നന്ദി ബാബു ആൻറണി; പവർസ്റ്റാർ ആവേശം പങ്കുവെച്ച് ഹോളിവുഡ് താരം
text_fieldsബാബു ആൻറണിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന "പവര്‍ സ്റ്റാര്‍" എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കേരളത്തിലെത്തുന്ന ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലര്‍ തെൻറ ആവേശം പങ്കുവെച്ചുകൊണ്ട് രംഗത്തെത്തി. കേരളത്തിൽ വന്നിരുന്നുവെന്നും ഇവിടം ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നും മാൻഡിലർ പറഞ്ഞു. സിനിമയെ ഏറെ സ്നേഹിക്കുന്ന ബാബു ആൻറണിയെ സുഹൃത്തായി ലഭിച്ചതിലും അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ ഒരുങ്ങുന്നതിലും സന്തോഷമുണ്ടെന്നും മാൻഡിലർ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
ആക്ടർ,ഡയറക്ടർ, പ്രൊഡ്യൂസർ, കഥാകൃത്ത് തുടങ്ങിയ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച, ഓസ്ട്രേലിയൻ ഹീറോ ലൂയിസ് മാൻഡിലർ പ്രധാന കഥാപാത്രവുമായാണ് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
മൈ ബിഗ് ഫാറ്റ് വെഡിങ് (2002) ,മൈ ബിഗ് ഫാറ്റ് ഗ്രീക്ക് ലൈഫ് (2003) ,മൈ ബിഗ് ഫാറ്റ് ഗ്രീക്ക് വെഡിങ് 2( 2016)തുടങ്ങിയവയാണ് ലൂവിസ് മാന്ഡിലറിെൻറ ശ്രദ്ധേയ ചിത്രങ്ങൾ. നൂറോളം ഹോളിവുഡ് ചിത്രങ്ങളിൽ അഭിനയിക്കുകയും രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്യുകയും അഞ്ചു ചിത്രങ്ങൾ നിര്‍മ്മിക്കുകയും രണ്ടു ചിത്രങ്ങൾക്ക് കഥയെഴുതുകയും ചെയ്തിട്ടുള്ള ഹോളിവുഡിലെ പ്രശസ്തനായ താരം കൂടിയാണ് ലൂവിസ് മാന്‍ഡിലര്‍. റാംബോ: ദ ലാസ്റ്റ് ബ്ലഡ് (2019), ഐ ഓൾമോസ്റ്റ് മാരീഡ് എ സീരിയൽ കില്ലർ (2019) ദ മെർസിനറി(2020), ദ ഡെബ്റ്റ് കളക്ടർ 2 (2020) തുടങ്ങിയവയാണ് അദ്ദേഹത്തിെൻറ പുതിയ ചിത്രങ്ങൾ.
മലയാള സിനിമക്ക് ഹോളിവുഡ് ശ്രദ്ധയാകർഷിക്കാൻ കൂടി ലഭിക്കുന്ന അവസരമാണ് സംവിധായകൻ ഒമർ ലുലുവും നായകൻ ബാബു ആൻറണിയും പവർ സ്റ്റാറിലൂടെ ഒരുക്കുന്നത്. വേര്‍ച്ച്വല്‍ ഫിലിംസിെൻറ ബാനറില്‍ രതീഷ് ആനേടത് നിര്‍മ്മിക്കുന്നു ചിത്രത്തിൽ, ബാബുരാജ്, റിയാസ് ഖാന്, അബു സലീം, ബിനീഷ് ബാസ്റ്റിന് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
