Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightനിയമം ജനങ്ങൾക്ക്​...

നിയമം ജനങ്ങൾക്ക്​ വേണ്ടിയാവണം; മാസ്റ്റർ ഓഡിയോ ലോഞ്ചിൽ ആഞ്ഞടിച്ച്​ വിജയ്​

text_fields
bookmark_border
master-audio-launch
cancel

ലോകേഷ്​ കനകരാജ്​ സംവിധാനം ചെയ്യുന്ന ‘മാസ്റ്റര്‍’ എന്ന ചിത്രത്തിൻെറ ഓഡിയോ ലോഞ്ചാണ്​ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയം. പൊതുവെ ആരാധക ലക്ഷങ്ങളുടെ സാന്നിധ്യത്തിൽ ആർപ്പുവിളികളോടെ നടന്നിരുന്ന ഓഡിയോ​ ലോഞ്ച് കോവിഡ്​ ബാധയെ തുടർന്ന്​​ ഇത്തവണ വളരെ ചുരുക്കം ആളുകളെ മാത്രം പ​ങ്കെടുപ്പിച്ച്​ ചെന്നെയിലെ സ്റ്റാർ ഹോട്ടലിലാണ്​ സംഘടിപ്പിച്ചത്​. അതേസമയം ഓഡിയോ ലോഞ്ച് വേദിയില്‍ കേന്ദ്ര സര്‍ക്കാറിൻെറ പൗരത്വ ഭേദഗതി നിയമത്തെയും കഴിഞ്ഞ കുറച്ച്​ ദിവസങ്ങളിലായി താര​ത്തിൻെറ വസതിയിൽ നടന്നുകൊണ്ടിരിക്കുന്ന റെയ്​ഡി​െനയും കുറിച്ച്​ വിജയ്​ പരോക്ഷമായി വിമർശനം ഉന്നയിച്ചു.

‘ജനങ്ങളുടെ ആവശ്യത്തിന് വേണ്ടിയായിരിക്കണം നിയമനിര്‍മ്മാണം നടത്തേണ്ടത്. സര്‍ക്കാര്‍ സ്വന്തം താത്പര്യമനുസരിച്ച് നിയമം നിര്‍മ്മിച്ച ശേഷം ജനങ്ങളോട്​ അത് പിന്തുടരാന്‍ നിര്‍ബന്ധിക്കുകയല്ല വേണ്ടത്’​ - വിജയ് പറഞ്ഞു. ‘എനിക്ക് എൻെറ പഴയ ജീവിതം തിരിച്ചു വേണം. ആ ജീവിതത്തിൽ സമാധാനം ഉണ്ടായിരുന്നു. റെയ്ഡും കസ്റ്റഡിയും അന്ന്​ നേരിടേണ്ടി വന്നിട്ടില്ല. ജീവിതത്തിൽ മറക്കാനാകാത്ത നിമിഷങ്ങളായിരുന്നു അത്​. മോശം സമയത്ത്​ ശക്​തമായ പിന്തുണ നൽകിയ നിങ്ങൾ ‘വേറെ ലെവലാണെന്ന്’​ ആരാധകരോട്​ വിജയ്​ പറഞ്ഞു.

എതിർപ്പുകളെ വിജയം കൊണ്ട്​ കീഴ്​പ്പെടുത്തണമെന്നും സത്യം പറഞ്ഞാൽ ചിലപ്പോൾ നിശ്ശബ്ദനാകേണ്ടി വരുമെന്നും അദ്ദേഹം തുറന്നടിച്ചു. ആദായ നികുതി വകുപ്പിൻെറ കസ്റ്റഡിയിൽ 30 മണിക്കൂർ കഴിഞ്ഞതിന്​ ശേഷം വിജയ്​ പ​ങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാണ്​ മാസ്റ്റർ ഓഡിയോ ലോഞ്ച്​.

