Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഗൗതം മേനോൻെറ 96; ജെസ്സിയെ വീണ്ടും  ഫോൺ ചെയ്​ത്​ കാർത്തിക്ക്​
cancel
Homechevron_rightEntertainmentchevron_rightShortschevron_rightഗൗതം മേനോൻെറ '96';...

ഗൗതം മേനോൻെറ '96'; ജെസ്സിയെ വീണ്ടും  ഫോൺ ചെയ്​ത്​ കാർത്തിക്ക്​

text_fields
bookmark_border

ചെന്നൈ: സിനിമ പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട പ്രണയസിനിമകളിൽ ഒന്നാണ്​ ഗൗതം വാസുദേവ്​ മേനോൻെറ 'വിണ്ണൈ താണ്ടി വരുവായ'. 2010ൽ ചിത്രത്തിലൂടെ പ്രണയത്തിൻെറ മറ്റൊരു തലം ആരാധകർക്ക്​ കാണിച്ചു തന്ന സംവിധായകൻ ഗൗതം മേനോൻ ചിത്രത്തിലെ കാർത്തിക്കി​നെയും ജെസ്സിയെയും 10വർഷത്തിന്​ ശേഷം വീണ്ടും ​പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരിക്കുന്നു. 'കാർത്തിക്ക്​ ഡയൽ ​സെയ്​ത യെന്ന' എന്ന ഹ്രസ്വചിത്രത്തിലൂടെയാണ്​ ഇരുവരും വീണ്ടും ഒരുമിച്ചത്​​. ലോക്​ഡൗൺ കാലത്ത്​ ചിത്രീകരിച്ച ചിത്രം ബുധനാഴ്​ച ഗൗതം മേനോൻെറ യൂടൂബ്​ ചാനലായ ഒൻട്രാക എൻറർടൈൻമ​​​െൻറ്​സിലൂടെയാണ്​ പുറത്തുവിട്ടത്​. ഹ്രസ്വചിത്രത്തിൽ വിണ്ണൈ താണ്ടി വരുവായയിലെ കേന്ദ്ര കഥാപാത്രങ്ങളായ കാർത്തിക്കിൻെറയും (സിമ്പു) ജെസിയുടെയും (തൃഷ) വർത്തമാനകാല ജീവിതത്തിലെ ഒരു സന്ദർഭമാണ്​ വിവരിക്കുന്നത്​.

ലോക്​ഡൗണിനിടെ പുതിയ സിനിമയുടെ പണിപ്പുരയിലുള്ള കാർത്തിക്കിന്​ എഴുതാൻ ബുദ്ധിമുട്ട്​ നേരിടുന്നു. പിന്നാലെ തൻെറ ആദ്യ പ്രണയിനിയായ ജെസിയെ ഫോണിൽ വിളിക്കുന്നതിലൂടെയാണ് ചിത്രത്തിൻെറ​ തുടക്കം. ന്യൂയോർക്കിൽ നിന്നും കേരളത്തിലെത്തിയ ജെസിയും കാർത്തിക്കും തമ്മിൽ കോവിഡ്​ മഹാമാരിയെക്കുറിച്ചാണ്​​ സംസാരിച്ച്​​ തുടങ്ങുന്നത്​. പതിയെ സംസാരം അവരുടെ പ്രണയത്തെക്കുറിച്ചും ജെസിയുടെയും കാർത്തിക്കിൻെറയും നിലവിലെ ജീവിത സാഹചര്യങ്ങളിലൂടെയും സഞ്ചരിക്കുന്നു. 12 മിനിറ്റ്​ ദൈർഘ്യമുള്ള ഹ്രസ്വചിത്രത്തിലൂടെ 'വിണ്ണൈതാണ്ടി വരുവായ' എന്ന മനോഹര പ്രണയ ചിത്രത്തിൻെറ ഓർമകളിലൂടെ തിരികെ നടത്തുകയാണ്​ സംവിധായകൻ.

'പരീക്ഷണ കാലഘട്ടത്തിൽ​ ഈ ഉദ്യമത്തിൽ പങ്കാളികളായ എല്ലാവർക്കും എൻെറ നന്ദി. എല്ലാവർക്കും സ്​നേഹം, പ്രതീക്ഷകൾ. ' വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ട്​ ഗൗതം മേനോൻ കുറിച്ചു. ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായെങ്കിലും നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ്​ ലഭിച്ചുകൊണ്ടിരിക്കുന്നത്​. 12 മണിക്കൂറിനുള്ളിൽ യൂടൂബ്​ ട്രെൻഡിങ്ങിൽ ഒന്നാം സ്​ഥാനത്തെത്തിയ ​ചിത്രത്തിന്​ 10 ലക്ഷത്തിലധികം കാഴ്​ചക്കാരായി. 1.6 ലക്ഷം ലൈക്കാണ്​ വിഡിയോക്ക്​ ലഭിച്ചത്​. സിമ്പുവിൻെറയും തൃഷയുടെയും വീടുകളാണ്​ ലൊക്കേഷൻ. ഇരുവരുടെയും കുടുംബാംഗങ്ങളുടെ സഹായത്തോടെയായിരുന്നു ചിത്രീകരണം. വിണ്ണൈ താണ്ടി വരുവായക്ക്​ സംഗീതം നിർവഹിച്ച എ.ആർ. റഹ്​മാനാണ്​ ഇൗ ഹ്രസ്വചിത്രത്തിനും സംഗീതമൊരുക്കിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SimbuGautham MenonKarthik Dial Seytha YennVinnaithandi Varuvaya
Next Story