Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകല്യാണിയായി ഗാർഗി...

കല്യാണിയായി ഗാർഗി 'ഓടിക്കയറി'യത് സ്വപ്നനേട്ടത്തിലേക്ക്

text_fields
bookmark_border
കല്യാണിയായി ഗാർഗി ഓടിക്കയറിയത് സ്വപ്നനേട്ടത്തിലേക്ക്
cancel

കൊ​ച്ചി: ന്യൂ​യോ​ർ​ക് ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര​മേ​ള​യി​ൽ (എ​ൻ.​വൈ.​ഐ.​എ​ഫ്.​എ​ഫ്) മി​ക​ച്ച ന​ട​നാ​യി നി​വി​ൻ പോ​ളി​യും മി​ക​ച്ച ചി​ത്ര​മാ​യി മൂ​ത്തോ​നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ആ​രാ​ധ​ക​ർ​ക്കി​ട​യി​ലും ആ​ഘോ​ഷ​മാ​കു​മ്പോ​ൾ മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്കാ​രം നേ​ടി​യ ഒ​രു പെ​ൺ​കു​ട്ടി​യും ന​മു​ക്കി​ട​യി​ലു​ണ്ട്.

ആ​ദ്യ​ചി​ത്ര​ത്തി​ൽ ത​ന്നെ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ ഗാ​ർ​ഗി അ​ന​ന്ത​ൻ എ​ന്ന നാ​ട​ക വി​ദ്യാ​ർ​ഥി​നി. ജെ. ​ഗീ​ത സം​വി​ധാ​നം ചെ​യ്ത 'റ​ൺ ക​ല്യാ​ണി' എ​ന്ന ചി​ത്ര​ത്തി​ൽ ക​ല്യാ​ണി​യെ​ന്ന 20 വ​യ​സ്സു​ള്ള വീ​ട്ടു​ജോ​ലി​ക്കാ​രി​യു​ടെ വേ​ഷം ഏ​റെ കൈ​യ​ട​ക്ക​ത്തോ​ടെ അ​വ​ത​രി​പ്പി​ച്ചാ​ണ് ഗാ​ർ​ഗി പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി​യ​ത്.

തൃ​ശൂ​ർ സ്കൂ​ൾ ഓ​ഫ് ഡ്രാ​മ​യി​ൽ ബി​രു​ദ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​നി​രി​ക്കെ തേ​ടി​യെ​ത്തി​യ ക​ല്യാ​ണി​യെ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​തി​​െൻറ ആ​ത്മാ​വും ഉ​ട​ലും ഉ​ൾ​ക്കൊ​ണ്ടാ​ണ് ഗാ​ർ​ഗി തി​ര​ശ്ശീ​ല​യിെ​ല​ത്തി​ച്ച​ത്.

നേ​ര​ത്തേ കൊ​ൽ​ക്ക​ത്ത ച​ല​ച്ചി​ത്ര​മേ​ള​യി​ൽ പ്ര​ത്യേ​ക പ​രാ​മ​ർ​ശ​ത്തി​ന്​ അ​ർ​ഹ​യാ​കു​ക​യും ബം​ഗ​ളൂ​രു​വി​ൽ ഉ​ൾ​െ​പ്പ​ടെ ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നെ​ങ്കി​ലും ഈ ​പു​ര​സ്കാ​രം പ്ര​തീ​ക്ഷി​ച്ച​ത​ല്ലെ​ന്നും ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഗാ​ർ​ഗി 'മാ​ധ്യ​മ'​ത്തോ​ട് പ​റ​ഞ്ഞു.

ഓ​രോ വീ​ടു​ക​ളി​ലും മാ​റി​മാ​റി ജോ​ലി​ചെ​യ്യു​ന്ന ക​ല്യാ​ണി​യു​ടെ നാ​ലു ദി​വ​സ​ത്തെ ജീ​വി​ത​മാ​ണ് റ​ൺ ക​ല്യാ​ണി ചി​ത്രീ​ക​രി​ക്കു​ന്ന​ത്. നാ​ലാം ദി​വ​സം കാ​ര്യ​ങ്ങ​ളാ​കെ മാ​റി​മ​റി​യു​ന്നു.

''ഒ​രു​പാ​ട് സ്ത്രീ​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​യാ​ളാ​ണ് ക​ല്യാ​ണി. വീ​ട​ക​ങ്ങ​ളി​ൽ സ്ത്രീ ​നേ​രി​ടു​ന്ന അ​തി​ക്ര​മ​ങ്ങ​ളും അ​വ​രു​ടെ ജീ​വി​ത​ങ്ങ​ളു​മെ​ല്ലാം റ​ൺ ക​ല്യാ​ണി വ​ര​ച്ചി​ടു​ന്നു​ണ്ട്'' -സി​നി​മ​യെ​ക്കു​റി​ച്ച് ഗാ​ർ​ഗി​യു​ടെ വാ​ക്കു​ക​ൾ.

പോ​ണ്ടി​ച്ചേ​രി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ തി​യ​റ്റ​ർ ആ​ർ​ട്സ് പി.​ജി വി​ദ്യാ​ർ​ഥി​നി​യാ​യ ഗാ​ർ​ഗി ചെ​റു​പ്പം മു​ത​ലേ നാ​ട​ക​മേ​ഖ​ല​യി​ൽ ഏ​റെ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. സ്കൂ​ൾ ഓ​ഫ് ഡ്രാ​മ​യി​ലൂ​ടെ​യാ​ണ് അ​ഭി​ന​യം ത​ന്നെ​യാ​ണ് ത​​െൻറ മേ​ഖ​ല​യെ​ന്ന് തി​രി​ച്ച​റി​യു​ന്ന​ത്.

ആ​ദ്യ​ചി​ത്ര​ത്തി​നു​ശേ​ഷം കെ.​പി. കു​മാ​ര​ൻ സം​വി​ധാ​നം ചെ​യ്ത കു​മാ​ര​നാ​ശാ​​െൻറ ജീ​വി​ത​ചി​ത്ര​മാ​യ ഗ്രാ​മ​വൃ​ക്ഷ​ത്തി​ലെ കു​യി​ൽ എ​ന്ന ചി​ത്ര​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​​െൻറ ഭാ​ര്യ ഭാ​നു​മ​തി​യാ​യും വേ​ഷ​മി​ട്ടു.

പു​തി​യ സി​നി​മ​ക​ൾ േത​ടി​യെ​ത്തു​ന്നു​ണ്ടെ​ങ്കി​ലും പ​ഠ​ന​ത്തെ ബാ​ധി​ക്കാ​ത്ത വി​ധം ശ്ര​ദ്ധേ​യ​മെ​ന്നു തോ​ന്നു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കാ​നാ​ണ് ഗാ​ർ​ഗി​യു​ടെ ആ​ഗ്ര​ഹം. തി​രു​വ​ന​ന്ത​പു​രം പൂ​ങ്കു​ള​ത്താ​ണ് വീ​ട്. കു​ർ​ദി​സ്താ​നി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ന​ന്ത​നും മേ​രി​യാ​നു​മാ​ണ് മാ​താ​പി​താ​ക്ക​ൾ. വി​നാ​യ​ക് സ​ഹോ​ദ​ര​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam cinemamoothonbest actressgarggi ananthanNYIFFrun kalyaniKerala News
Next Story