Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഞങ്ങളെ നാട്ടിലേക്ക്...

ഞങ്ങളെ നാട്ടിലേക്ക് സ്വാഗതം

text_fields
bookmark_border
Kavya
cancel
camera_alt????? ?????

വർഷങ്ങൾക്കുശേഷം കലയുടെ മഹാമേളം നമ്മുടെ നാട്ടിലെത്തുന്നതി​​​െൻറ ആവേശത്തിലാണ് ഞാൻ. നമ്മുടെ സ്​കൂൾ വാട്സാപ്​ ഗ്രൂപ്പുകളിലൊക്കെ വലിയ ചർച്ചയാണ്​ നടക്കുന്നത്​. പലരും കേരളത്തിന്​ പുറത്താണെങ്കിലും മേള കാണാനെത്തേണ്ട ആവേശ ത്തിലാണ്​. വരാൻ സമയവും സാഹചര്യവും ഒത്തുവരുകയാണെങ്കിൽ മത്സരം കാണാനും എല്ലാവരെയും നേരിൽ സ്വാഗതം ചെയ്യാനും ഇത്ത വണ ഞാനുമുണ്ടാകും. കലയുടെ ഒച്ചയും ഓളവും മനസ്സിലുണ്ട്. കലോത്സവമെന്നാൽ ഇന്നും ഗൃഹാതുരത്വമാണ്​.

മൂന്ന്​​ വയസ ്സുമുതൽ കലാരംഗത്തുണ്ട്​. ആദ്യമായി കലാതിലകം ലഭിച്ചതാണ്​ ജീവിതത്തിൽ മറക്കാനാവാത്ത അനുഭവം. ഒന്നും പ്രതീക്ഷിച്ച ായിരുന്നില്ല മത്സരത്തിനെത്തിയത്. മത്സരം ക​ഴിഞ്ഞ്​ മടങ്ങു​േമ്പാൾ കമ്മിറ്റിയിലുളള ഒരാൾ അച്ഛനടുത്തെത്തി ​ഇപ്പ ോൾ പോകരുതെന്നും നിങ്ങളുടെ മകൾക്കാണ്​ ഏറ്റവും കൂടുതൽ പോയൻറ്​ ലഭിച്ചതെന്നും പറഞ്ഞു. അത്​ വലിയ ഞെട്ടലായിരുന് നു. നിനച്ചിരിക്കാതെയാണ്​ കലാതിലകം എന്ന നേട്ടം എന്നെ തേടിയെത്തുന്നത്​.

ഞാൻ പഠിച്ച സ്​കൂളിന്​ തന്നെയായിരുന്നു അത്തവണ ചാമ്പ്യൻപട്ടവും. നീലേശ്വരം രാജാ റോഡിലൂടെ ‘കാവ്യാ കീ ജയ്’​ വിളിച്ച്​ കുട്ടികൾ ജാഥയായി പോയത്​ ഇന്നും ഓർക്കുന്നു. ജൂനിയർ ചേംബറി​​​െൻറ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പ്രച്ഛന്നവേഷ മത്സരത്തിലാണ്​ ആദ്യമായി ഞാൻ സ്​റ്റേജിൽ കയറുന്നത്​. മൂന്നാം വയസ്സിൽ മുത്തശ്ശിയായി മുടിയൊക്കെ നരപ്പിച്ചാണ്​ അന്ന്​ സ്​റ്റേജിലെത്തിയത്​. നീലേശ്വരത്തെ ജയേട്ടനാണ്​ ആദ്യമായി മേക്കപ്പിട്ടത്​. അതിനെനിക്ക്​ ഒന്നാം സമ്മാനവും ലഭിച്ചു. എ​​​െൻറ എല്ലാ ഗുരുക്കന്മാരെയും ഓർക്കാനുള്ള സമയമാണിത്​.

പത്താം തരത്തിൽ മാത്രമേ കൂടുതൽ ഐറ്റങ്ങളിൽ പ​െങ്കടുക്കാതിരുന്നിട്ടുള്ളൂ. ഒരു വർഷത്തെ കലോത്സവം കഴിഞ്ഞാൽ അടുത്തവർഷത്തേക്കുള്ള കാത്തിരിപ്പും പരിശീലനവുമാണ്​ പി​ന്നീട്​. ഏതൊക്കെ ഐറ്റം പഠിക്കണം, എങ്ങനെയൊക്കെ വ്യത്യസ്​തമാക്കാം എന്നൊക്കെയാവും മനസ്സിൽ. അച്ഛനാണ്​ ലളിതഗാനത്തി​​​െൻറ പാട്ടുകളൊക്കെ തിരഞ്ഞെടുക്കുക.

