അന്നൊന്നും കലോത്സവത്തെക്കുറിച്ച് അറിയില്ല
text_fieldsഇപ്പോഴത്തെ കുട്ടികൾ ഒരുപാട് ഭാഗ്യമുള്ളവരാണ്. നമുക്കൊക്കെ ഉള്ളതിെനക്കാൾ ഒരു പാട് അവസരങ്ങൾ ഇന്നത്തെ കുട്ടികൾക്കുണ്ട്. അന്ന് കലോത്സവത്തെക്കുറിച്ചൊക്കെയുള ്ള അറിവാകുന്നതിനുമുമ്പ് ഞാനൊക്കെ സ്കൂളിൽനിന്ന് ഇറങ്ങിയിരുന്നു. അത്തരം അറിവു കളും അന്നത്തെ കുട്ടികൾക്ക് കുറവായിരുന്നു.
ഞാൻ പഠിച്ച തിരുവനന്തപുരം കുമാരപുരം സ്കൂളിൽ സാധാരണക്കാരുടെ മക്കളായിരുന്നു ഏറെയും. പാട്ടും അഭിനയവുമൊക്കെയായി കലാമത്സരങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇത്തരം ബഹളങ്ങളൊന്നുമുണ്ടായിരുന്നില്ല. അതാവണം നമ്മുടെയൊന്നും ശ്രദ്ധയിൽപെടാതെപോയത്.
പിന്നീട് ജീവിതത്തിൽ ജോലിയും സിനിമയും മാത്രമായി. കലോത്സവങ്ങൾ കാണാനുള്ള അവസരങ്ങളും സമയവും കുറവായിരുന്നു. പുതിയകുട്ടികളുടെ പ്രകടനങ്ങെളാക്കെ സമയം കിട്ടുേമ്പാൾ ടെലിവിഷനിലും മറ്റും ശ്രദ്ധിക്കാറുണ്ട്. പുതുതലമുറയുടെ കലാപ്രകടനങ്ങൾ ഏറെയിഷ്ടമാണ്. കല കുട്ടികൾ സ്വയം തെരഞ്ഞെടുക്കണം.
അവരുടെ ഇഷ്ടമില്ലാതെ വീട്ടുകാരുടെ താൽപര്യത്തിന് തല്ലിപ്പഠിപ്പിക്കലായി മാറരുത്. പഠിക്കാൻപോലും സമ്മതിക്കാതെ ബുദ്ധിമുട്ടിക്കുന്നവരെ കുറിച്ചും കേട്ടിട്ടുണ്ട്. അങ്ങെനചെയ്യുന്നവർ കുറച്ചേകാണൂ. സത്യമായ കലയെ പരിപോഷിപ്പിക്കാനാണ് ഇത്തരം മേളകൾ. മത്സരത്തിെൻറ രീതികളാണ് അപകടമാകുന്നത്. കലയെ സംബന്ധിച്ച് വേദിയാണ് പ്രധാനം. സ്ഥാനങ്ങളിലും സമ്മാനങ്ങളിലുമല്ല കല വസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
