കെ.കെ. ഹരിദാസ്​: അഭ്രപാളിയിൽ ചിരി പടർത്തിയ സംവിധായകൻ

10:21 AM
27/08/2018

കൊച്ചി: സിനിമപ്രേക്ഷകരെ മതിമറന്ന്​ ചിരിക്കാൻ പഠിപ്പിച്ച സംവിധായകനായിരുന്നു ഞായറാഴ്​ച അന്തരിച്ച കെ.കെ. ഹരിദാസ്​. ശുദ്ധനർമത്തിൽ പൊതിഞ്ഞ്​ ഒതുക്കത്തോടെ കഥ പറഞ്ഞ ഹരിദാസി​​െൻറ പല ചിത്രങ്ങളും തിയറ്ററുകളിൽ പൊട്ടിച്ചിരിയുടെ തിരമാലകൾ തീർത്തു.

മലയാള സിനിമയിലെ ഇന്നത്തെ പല താരങ്ങളുടെയും വളർച്ചയിൽ ഇൗ ചിത്രങ്ങൾ നിർണായകമായി. ചിരിപ്പിക്കാൻ വേണ്ടിയല്ല മറിച്ച്​, കഥയുടെ സ്വാഭാവിക വളർച്ചയുടെ അടിയൊഴുക്കായി നിൽക്കുന്നതായി ഹരിദാസി​​െൻറ ചിത്രങ്ങളിലെ ഹാസ്യം. സിനിമമോഹം കുഞ്ഞുനാളിലെ തലക്കുപിടിച്ചതാണ്​ ഹരിദാസിന്​​. സിനിമക്കാരനാകാൻ 15ാം വയസ്സിൽ മദ്രാസിന്​ വണ്ടി കയറി. ബന്ധുവും സംഗീതസംവിധായകനുമായ കണ്ണൂർ രാജനായിരുന്നു സിനിമയിലേക്ക്​ പിടിവള്ളി. 1982ൽ ‘ഭാര്യ ഒരു മന്ത്രി’ സിനിമയിൽ സഹസംവിധായകനായി തുടങ്ങി. പിന്നീട്​ 18 വർഷം അക്കാലത്തെ പ്രമുഖ സംവിധായകരുടെയെല്ലാം സഹായിയായി. 

കാമറക്ക്​ പിന്നിലെ ലോകം പൂർണമായി മനസ്സിലാക്കി അത്​ ത​​െൻറ കൈപ്പിടിയിൽ ഒതുങ്ങുമെന്ന​ ആത്​മവിശ്വാസം നേടിയശേഷമാണ്​ സ്വതന്ത്ര സംവിധായകനായത്​. 1994ൽ ജയറാമിനെ നായകനാക്കി സംവിധാനം ചെയ്​ത ആദ്യ ചിത്രമായ ‘വധു ഡോക്​ടറാണ്​’ വൻ വിജയമായി. 

ആവർത്തനവിരസതയും മിമിക്രിയുടെ കോപ്പിയടിയും ഒഴിവാക്കി ഹാസ്യത്തി​​െൻറ പുതിയ രസക്കൂട്ടുകളാണ്​​ ഹരിദാസ്​ സ്വീകരിച്ചത്​. കോമഡി ചിത്രങ്ങളുടെ ഇൗ വേറിട്ട ശൈലി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ‘കാക്കക്കും പൂച്ചക്കും കല്യാണം’ ചിത്രത്തിലൂടെ ഹരിദാസാണ്​ ദിലീപിനെ ആദ്യമായി നായകനാക്കിയത്​. ഒ​േട്ടറെ പുതുമുഖങ്ങളെ അദ്ദേഹം മലയാള സിനിമക്ക്​ പരിചയപ്പെടുത്തി.

അവതരണത്തിലെന്നപോലെ ​സിനിമയുടെ പേരിലും വ്യത്യസ്​തത പുലർത്താൻ ഹരിദാസ്​ ശ്രദ്ധിച്ചു. ‘കിണ്ണം കട്ട കള്ളൻ’, ‘സി.​െഎ മഹാദേവൻ അഞ്ചടി നാലിഞ്ച്​’, ‘മൂന്ന്​ വിക്കറ്റിന്​ 365 റൺസ്’​, ‘ജോസേട്ട​​െൻറ ഹീറോ’, ‘കൊക്കരക്കോ’ തുടങ്ങിയവ ഉദാഹരണം. ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാനുള്ള ആലോചനയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചക്ക്​ കഴിഞ്ഞദിവസം ടി.വി. ചന്ദ്ര​​​െൻറ ‘പെങ്ങളില’ സിനിമയുടെ സെറ്റിൽ എത്തുകയും ചെയ്തു. കുട്ടികൾക്ക്​ വേണ്ടിയുള്ള ചിത്രവും ഹരിദാസി​​െൻറ സ്വപ്​നമായിരുന്നു. 
 

Loading...
COMMENTS