Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Yesudas -films
cancel
camera_alt?????????, ?????????????, ?????? ????? ????????? ?????????

പിന്നണി ഗായകനെന്ന നിലയിൽ യേശുദാസ്​ പ്രശസ്​തിയിലേക്ക്​ കുതിക്കുന്ന കാലമാണ്​. പ്രിയഗായകനെ നേരിൽ കാണാൻ ആരാധകർ ക്ക്​ കാര്യമായ അവസരങ്ങൾ ഇല്ലാത്ത കാലം. അപ്പോളാണ്​ 1966ൽ പി. ഭാസ്​കരൻ സംവിധാനം ചെയ്​ത്​ സത്യൻ നായകനായ ‘കായംകുളം ക ൊച്ചുണ്ണി’ കണ്ടവർ ഞെട്ടിയത്​. ആടിയും പാടിയും സുറുമ വിറ്റും മരംചുറ്റി പ്രണയിച്ചുമെല്ലാം യേശുദാസ്​ തിരശ്ശീലയ ിൽ. ‘കായംകുളം കൊച്ചുണ്ണി’യിലെ ഖാദർ എന്ന ഉപനായക​നായി തിളങ്ങി ഗായകനായി മാത്രമല്ല നടനായും മലയാള സിനിമയിൽ സ്വന് തം സാന്നിധ്യം അടയാളപ്പെടുത്തിയിട്ടുണ്ട്​ ഗാനഗന്ധർവൻ​. നസീർ നായകനായ 1965ലെ ‘കാവ്യമേള’ മുതൽ 2012ൽ ഇറങ്ങിയ ‘തെരുവുനക ്ഷത്രങ്ങൾ’ വരെയുള്ള 11 സിനിമകൾ ദാസിലെ അഭിനയ പ്രതിഭയെയും ലോകത്തിന്​ കാണിച്ചുകൊടുത്തു. മിക്കതിലും ഗായക​​​​െൻ റ റോളുകൾ ആയിരുന്നു. ചില സിനിമകളിൽ യേശുദാസ്​ ആയി തന്നെയാണ്​ അദ്ദേഹം പ്രത്യക്ഷപ്പെട്ടതും.

1965ൽ എം. കൃഷ്​ണൻ നായർ സംവിധാനം ചെയ്​ത്​ നസീർ നായകനായ ‘കാവ്യമേള’യിലാണ്​ ആദ്യമായി മൂവി കാമറക്ക്​ മുന്നിൽ ദാസ്​ പ്രത്യക്ഷപ്പെടുന്നത്​. അതിൽ ‘സ്വപ്​​നങ്ങൾ, സ്വപ്​നങ്ങളേ നിങ്ങൾ സ്വർഗകുമാരിക​ളല്ലോ’ എന്ന ഗാനം അഞ്ച്​ സംഗീതപ്രതിഭകൾ വേറിട്ട രീതികളിൽ ആലപിക്കുന്ന രംഗത്താണ്​ പി. ലീല, പി.ബി. ശ്രീനിവാസ്​, എം.ബി. ശ്രീനിവാസൻ, ദക്ഷിണമൂർത്തി എന്നിവർക്കൊപ്പം യേശുദാസും എത്തുന്നത്​.

yesudas-khader
‘കായംകുളം കൊച്ചുണ്ണി’യിൽ ഖാദർ എന്ന ഉപനായക വേഷത്തിൽ യേശുദാസ്​


ദാസിലെ നടനെ നന്നായി അടയാളപ്പെടുത്തിയ സിനിമയാണ്​ ‘കായംകുളം കൊച്ചുണ്ണി’. ‘സുറുമ നല്ല സുറുമ’ എന്ന ഗാനത്തിലെ ആട്ടവു​ം ‘ആറ്റുവഞ്ചി കടവിൽ വെച്ച്​ അന്നുനിന്നെ ഞാൻ കണ്ടപ്പോൾ’, ‘കുങ്കുമപ്പൂവുകൾ പൂത്തു’ എന്നിവയിലെ പ്രണയരംഗങ്ങളും ആരാധകർ നെഞ്ചറ്റി. 1966ൽ തന്നെ നസീറും സത്യനും അഭിനയിച്ച്​ കുഞ്ചാക്കോ സംവിധാനം ചെയ്​ത ‘അനാർക്കലി’യിൽ താൻസെൻ ആയും ദാസ്​ വേഷമിട്ടു. 1973ൽ പി. ഭാസ്​കര​​​​െൻറ സംവിധാനത്തിൽ ഇറങ്ങിയ ‘അച്ചാണി’യിൽ ‘എ​​​​െൻറ സ്വപ്​നത്തിൻ താമരപൊയ്​കയിൽ’ എന്ന മാസ്​മരിക ഗാനത്തിന്​ ദാസ്​ തന്നെ അഭ്രപാളിയിലും ജീവൻ നൽകി.

