Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightകുഞ്ഞുനാൾ മുതൽ കല...

കുഞ്ഞുനാൾ മുതൽ കല നെഞ്ചേറ്റിയ കലാകാരൻ

text_fields
bookmark_border
kts-abdulla
cancel
camera_alt2016? ??.??.??. ??????????? ??????? ?????????????

കോഴിക്കോട്​: ചെറുപ്പത്തിൽതന്നെ കലയെ നെഞ്ചോട്​ ചേർത്തുപിടിച്ച കലാകാരനായിരുന്നു ശനിയാഴ്​ച അരങ്ങൊഴിഞ്ഞ കെ.ടി.സി. അബ്​ദുല്ല. സ്വാഭാവിക അഭിനയ മുഹൂർത്തങ്ങളെ ഒട്ടും കൃത്രിമമില്ലാതെ വേദിയിലും അഭ്രപാളികളിലും അവതരിപ്പിക്കാൻ അ​ദ്ദേഹത്തിന്​ സാധിച്ചു. സ്കൂളിൽ പഠിക്കുന്ന കാലത്തുതന്നെ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു. 60കളിൽ കോഴിക്കോട്ട്​ ആരംഭിച്ച യുനൈറ്റഡ് ഡ്രാമാറ്റിക് അക്കാദമിയിലൂടെയാണ് നാടകാഭിനയ രംഗത്തേക്ക്​ വന്നത്. നാടകഭ്രമം മൂത്ത് എട്ടാംക്ലാസിൽ പഠനം നിർത്തി കലാരംഗത്ത് സജീവമായി.

ആൺവേഷം മോഹിച്ച്​ അരങ്ങിലെത്തിയ അബ്​ദുല്ലയെ കാത്തിരുന്നത്​ ആദ്യ നാടകത്തിൽത​െന്ന പെൺവേഷമായിരുന്നു. എ.കെ. പുതിയങ്ങാടിയുടെ ‘കണ്ണുകൾക്ക് ഭാഷയുണ്ട്’എന്ന നാടകം മലബാർ നാടകോത്സവത്തിൽ അവതരിപ്പിച്ചപ്പോൾ നടി വരാതിരുന്നതോടെയാണ്​ അദ്ദേഹത്തിന്​ പെൺവേഷമണിയേണ്ടി വന്നത്. ഇൗ സംഭവം അദ്ദേഹം പല സദസ്സുകളിലും പിൽക്കാലത്ത്​ വിവരിക്കുമായിരുന്നു. പിന്നീട് പി.എൻ.എം. ആലിക്കോയയുടെ ‘വമ്പത്തി നീയാണ് പെണ്ണ്’എന്ന നാടകത്തിലും സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചു. അതിനിടക്ക്​ സിനിമയിലേക്ക്​ രംഗപ്രവേശനം.

എം.ടി. വാസുദേവൻ നായർ, സത്യൻ അന്തിക്കാട്, ഹരിഹരൻ, ടി. ദാമോദരൻ, ഐ.വി. ശശി, ഭരതൻ തുടങ്ങിയ പ്രഗല്​​ഭരോടൊപ്പം ജോലിചെയ്​തു. സംഗമം, സുജാത, മനസാ വാചാ കർമണ, അങ്ങാടി, അഹിംസ, ചിരിയോ ചിരി, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, വാർത്ത, എന്നും നന്മകൾ, കവി ഉദ്ദേശിച്ചത്, അറബിക്കഥ, സുഡാനി ഫ്രം ​ൈനജീരിയ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളചലച്ചിത്ര സഹൃദയവേദിയുടെ പ്രേംനസീർ അവാർഡ് ലഭിച്ചിട്ടുണ്ട്. റേഡിയോ നാടകരംഗത്ത് എ ഗ്രേഡ് ആർട്ടിസ്​റ്റ്​ കൂടിയായിരുന്നു അബ്​ദുല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cine artistMovies ArticleKTC Abdulla
News Summary - KTc Abdulla -Movies Article
Next Story