തെരഞ്ഞെടുപ്പ്​ നിരയിൽ താരനിര; കമൽഹാസൻ മുതൽ സുമലത വരെ

film-satrs-in-lok-sabha-poll

വെ​ള്ളി​ത്തി​ര​യി​ലെ താ​ര​ങ്ങ​ളെ ഇ​റ​ക്കി സീ​റ്റ്​ പി​ടി​ക്കാ​ൻ വി​വി​ധ പാ​ർ​ട്ടി​ക​ൾ അ​ര​യും ത​ല​യും മു​റു​ക്കി രം​ഗ​ത്ത്​ ഇതോടെ  തെ​ര​െ​ഞ്ഞ​ടു​പ്പു പ്ര​ചാ​ര​ണ രം​ഗം ഗ്ലാ​മ​റി​​െൻറ പോ​രാ​ട്ട​വേ​ദി കൂ​ടി​യാ​വു​ന്നു. സ്​​ഥാ​നാ​ർ​ഥി പ​ട്ടി​ക സ​മ​ർ​പ്പ​ണം തു​ട​ങ്ങി​യി​ട്ടി​ല്ലെ​ങ്കി​ലും ഒ​േ​ട്ട​റെ സി​നി​മാ താ​ര​ങ്ങ​ൾ ഇ​തി​ന​കം ത​ന്നെ മ​ത്സ​ര​ക്കു​പ്പാ​യം അ​ണി​ഞ്ഞു ക​ഴി​ഞ്ഞു. തെ​ന്നി​ന്ത്യ​യി​ൽ​നി​ന്ന്​ ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ​ഹാ​സ​ൻ സ്വ​ന്തം പാ​ർ​ട്ടി​ സ്​ഥാനാർഥിയാകും. നെ​പ്പോ​ളി​യ​ൻ, വി​ജ​യ​ശാ​ന്തി, സു​മ​ല​ത എന്നിവരും കേരളത്തിൽ​ ഇ​ന്ന​സ​െൻറും മത്സരത്തിനൊരുങ്ങിക്കഴിഞ്ഞു.

ബോ​ളി​വു​ഡി​ലെ തി​ള​ക്ക​മു​ള്ള താ​ര​ങ്ങ​ളാ​യി​രു​ന്ന ശ​ത്രു​ഘ്​​ന​ൻ സി​ൻ​ഹ, മു​ൺ​മൂ​ൺ സെ​ൻ എ​ന്നി​വ​രും രം​ഗ​ത്തു​ണ്ടാ​കും. ഏ​റ്റ​വും കൂ​ടു​ത​ൽ സി​നി​മാ താ​ര​ങ്ങളെ അണിനിരത്തിയിരിക്കുന്നത്​ ബം​ഗാ​ളി​ൽ മ​മ​ത ബാ​ന​ർ​ജിയുടെ പാർട്ടിയായ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ ആണ്​. അ​ഞ്ചു​പേരുണ്ട്​ അവരുടെ പ​ട്ടി​ക​യി​ൽ. ഇതിൽ നാലും വനിതകൾ. പ്ര​ശ​സ്​​ത ബം​ഗാ​ളി സം​വി​ധാ​യ​ക​ൻ രാ​ജ്​ ച​ക്ര​വ​ർ​ത്തി​യു​ടെ ‘ശ​ത്രു’ എ​ന്ന സി​നി​മ​യി​ലൂ​ടെ രം​ഗ​ത്തെ​ത്തി​യ ന​ടി​യും മോ​ഡ​ലു​മാ​യ നു​സ്​​റ​ത്ത്​ ജ​ഹാ​നാ​ണ്​ ഇ​തി​ൽ ഏ​റെ ശ്ര​ദ്ധാ​കേ​ന്ദ്രം. ബ​സി​ർ​ഹാ​ത്ത്​ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നാ​ണ്​ അ​വ​ർ മ​ത്സ​രി​ക്കു​ന്ന​ത്.  ഭ​വാ​നി​പു​ർ കോ​ള​ജി​ൽ​നി​ന്നും ബി.​കോം പാ​സാ​യ നു​സ്​​റ​ത്തി​​െൻറ​ ക​ന്നി​യ​ങ്ക​മാ​ണി​ത്.

മു​ൻ​കാ​ല ന​ട​നും കൃ​ഷ്​​ണ​ന​ഗ​ർ സി​റ്റി​ങ്​ എം.​പി​യു​മാ​യ ത​പ​സ്​ പാ​ൽ ഇത്തവണ അ​നാ​രോ​ഗ്യം കാ​ര​ണം മത്സരരംഗത്തുനിന്ന്​ പിൻമാറി. 2008 മു​ത​ൽ സി​നി​മ​യി​ൽ സ​ജീ​വ​മാ​യ മി​മി ച​ക്ര​വ​ർ​ത്തി​യാ​ണ്​ തൃ​ണ​മൂ​ലി​നു വേ​ണ്ടി ജാ​ദ​വ്​​പു​ർ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്നത്​. അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ൽ​ ചെ​റു​പ്പ​കാ​ലം ചെ​ല​വ​ഴി​ച്ച അ​വ​ർ കൊ​ൽ​ക്ക​ത്ത അ​ശു​തോ​ഷ്​ കോ​ള​ജി​ൽ​നി​ന്നും ഇം​ഗ്ലീ​ഷ്​ സാ​ഹി​ത്യ​ത്തി​ൽ ബി​രു​ദം​നേ​ടി. ആ​ദ്യ​മാ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു ​കൈ ​നോ​ക്കു​ന്ന​ത്.
സം​വി​ധാ​യി​ക​യും ന​ടി​യും 2009 മു​ത​ൽ ബീ​ർ​ഭൂം മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന്​ തു​ട​ർ​ച്ച​യാ​യി ര​ണ്ടു​വ​ട്ടം ജ​യി​ക്കു​ക​യും ചെ​യ്​​ത ശ​താ​ബ്​​ദി റോ​യ്​ ഇ​ത്ത​വ​ണ​യും അ​തേ മ​ണ്ഡ​ല​ത്തി​ൽ ജനവിധി തേടും.

