Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഉള്ളിലിപ്പോൾ...

ഉള്ളിലിപ്പോൾ ചിരിയില്ല...

text_fields
bookmark_border
ഉള്ളിലിപ്പോൾ ചിരിയില്ല...
cancel

മനസ്സിൽ സംഘർഷമുള്ള കാലഘട്ടത്തിലൂടെയാണ്​ നാം കടന്നുപോകുന്നത്​. മാനവരാശി മുഴുവൻ പ്രശ്​നത്തിലാണ്. ഞാനും ഇൗ വീട്ടിലിരിപ്പുകാലത്ത്​ അസ്വസ്​ഥനാണ്​. പുസ്​തകം വായന, എഴുത്ത്​, പൂന്തോട്ടമുണ്ടാക്കൽ തുടങ്ങിയ ഒന്നിനും എനിക്ക്​ മനസ്സ്​ കൊടുക്കാൻ കഴിയുന്നില്ല. ഇൗ സമയം പലരും ഫലപ്രദമായി ഉപയോഗിക്കുന്നതായി പത്രങ്ങളിലും മറ്റും കാണുന്നുണ്ട്​.

അവരോടൊക്കെ എനിക്ക്​ ബഹ​ുമാനമേയുള്ളൂ. പക്ഷേ, എ​​െൻറ മനസ്സിൽ ഇപ്പോൾ ഇൗ രോഗത്തെയും മനുഷ്യ​​െൻറ ഭാവിയെയും കുറിച്ചുള്ള ആശങ്കകൾ മാത്രമേയുള്ളൂ. എന്തെങ്കിലും സമയം പോകാനായി ചെയ്യാൻ എനിക്ക്​ മനസ്സുവരുന്നില്ല. പകരം ഞാൻ ഒാരോ ദിവസവും പ്രതീക്ഷയോടെ വാർത്തകൾ കാണുകയും കേൾക്കുകയും ചെയ്യുകയാണ്​. ഇന്നല്ലെങ്കിൽ നാളെ ​ഇൗ രോഗത്തിനെതിരെ ഒരു വാക്​സിൻ കണ്ടുപിടിക്കും എന്ന പ്രതീക്ഷയിലാണ്​ ഞാനും. 

വ്യാജവാർത്തകളുടെ കാലം
കഴിഞ്ഞ ദിവസം ഒരു പ്രമുഖ ഇംഗ്ലീഷ്​ ചാനലിൽ ഇറ്റലിയിൽ കൊറോണ വൈറസിനെതിരെ വാക്​സിൻ കണ്ടുപിടിച്ചതായി ​േബ്രക്കിങ്​​ ന്യൂസ്​ വന്നു. എനിക്ക്​ ആശ്വാസവും സന്തോഷവും തോന്നി. ഞാനീ വാർത്ത എ​​െൻറ കൂട്ടുകാരുമായി ആവേശത്തോടെ പങ്കുവെച്ചു. പക്ഷേ, കുറച്ചുകഴിഞ്ഞ​േപ്പാൾ അത്​ വ്യാജ വാർത്തയാണ്​ എന്ന്​ മനസ്സിലായി. വലിയൊരു പ്രത്യാശയാണ്​ ആ വാർത്ത ​ അൽപനേര​ത്തേക്കെങ്കിലും നൽകിയത്​.

ഇവിടെ വീട്ടിൽ എ​​െൻറ ഭാര്യയും രണ്ട്​ മക്കളും ഒരു മരുമകനും ഡോക്​ടർമാരാണ്​. ഞാൻ ഇവരുമായി ഇപ്പോൾ സംസാരിക്കുന്നതുപോലും ഇത്തരം വിഷയങ്ങളാണ്​. റിവേഴ്​സ്​ ക്വാറൻറീൻ എന്താണെന്നും ഹേഡ്​ ഇമ്യൂണിറ്റി (herd immunity) എന്താണെന്നുമൊക്കെ അവരെനിക്ക്​ പറഞ്ഞുതരുന്നുണ്ട്​. ഒരു സമൂഹത്തിൽ 60 ശതമാനത്തിലധികം പേർക്ക്​ ഒരു രോഗം വന്നാൽ ആ സമൂഹം സ്വാഭാവികമായി പ്രതിരോധ​ശേഷി കൈവരിക്കും എന്ന തിയറിയെയാണ്​ ‘ഹേഡ്​ ഇമ്യൂണിറ്റി’​ എന്നു പറയുന്നത്​. പക്ഷേ, അപ്പോഴും എനിക്ക്​ മനസ്സിന്​ പ്രയാസമാണ്​. ഇന്ത്യയെപ്പോലൊരു രാജ്യത്ത്​ ഇത്രയും പേർക്ക്​ രോഗം വരുകയെന്നു​ പറഞ്ഞാൽ വലിയൊരുവിഭാഗം പേർക്ക്​ ജീവൻ നഷ്​ടമാവും. ഇതെല്ലാം കേൾക്കു​േമ്പാൾ കടുത്ത ആശങ്കയാണ്​ ഉണ്ടാക്കുന്നത്​.  

പ്രവാസികളുടെ സ്​നേഹവും കരുതലും
പ്രവാസികളെ നാട്ടിലേക്ക്​ തിരിച്ചുകൊണ്ടുവരുന്നത്​ ആശ്വാസകരം തന്നെ. പക്ഷേ, ഇവർക്ക്​ വേണ്ട സൗകര്യങ്ങളൊരുക്കുന്നതിലെ പ്രായോഗികതയെക്കുറിച്ച്​ ആലോചിക്കു​േമ്പാൾ ഉത്​കണ്​ഠയുണ്ട്​. കഴിഞ്ഞ ദിവസം എ​​െൻറ സുഹൃത്ത്​ നസീർ എനിക്ക്​ ഒരു ‘വോയ്​സ്​ മെസേജ്​’​ അയച്ചുതന്നിരുന്നു. നസീറി​​െൻറ ഗൾഫിലുള്ള സുഹൃത്തായ മറ്റൊരു നസീർ അദ്ദേഹത്തിന്​ അയച്ച മെസേജ്​ എനിക്ക്​ ഫോർവേഡ്​ ചെയ്​ത്​ തന്നതാണ്. ഇൗ വ്യക്തിയെ നേരിൽ കണ്ടിട്ടില്ലെങ്കിലും അബൂദബിയിൽ​വെച്ച്​ ഞാൻ അദ്ദേഹത്തോട്​ ഫോണിൽ സംസാരിച്ചിരുന്നു. അദ്ദേഹം മരിക്കുന്നതിന്​ തൊട്ടുമുമ്പ്​ അയച്ച മെസേജായിരുന്നു അത്. തനിക്കു വേണ്ടി പ്രാർഥിക്കണമെന്നും ഗൾഫിലെ അവസ്​ഥ മോശമാണെന്നും അതിൽ പറഞ്ഞിരുന്നു. 

വിദേശത്ത്​ പോകു​േമ്പാൾ പ്രവാസി മലയാളികൾ കാണിക്കുന്ന സ്​നേഹവും കരുതലും ഒന്നും മറക്കാൻ കഴിയുന്നതല്ല. എല്ലാം ശുഭമായി വരും എന്ന്​ പ്രതീക്ഷിക്കാനേ കഴിയുന്നുള്ളൂ.

തയാറാക്കിയത്: രാധാകൃഷ്​ണൻ തിരൂർ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jagadishmovie newsMovid SpecialLockdown Activities
News Summary - Jagadish on Lock Down Days-Movie News
Next Story