‘വീ ആർ കൂലീസ്​ ബട്ട്​ നോട്ട്​ െബഗ്ഗേഴ്​സ്’ VIDEO

  • അങ്ങാടി​ സിനിമയു​െട ഒാർമകളിൽ വലിയങ്ങാടി

സമൂർ നൈസാൻ
07:36 AM
25/10/2017
jaiv-sasi-anjadi

കോ​ഴി​ക്കോ​ട്​: ​‘മേ ​ബി വി ​ആ​ർ പു​വ​ർ, കൂ​ലീ​സ്, ട്രോ​ളി പു​ള്ളേ​ഴ്സ് ബ​ട്ട് വി ​ആ​ർ നോ​ട്ട് ബെ​ഗ്ഗേ​ഴ്സ്...’ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ ബാ​ബു ഇം​ഗ്ലീ​ഷ്​ സം​സാ​രി​ക്കു​ന്ന​തു കേ​ട്ടു തി​യ​റ്റ​റി​നു​ള്ളി​ൽ ജ​നം കോ​രി​ത്ത​രി​ച്ചു. ​​തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തി​ന്​ ല​ഭി​ച്ച വ​ലി​യൊ​രു ഉൗ​ർ​ജ​മാ​യി​രു​ന്നു 1980ൽ ​ടി. ദാ​മോ​ദ​ര​ൻ തി​ര​ക്ക​ഥ എ​ഴു​തി ​െഎ.​വി. ശ​ശി സം​വി​ധാ​നം ചെ​യ്​​ത ‘അ​ങ്ങാ​ടി​’ യെ​ന്ന സി​നി​മ​യി​ലെ ഇൗ ​ഡ​യ​ലോ​ഗ്. ചൊ​വ്വാ​ഴ്​​ച  ​െഎ.​വി. ശ​ശി​യു​ടെ മ​ര​ണ​വാ​ർ​ത്ത കേ​ട്ട​പ്പോ​ൾ വ​ലി​യ​ങ്ങാ​ടി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ആ​ദ്യം ഒാ​ർ​മ​യി​ൽ വ​ന്ന​തും ജ​യ​​​െൻറ പ്ര​ശ​സ്​​ത​മാ​യ ഇൗ ​ഡ​യ​ലോ​ഗാ​ണ്. ചി​ത്ര​ത്തി​​​െൻറ കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ളു​ം ചി​ത്രീ​ക​രി​ച്ച​ത്​ കോ​ഴി​ക്കോ​ടി​​​െൻറ വ്യാ​പാ​ര കേ​ന്ദ്ര​മാ​യി​രു​ന്ന വ​ലി​യ​ങ്ങാ​ടി​യി​ലാ​യി​രു​ന്നു. 

​െഎ.​വി. ശ​ശി​യു​ടെ മ​ര​ണ​ത്തി​ൽ, വ​ലി​യ​ങ്ങാ​ടി​യി​ൽ ​‘അ​ങ്ങാ​ടി’ സി​നി​മ ചി​ത്രീ​ക​രി​ച്ച കാ​ല​ത്തെ അ​നു​ഭ​വ​ങ്ങ​ൾ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​​ങ്കു​വെ​ക്കു​ക​യാ​ണ്​ പ​ഴ​യ​കാ​ല തൊ​ഴി​ലാ​ളി​ക​ൾ. 37 വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ സി​നി​മ ചി​ത്രീ​ക​രി​ച്ച​പ്പോ​ൾ വ​ലി​യ​ങ്ങാ​ടി​യി​ലു​ണ്ടാ​യി​രു​ന്ന പ​ല​രും ഇ​ന്ന​വി​ടെ​യി​ല്ല. 60 വ​ർ​ഷ​ത്തോ​ള​മാ​യി വ​ലി​യ​ങ്ങാ​ടി​ക്കൊ​പ്പ​മു​ള്ള എ​ഴു​പ​തു​കാ​രി പാ​ത്തു​മ്മ​ ‘അ​ങ്ങാ​ടി​’ സി​നി​മ​യി​ൽ മു​ഖം കാ​ണി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച സ്​​ത്രീ​യാ​ണ്. വ​ലി​യ​ങ്ങാ​ടി​യി​ലെ അ​ട്ടി​മ​റി​ത്തൊ​ഴി​ലാ​ളി​യു​ടെ മ​ക​ളാ​യി കു​ത്തു​ക​ല്ലി​ൽ ജ​നി​ച്ച പാ​ത്തു​മ്മ പി​താ​വി​​െൻറ​യും മാ​താ​വി​​െൻറ​യും ഒ​പ്പം ഈ ​അ​ങ്ങാ​ടി​യി​ൽ പി​ച്ച​വെ​ച്ചു​വ​ള​ർ​ന്ന്​ ഇ​പ്പോ​ഴും വ​ലി​യ​ങ്ങാ​ടി​യി​ൽ ത​ന്നെ ജീ​വി​ക്കു​ന്ന സ്​​ത്രീ​യാ​ണ്. 

