Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightമക്കൾക്കൊപ്പം...

മക്കൾക്കൊപ്പം കളിവീടുണ്ടാക്കി ഹരീഷ്​ കണാരൻ

text_fields
bookmark_border
hareesh1
cancel

രാജ്യമാകെ താഴിട്ടതോടെ എല്ലാവരും വീടുകളിൽ അടച്ചിരിപ്പാണ്​. തിരക്കുപിടിച്ചുള്ള ഓട്ടത്തിനിടയിലെ പെട്ടൊന്നുള്ള തളച്ചിടൽ പലർക്കും ചിന്തിക്കാവുന്നതിലും അപ്പുറമാണ്​. വീട്ടിനുള്ളിൽ മുഷിഞ്ഞിരിക്കാതെ കോവിഡ്​ ദിനങ്ങൾ എങ്ങനെ ആനന്ദകരമാക്കാം എന്നതിനെക്കുറിച്ചാണ്​ എവിടെയും ചർച്ചകൾ. പലരും പച്ചക്കറികൾ നട്ടും സംഗീത ഉപകരണങ്ങൾ പഠിച്ചും ചിത്രങ്ങൾ വരച്ചുമെല്ലാം ഈ സമയം വ്യത്യസ്​തമാക്കുന്നു.

ഹാസ്യതാരം ഹരീഷ്​ കണാരൻ മക്കൾക്കൊപ്പം കളിവീടുണ്ടാക്കിയാണ്​ ഒഴിവ്​സമയം ചെലവഴിച്ചത്​. കളിവീടി​​​െൻറ ഫോ​ട്ടോ ‘‘വീട്ടിലിരുന്നപ്പോൾ കുട്ടികൾക്ക് കളിക്കാൻ ഉണ്ടാക്കിയതാണ്’’ എന്ന പേരിൽ അദ്ദേഹം ഫേസ്​ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്​തു.

ഈന്തി​​​െൻറ പട്ടകൊണ്ട്​ മേഞ്ഞ കുടിലിൽ പുൽപ്പായയും വിരിച്ചിട്ടുണ്ട്​. കുട്ടിക്കാ​ലത്തെ ഓർമകളിലേക്ക്​ കൂട്ടിക്കൊണ്ടുപോയതിന്​ നന്ദി അറിയിച്ച്​ നിരവധി പേരാണ്​ പോസ്​റ്റിന്​ താഴെ കമൻറുകൾ നൽകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam movieHareesh kanaran
News Summary - hareesh kanaran built a childish home
Next Story