Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഇർഫാനൊപ്പം...

ഇർഫാനൊപ്പം അഭിനയിക്കാനായി അംഗ്രേസി മീഡിയത്തിലെ വേഷം ചോദിച്ച്​ വാങ്ങിയ കരീന കപൂർ

text_fields
bookmark_border
ഇർഫാനൊപ്പം അഭിനയിക്കാനായി അംഗ്രേസി മീഡിയത്തിലെ വേഷം ചോദിച്ച്​ വാങ്ങിയ കരീന കപൂർ
cancel

ന്യൂഡൽഹി: ഒരു നടനോടുള്ള ആരാധന മൂത്ത്​​ അദ്ദേഹത്തിനൊപ്പം അഭിനയിക്കുക എന്ന ഒറ്റ ലക്ഷ്യം മുൻനിർത്തി ഒരുസിനിമ യിൽ വേഷമിടുക. ദൗർഭാഗ്യമെന്ന്​ പറയ​​ട്ടെ, ആ സിനിമ നട​​െൻറ അവസാന ചിത്രമായി മാറുകയും ചെയ്​തതി​​െൻറ ഞെട്ടലിലാണ്​ കരീന കപുർ.

ഹോമി അഡജാനിയ സംവിധാനം ചെയ്​ത ‘അംഗ്രേസി മീഡിയം’ എന്ന ചിത്രത്തിലെ വേഷം കരീന കപൂർ ചോദിച്ചുവാങ്ങ ിയതായിരുന്നു. കടൽകടന്ന്​ ഇന്ത്യയുടെ പ്രശസ്​തി വാനോളമുയർത്തിയ ആ നടനോടൊത്ത്​ വെള്ളിത്തിരയിൽ ഒരുവേഷം ചെയ്യ ണമെന്നത്​ മാത്രമായിരുന്നു കരീനയുടെ മനസ്സിൽ. ദേശീയ മാധ്യമവുമായി നടത്തിയ അഭിമുഖത്തിലാണ്​ കരീന ഇക്കാര്യം പങ്കു വെച്ചത്​. ‘അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ വേണ്ടി മാത്രമാണ്​ അംഗ്രേസി മീഡിയം ചെയ്യാൻ ഞാൻ സന്നദ്ധയായത്​’ -കരീന പറഞ്ഞു. വിസ്​മയിപ്പിക്കുന്ന പ്രകടനമാണ്​ അദ്ദേഹം ചിത്രത്തിൽ പുറത്തെടുത്തതെന്ന്​ താരത്തി​​െൻറ​ അഭിനയത്തെക്ക ുറിച്ച്​ കരീന ഓർത്തെടുത്തു.

It was an absolute honour sir Rest in peace

A post shared by Kareena Kapoor Khan (@kareenakapoorkhan) on

രാജ്യത്ത്​ ലോക്​ഡൗൺ പ്രഖ്യാപിക്കുന്നതിന്​ 12 ദിവസം മുമ്പ്​ മാത്രമാണ്​ ചിത്രം തിയറ്ററിലെത്തിയത്​. തൊട്ടുപിന്നാലെ ചിത്രം ഓൺലൈൻ സ്​ട്രീമിങ്​ പ്ലാറ്റ്​ഫോമായ ആമസോൺ പ്രൈമിലും റിലീസ്​ ചെയ്​തു. 2018ലാണ്​ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയത്​. കഴിഞ്ഞ വർഷം കുറച്ച്​ മാസങ്ങൾ ​െകാണ്ട്​ ചിത്രത്തി​​െൻറ ഷൂട്ടിങ്​ പൂർത്തിയാക്കിയ ഇർഫാൻ തിരികെ ലണ്ടനിലേക്ക്​ ചികിത്സക്കായി മടങ്ങി.

ചിത്രത്തി​​െൻറ ട്രെയിലർ പുറത്തിറക്കുന്നതിന്​ മുന്നോടിയായി പ്രമോഷനൽ പരിപാടികളിൽ പ​ങ്കെടുക്കാൻ കഴിയില്ലെന്ന്​ വീഡിയോ സന്ദേശത്തിലൂടെ വ്യക്​തമാക്കിയ താരം ആരോഗ്യം നിലയെക്കുറിച്ചുള്ള സന്ദേശം നൽകിയിരുന്നു. അമിതാഭ്​ ബച്ചൻ, കമൽ ഹാസൻ, പ്രിയങ്ക ചോപ്ര, അക്ഷയ്​ കുമാർ, അജയ്​ ദേവ്​ഗൺ, സോനം കപൂർ, കാജോൾ തുടങ്ങി ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളൊക്കെ ഇർഫാ​​െൻറ അകാല വിയോഗത്തിൽ ​ അനുശോചനം നേർന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathKareena KapoorIrrfan KhanBollywood NewsAngrezi Mediumlast filmripirrfan
News Summary - irrfan Khan Fan Kareena Kapoor Did Angrezi Medium Just So She Could Work With irrfan khan- movies
Next Story