വയലാറി​​​െൻറയും ഒ.എൻ.വിയുടെയും കവിതകൾ ചുരുക്കി മത്സരത്തിന്​ ചൊല്ലാൻ പാകത്തിലാക്കി തരുന്നത്​ വീടിനടുത്ത​ുള്ള അന്നമ്മ ടീച്ചറാണ്​. കവിതകളുമായി അച്ഛന​ും അമ്മയും ടീച്ചറടുത്തേക്കോടും. അർഥം നഷ്​ടപ്പെടുത്താത്ത തരത്തിൽ വലിയ കവിതകൾ ചുരുക്കി കുഞ്ഞുവരികളാക്കി ടീച്ചർ തിരിച്ചുനൽകും. കലോത്സവത്തിലായാലും സിനിമയിലായാലും അച്ഛനും അമ്മയും ഇല്ലെങ്കിൽ ഞാൻ എന്ന കലാകാരിയില്ലെന്ന്​ തന്നെ പറയാം.

ലൈവായി പക്കമേളം വെച്ചാണ്​ അ​ന്നൊക്കെ നൃത്താവതരണം. ഇന്ന്​ മേ​ക്കപ്പി​​​െൻറയും വസ്​ത്രധാരണത്തി​​​െൻറയും രീതിയിൽ ഒരുപാട്​ മാറ്റമുണ്ടായിട്ടുണ്ട്​. ഒന്നുകൂടി പ്രഫഷനലായി കാര്യങ്ങൾ. കലോത്സവം കണ്ടിട്ട്​ ഇപ്പോൾ കു​െറയായി. സമയക്കുറവ്​ തന്നെയാണ്​ പ്രശ്​നം. സ്​കൂൾ പഠനത്തി​​​െൻറ ഭാഗമായി മാത്രം കലോത്സവവും കണ്ടാൽ മതിയെന്നാണ് കുട്ടികളോട്​ പറയാനുള്ളത്​. അമിതമായി മത്സരബുദ്ധിയും കൂടെ മത്സരിക്കുന്നവരോട്​ ശത്രുതയും പാടില്ല. ഒരിക്കൽ അരങ്ങിൽ കയറാൻ തയാറായിനിന്ന എന്നെ, കൂടെ മത്സരിക്കുന്ന കുട്ടിയുടെ അമ്മ നോക്കിയ ​ദഹിപ്പിക്കുന്ന നോട്ടത്തി​​​െൻറ കൊളുത്തിവലിക്കൽ ഇപ്പോഴും ഉള്ളിലുണ്ട്​.

വേദിയിലും കളി കഴിഞ്ഞിറങ്ങിയപ്പോഴും ആ നോട്ടം എന്നെ വേട്ടയാടിയിരുന്നു. അവരുടെ മകളുടെ അതേ പ്രായക്കാരിയായ എന്നെ ശത്രുവായാണ്​ കണ്ടത്​. ആ മത്സരബുദ്ധി കുട്ടികളിലും വരുന്നുണ്ട്​. കൂളായി മത്സരത്തെ കണ്ടാൽ കാര്യങ്ങൾ ഒന്നുകൂടി ഉഷാറാവും. നന്നായി ചിരിക്കാനാണ്​​ അമ്മ എന്നെ പഠിപ്പിച്ചത്​. നാട്ടിൽ കലോത്സവം നടക്കുേമ്പാൾ കാണാനെത്തണമെന്ന്​ അതിയായി ആഗ്രഹമുണ്ട്​. ചെറിയ മകളു​ള്ളതിനാൽ വരവ്​ എത്രത്തോളം പ്രായോഗികമാണെന്നറിയില്ലെങ്കിലും പരമാവധി ശ്രമിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKalolsavam 2019Actress Kavya Madhavan
News Summary - Kalolsavam 2019 Actress Kavya Madhavan -Kerala News
Next Story