kareem kozhikode valiyangadi
അ​ങ്ങാ​ടി സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​സ​മ​യ​ത്ത് ഉ​ണ്ടാ​യി​രു​ന്ന വ​ലി​യ​ങ്ങാ​ടി​യി​ലെ തൊഴി​ലാ​ളി ക​രീം
 


സം​വി​ധാ​യ​ക​ൻ മ​രി​ച്ച വാ​ർ​ത്ത അ​റി​ഞ്ഞ​പ്പോ​ൾ പെ​െ​ട്ട​ന്നൊ​രു വി​ങ്ങ​ലാ​യി​രു​ന്നു അ​വ​രു​ടെ മു​ഖ​ത്ത്. ഹൃ​ദ​യ​ത്തി​ൽ സ്​​നേ​ഹ​മു​ള്ള മ​നു​ഷ്യ​നാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ത​ന്നോ​ട്​ സം​സാ​രി​ച്ചി​രു​ന്നു​െ​വ​ന്നും പാ​ത്തു​മ്മ ഒാ​ർ​മ​ക​ൾ അ​യ​വി​റ​ക്കി. സി​നി​മ​യി​ൽ ചെ​റി​യ ഭാ​ഗ​ങ്ങ​ളി​ൽ അ​രി ചേ​റാ​നും അ​ടി​ച്ചു​വാ​രാ​നും ല​ഭി​ച്ച അ​വ​സ​ര​ങ്ങ​ൾ അ​ഭി​മാ​ന​ത്തോ​െ​ട​യാ​ണ്​ പാ​ത്തു​മ്മ ഇ​ന്നും ഒാ​ർ​ക്കു​​ന്ന​ത്.

സി​നി​മ​യു​മാ​യി സ​ഹ​ക​രി​ച്ച​തി​ന്​ 200 രൂ​പ കൂ​ലി കി​ട്ടി​യ​തും ഭാ​വി​യി​ൽ വീ​ടു​വെ​ക്കാ​ൻ സ​ഹാ​യി​ക്കാ​മെ​ന്ന്​ ​െഎ.​വി. ശ​ശി പ​റ​ഞ്ഞ​തും പാ​ത്തു​മ്മ​യു​െ​ട ഒാ​ർ​മ​ക​ളി​ൽ ഒാ​ടി​യെ​ത്തി. സി​നി​മ ചി​ത്രീ​ക​രി​ച്ച വ​ലി​യ​ങ്ങാ​ടി​യി​ലെ ഒാ​രോ ഭാ​ഗ​വും അ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ച്ചു ത​ന്നു.വ​ലി​യ​ങ്ങാ​ടി​യി​ൽ ​അ​ട്ടി​മ​റി​ത്തൊ​ഴി​ലാ​ളി​യാ​യ ക​രീം ത​​​െൻറ 22ാം വ​യ​സ്സി​ൽ സി​നി​മ ചി​ത്രീ​ക​ര​ണം നേ​രി​ട്ട്​ ക​ണ്ട അ​നു​ഭ​വ​ങ്ങ​ൾ ഒാ​ർ​ത്തെ​ടു​ത്തു. 

വ​ലി​യ​ങ്ങാ​ടി​യു​െ​ട പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു​വെ​ച്ച്​ ചി​ത്രീ​ക​രി​ച്ച രം​ഗ​ങ്ങ​ളാ​ണ്​ അ​ദ്ദേ​ഹ​ത്തി​ന്​ കൂ​ടു​ത​ൽ ഒാ​ർ​മ​യു​ള്ള​ത്. ആ​ദ്യ​മാ​യി ഒ​രു സി​നി​മ ചി​ത്രീ​ക​ര​ണം കാ​ണു​ന്ന എ​ല്ലാ ആ​വേ​ശ​വും അ​ന്ന​ദ്ദേ​ഹ​ത്തി​നു​ണ്ട​യി​രു​ന്നു.  സി​നി​മ പ്ര​ദ​ർ​ശി​പ്പി​ച്ച തി​യ​റ്റ​റി​ലെ ജ​ന പ്ര​വാ​ഹ​വും അ​ദ്ദേ​ഹ​ത്തി​ന്​ മ​റ​ക്കാ​നാ​വു​ന്നി​ല്ല. വ​ലി​യ​ങ്ങാ​ടി​യു​​ടെ ച​രി​ത്രം ത​ന്നെ​യാ​ണ്​ സി​നി​മ​യു​െ​ട ക​ഥ​യി​ൽ പ​റ​യു​ന്ന​തെ​ന്നും ക​രീം പ​റ​ഞ്ഞു.

COMMENTS