vijay-master

ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്ന വിജയ്​ സേതുപതിയും വേദിയിലുണ്ടായിരുന്നു. ‘തൻെറ ചിത്രത്തിൽ വില്ലൻ വേഷത്തിലഭിനയിക്കുന്നതെന്തിനാണെന്ന്​ സേതുപതിയോട്​ ചോദിക്കണമെന്നുണ്ടായിരുന്നു​വെന്ന്​ വിജയ്​ ചടങ്ങിൽ പറഞ്ഞു. ‘ചെറിയ വേഷങ്ങളിൽ തുടങ്ങി തമിഴ്​ സിനിമയിൽ വലിയ താരമായി മാറിയ ഒരാളുണ്ടെങ്കിൽ അത്​ വിജയ്​ സേതുപതിയാണ്​. അദ്ദേഹത്തിൻെറ സിനിമകൾക്ക്​ വലിയ മാർക്കറ്റുണ്ട്​. എന്തിനാണ്​ തൻെറ ചിത്രത്തിലെ ​വേഷം സ്വീകരിച്ചതെന്ന്​ രണ്ടും കൽപിച്ച്​ ഞാൻ ഒരിക്കൽ ചോദിച്ചു.​ വലിയ മറുപടി പ്രതീക്ഷിച്ച എനിക്ക്​ ‘എനിക്ക്​ നിങ്ങളെ വളരെ ഇഷ്​ടമാണെന്ന’ ചെറിയ ഉത്തരമാണ്​ ലഭിച്ചത്​. അദ്ദേഹത്തിൻെറ ഹൃദയത്തിൽ എനിക്ക്​ ഒരു സ്ഥാനമുണ്ടെന്ന്​ അപ്പോഴാണ്​ മനസിലായതെന്നും വിജയ്​ പറഞ്ഞു.

vijay-sethupathi

വൈകാതെ സ്​റ്റേജിലെത്തിയ വിജയ്​ സേതുപതി നടൻ വിജയ്​യെ പ്രശംസിക്കാനും മറന്നില്ല. അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണ്​. എൻെറ മുന്നിലിരിക്കുന്നത്​ കൊണ്ട്​ പറയുന്നതല്ല. എല്ലാവർക്കും അതേ അഭിപ്രായമാണെന്നും സേതുപതി പറഞ്ഞു. ഞാൻ എൻെറ ജീവിതത്തിൽ കണ്ടുമുട്ടുന്ന എല്ലാവരും എൻെറ മാസ്റ്ററാണ്​. എല്ലാവരിൽ നിന്നും എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ട്​. ഞാൻ എല്ലാവരുടെയും ആരാധകനാണ്​. എനിക്ക്​ മനുഷ്യരെ ഇഷ്​ടമാണെന്നും സേതുപതി കൂട്ടിച്ചേർത്തു.

ഇവിടെ ഒരു വൈറസ്​ കൂടിയുണ്ട്​. ദൈവത്തിൻെറ പേരിൽ നമ്മൾ ഏറ്റുമുട്ടുകയാണ്​. ഇവിടെ ഒരാൾക്കും ഒരു മതത്തെ രക്ഷിക്കാനാവില്ല. അങ്ങനെയൊരാൾ ജീവിച്ചിരിക്കുന്നില്ല. അയാളെ വിശ്വസിക്കരുത്​. എല്ലാവരോടും മനുഷ്യത്വത്തിൽ വിശ്വാസമർപ്പിക്കാൻ പറയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാസ്റ്റർ ഓഡിയോ ലോഞ്ചിൽ വിജയ്​ മാതാപിതാക്കൾക്കൊപ്പം

ബിഗില്‍ സിനിമയ്ക്ക് 50 കോടി രൂപയും മാസ്റ്ററിന് 80 കോടിയും വിജയ് പ്രതിഫലം വാങ്ങിയെന്ന്​ ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. എന്നാൽ, അതിൻെറ രേഖകള്‍ കൃത്യമാണെന്നും നികുതി അടച്ചിട്ടുണ്ടെന്നുമാണ്​ വകുപ്പിൻെറ പ്രാഥമിക നിഗമനം. നികുതി വെട്ടിപ്പ് കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ നടന് എതിരായ കേസുകള്‍ അവസാനിപ്പിക്കണമെന്ന് തമിഴ് സിനിമാ താരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്​. അതേസമയം സ്വത്ത് ഇടപാടുകളിലെ വിശദ പരിശോധനയിലൂടെ നടപടി ഉടന്‍ അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആദായ നികുതി വകുപ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor Vijaymaster
News Summary - Master audio launch vijay speech-movie news
Next Story