ്ചികമാവാം. 

അല്ലെങ്കിലും ജീവിതത്തിലെ അദ്​ഭുതകരമായ യാദൃശ്ചികതകളാണല്ലോ എന്നെ ഇങ്ങനെ, ഈ രൂപത്തിൽ ഭാവത്തിൽ ഇവിടെ വരെ എത്തിച്ചത്​. ഇവിടെനിന്ന്​ തിരിഞ്ഞുനോക്കു​േമ്പാൾ എനിക്ക്​ വിശ്വസിക്കാൻ ആവുന്നില്ല.. എത്ര ദൂരം! എത്ര മാത്രം അധ്വാനം ! എത്ര മനുഷ്യരുടെ, പ്രതിഭകളുടെ സഹായം! എത്രയെത്ര പരാജയങ്ങൾ ! കൂട്ടായ്​മയുടെ വിജയങ്ങൾ ! ആ​െരാക്കെയോ ചൊരിഞ്ഞ സ്​നേഹങ്ങൾ! ആരുടെയൊക്കെയോ കരുതലുകൾ! തിരിഞ്ഞുനിൽക്കു​േമ്പാൾ എൻെറ ശിരസ്സ്​ കുനിഞ്ഞുപോകുന്നു.. നന്ദിയോടെ: എൻെറ കണ്ണുകൾ നനഞ്ഞുപോകുന്നു.. കടപ്പാടോടെ..’’

​​േബ്ലാഗിൻെറ പൂർണരൂപം ഇവിടെ കേൾക്കാം:

Loading...
COMMENTS