Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightയഥാർഥ തീവ്രവാദികളെ...

യഥാർഥ തീവ്രവാദികളെ അങ്ങനെ വിളിക്കാൻ അനുവദിക്കുന്നില്ല; ട്വിറ്റർ അടച്ചുപൂട്ടണമെന്ന്​ കങ്കണ

text_fields
bookmark_border
Kangana Ranaut
cancel

ഷിംല: പ്രശസ്​ത അമേരിക്കൻ മൈക്രോബ്ലോഗിങ്​ സൈറ്റായ ട്വിറ്റർ അടച്ചുപൂട്ടാൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട ്ട് ബോളിബുഡ് താരം കങ്കണ റണാവത്ത്. കങ്കണയുടെ സഹോദരി രംഗോലി ചണ്ഡേലി​​​െൻറ ട്വിറ്റർ അക്കൗണ്ട്​ അധികൃതർ നീക്കം ചെയ്​തതിന്​ പിന്നാലെയാണ്​ താരം പ്രതികരണവുമായി എത്തിയത്​. മതസ്പർധ വളർത്തുന്ന തരത്തിൽ വ്യാജ വാർത്ത ട്വീറ്റ്​ ച െയ്​തതി​​​െൻറ പേരിലായിരുന്നു രംഗോലിയുടെ അക്കൗണ്ട്​ ട്വിറ്റർ ഇന്ത്യ സസ്​പെൻഡ്​ ചെയ്​തത്​.

താനും സഹോദരി യും മുസ്ലീങ്ങൾക്കെതിരെ വംശഹത്യക്ക്​ ആഹ്വാനം ചെയ്തതായി ഡിസൈനർ ഫറാ ഖാൻ അലിയും സിനിമാ സംവിധായിക റീമ കഗ്‌തിയും ത െറ്റായ ആരോപണം ഉന്നയിക്കുകയാണ്​. ഡോക്ടർമാര്‍ക്കും പൊലീസുകാർക്കും നേരെ അക്രമണം അഴിച്ച് വിട്ടവരെ വെടിവച്ച് കൊ ല്ലാനാണ് രംഗോലി ആവശ്യപ്പെട്ടതെന്നും കങ്കണ റണാവത് വീഡിയോയില്‍ പറയുന്നു. എല്ലാ മുസ്‍ലീങ്ങളും ഡോക്ടർമാരെയും പ ോലീസ് ഉദ്യോഗസ്ഥരെയും ആക്രമിക്കുന്നവരാണെന്ന്​ തങ്ങൾ വിശ്വസിക്കുന്നില്ലെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച് ച വീഡിയോയിൽ പറഞ്ഞു.

സഹോദരിയുടെ അക്കൗണ്ട്​ നീക്കം ചെയ്​ത ട്വിറ്റര്‍ ഇന്ത്യയിൽ അടച്ചുപൂട്ടണമെന്നും കങ്കണ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. ‘ഇന്ത്യൻ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ആർ‌.എസ്.‌എസ് പോലുള്ള ജനങ്ങളെ സേവിക്കുന്ന സംഘടനകളെയും തീവ്രവാദികൾ എന്ന് വിളിക്കാൻ ട്വിറ്റർ അനുവദിക്കുന്നു. എങ്കിലും യഥാര്‍ത്ഥ തീവ്രവാദികളെ തീവ്രവാദികൾ എന്ന് വിളിക്കാൻ ട്വിറ്ററിൽ അനുവാദമില്ല. അതുകൊണ്ട്​ ട്വിറ്ററിനെ രാജ്യത്ത്​ തുടരാന്‍ അനുവദിക്കരുത്’ രാജ്യം സ്വന്തമായി ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്​ഫോം തുടങ്ങണമെന്നും കങ്കണ വിഡിയോയിൽ പറഞ്ഞു.

ഇന്ത്യയിൽ കൊറോണ വൈറസ്​ പരത്തിയത്​ തബ്​ലീഗ്​ ജമാഅത്താണെന്ന്​ പറഞ്ഞതിന് ജീവന്​​ ഭീഷണി നേരിടുന്ന ഗുസ്​തി താരം ബബിത കുമാരി ഫോഗട്ടിന്​ കേന്ദ്ര സർക്കാർ സുരക്ഷയൊരുക്കണമെന്നും കങ്കണ കൂട്ടിച്ചേർത്തു.

'കൊറോണ വൈറസ് ബാധിച്ച് ഒരു ജമാഅത്തി മരിച്ചതിനു പിന്നാലെ അവരുടെ കുടുംബാംഗങ്ങളെ പരിശോധിക്കാന്‍ ചെന്ന ഡോക്ടര്‍മാരെയും പോലീസിനെയും അവര്‍ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്​തു. ഈ മുല്ലമാരെയും സെക്കുലര്‍ മാധ്യമങ്ങളെയും നിരത്തി നിര്‍ത്തി വെടിവെച്ചു കൊല്ലണം', എന്നായിരുന്നു കഴിഞ്ഞ ദിവസം രംഗോലി ട്വിറ്ററില്‍ കുറിച്ചത്. തുടർന്ന്​ ഒരുലക്ഷത്തിനടുത്ത് ഫോളോവേഴ്‌സുള്ള അവരുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൌണ്ട്​ നഷ്ടപ്പെടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bollywood Newsrangoli chandel
News Summary - The government should demolish Twitter says kangana-movie news
Next Story