1977ൽ രണ്ട്​ സിനിമകളിലാണ്​ ദാസ്​ ഗായകനായി പ്രത്യക്ഷപ്പെട്ടത്. എ. ഭീംസിങ്​ സംവിധാനം ചെയ്​ത കമൽഹാസൻ നായകനായ ‘നിറകുട’ത്തിലും (നക്ഷത്രദീപങ്ങൾ തിളങ്ങി), പി. ഗോപികുമാർ സംവിധാനം ചെയ്​ത എം.ജി. സോമൻ ചിത്രമായ ‘ഹർഷബാഷ്​പത്തിലും’. 1980ൽ ദശരഥൻ സംവിധാനം ചെയ്​ത ‘ശരണം അയ്യപ്പ’ എന്ന തമിഴ്​ സിനിമയിലും ശബരിമലയിൽ നാദാർച്ചന നടത്തുന്ന അയ്യപ്പഭക്​തനായി യേശുദാസ്​ വേഷമിട്ടു. നസീർ നായകനായ ‘പാതിരാസൂ​ര്യനി’ൽ (1981-സംവിധാനം: പി. കൃഷ്​ണപിള്ള) സന്ന്യാസിയുടെ റോളായിരുന്നു അദ്ദേഹത്തിന്​.

yesudas-tamil
‘ശരണം അയ്യപ്പ’ എന്ന തമിഴ്​ സിനിമയിൽ യേശുദാസ്​


‘ജീവിതമേ ഹാ, ജീവിതമേ’ എന്ന ഗാനരംഗത്ത്​ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂയെങ്കിലും പാട്ടും വേഷവും ശ്രദ്ധിക്ക​​പ്പെട്ടു. രഞ്​ജിത്തി​​​​െൻറ സംവിധാനത്തിൽ 2002ൽ ഇറങ്ങിയ ‘നന്ദന’ത്തിലും (​ശ്രീലവസന്തം പീലിയുഴിഞ്ഞു), 2005ൽ വിനയൻ സംവിധാനം ചെയ്​ത ‘ബോയ്​ഫ്രണ്ടി’ലും (റംസാൻ നിലാവൊത്ത പെണ്ണല്ലേ), ജോസ്​ മാവേലി സംവിധാനം ചെയ്​ത ‘തെരുവുനക്ഷത്രങ്ങളി’ലും (2012) അദ്ദേഹം യേശുദാസ്​ ആയി തന്നെ പ്രത്യക്ഷപ്പെട്ടു.

yesudas-boyfriend
​‘ബോയ്​ഫ്രണ്ട്​’ എന്ന സിനിമയിലെ ഗാനരംഗത്ത്​ യേശുദാസ്​


‘കായംകുളം കൊച്ചുണ്ണി’ക്ക്​ ശേഷം നിരവധി സിനിമകളിലേക്ക്​ ക്ഷണം ​വന്നെങ്കിലും പൊടിയും ചൂടും അടിച്ചുള്ള ഷൂട്ടിങ്​ സ്വരത്തെ ബാധിക്കുമെന്നതിനാൽ അദ്ദേഹം സമ്മതം മൂളിയില്ല. പിന്നീട്​ അടുത്ത സുഹൃത്തുക്കളുടെ നിർബന്ധത്തിന്​ വഴങ്ങി അതിഥി വേഷങ്ങളിലും നയാക​​​​െൻറ റോളിലുമൊക്കെ അഭിനയിക്കാൻ സമ്മതിക്കുകയായിരുന്നു. ഗാനവഴിയിൽ പിതാവി​നെ പിന്തുടർന്ന മകൻ വിജയ്​ യേശുദാസ്​ അഭിയനരംഗത്തും ആ പാരമ്പര്യം തുടർന്നത്​ മറ്റൊരു കൗതുകം. 2010ൽ ഇറങ്ങിയ ‘അവൻ’ എന്ന മലയാള സിനിമയിൽ (സംവിധാനം- നന്ദൻ കാവിൽ) ഉപനായക വേഷമണിഞ്ഞ വിജയ്​ 2015ൽ ബാലാജി മോഹ​​​​െൻറ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘മാരി’ എന്ന സൂപർ ഹിറ്റ്​ സിനിമയിൽ പ്രതിനായക സ്​ഥാനത്തായിരുന്നു. 2018ൽ ഇറങ്ങിയ ‘പാണ്ടിവീരനി’ൽ (സംവിധാനം-ധന) നായകനായതും വിജയ്​ ആയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KJ Yesudasmalayalam actormovies newsMalayalam singerDasettanIndian Play Back SingerYesudas at 80
News Summary - KG YESUDAS Film Actor 80 BIRTHDAY -MUSIC NEWS
Next Story