ബ​ങ്കു​ര മ​ണ്ഡ​ല​ത്തി​ലെ സി​റ്റി​ങ്​ എം.​പി​യും ബം​ഗാ​ളി, ത​മി​ഴ്, ഹി​ന്ദി, മ​ല​യാ​ളം, തെ​ലു​ങ്ക്​ സി​നി​മ​ക​ളി​ൽ സ​ജീ​വവു​മാ​യി​രു​ന്ന പ്ര​മു​ഖ ന​ടി മു​ൺ​മൂ​ൺ സെ​ന്നാണ്​ ബംഗാളിലെ മറ്റൊരു ശ്രദ്ധേയ താരം. 2014ൽ ​പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന സെ​ൻ ക​ഴി​ഞ്ഞ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പരാജയപ്പെടുത്തിയത്​ പ്ര​മു​ഖ സി.​പി.​എം നേ​താ​വു​ം ഒ​മ്പ​ത്​ ത​വ​ണ എം.​പി​യുമാ​യ ബ​സു​ദേ​വ്​ ആ​ചാ​ര്യ​യെയാണ്​. ഇ​ത്ത​വ​ണ അ​സ​ൻ​സോ​ൾ മ​ണ്ഡ​ല​ത്തി​ലേ​ക്ക്​ മാ​റി​യ അ​വ​ർ കേ​ന്ദ്ര​മ​ന്ത്രി​യും പ്ര​മു​ഖ പി​ന്ന​ണി ഗാ​യ​ക​നു​മാ​യ ബി.​ജെ.​പി നേ​താ​വ്​ ബാ​ബു​ൽ സു​പ്രി​യോ​യെയാണ്​ നേ​രി​ടുന്നത്​.  

ഖ​ട്ടാ​ൽ മ​ണ്ഡ​ല​ത്തി​ലെ സി​റ്റി​ങ്​ എം.​പി​യും ബം​ഗാ​ളി സി​നി​മ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന ന​ട​നും ഗാ​യ​ക​നും നി​ർ​മാ​താ​വു​മാ​യ ദേ​വ്​ എ​ന്ന ദീ​പ​ക്​ അ​ധി​കാ​രി​യാ​ണ്​ മ​മ​ത​യു​ടെ മ​റ്റൊ​രു തു​റു​പ്പു​ചീ​ട്ട്. 2014ൽ ​സി.​പി.െ​എ​യു​ടെ പ്ര​മു​ഖ നേ​താ​വ്​ സ​ന്തോ​ഷ്​ റാ​ണ​യെ ര​ണ്ട്​ ല​ക്ഷ​ത്തി​ൽ​പ​രം വോ​ട്ടു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ചാ​ണ്​ ദീപക്​ ആ​ദ്യ​മാ​യി ലോ​ക്​​സ​ഭ​യി​ലെ​ത്തി​യ​ത്.

ബി.​ജെ.​പി​യു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന പ​ട്​​ന സാ​ഹി​ബ്​ സി​റ്റി​ങ്​ എം.​പി​യും പ്ര​മു​ഖ ബോ​ളി​വു​ഡ്​ നടനുമായ ശ​ത്രു​ഘ്​​ന​ൻ സി​ൻ​ഹ അ​തേ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ത​െ​ന്ന മ​ത്സ​രി​ക്കു​ം. ഇൗ​യി​ടെ ആ​ർ.​ജെ.​ഡി നേ​തൃ​ത്വ​വു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യി​രു​ന്നു. പ്ര​മു​ഖ തെ​ന്നി​ന്ത്യ​ൻ ന​ടി​യും ദേ​ശീ​യ പു​ര​സ്​​കാ​ര ജേ​താ​വു​മാ​യ വി​ജ​യ​ശാ​ന്തി​യും തെ​ല​ങ്കാ​ന​യി​ൽ​നി​ന്ന്​ കോ​ൺ​ഗ്ര​സ്​ ടി​ക്ക​റ്റി​ൽ മ​ത്സ​രി​ക്കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. 2009ൽ ​അ​വ​ർ ടി.​ആ​ർ.​എ​സ്​ ടി​ക്ക​റ്റി​ൽ മ​ത്സ​രി​ച്ച്​ ലോ​ക്സ​ഭ​യി​ലെ​ത്തി​യി​രു​ന്നു. 2014ലാ​ണ്​ അ​വ​ർ കോ​ൺ​ഗ്ര​സി​ലെ​ത്തി​യ​ത്.

കേ​ന്ദ്ര​മ​ന്ത്രി​യും  പ്രശസ്​ത ഹി​ന്ദി സീ​രി​യ​ൽ ന​ടി​യു​മാ​യിരുന്ന സ്​​മൃ​തി ഇ​റാ​നി​യാ​ണ്​ മ​ത്സ​രി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള മ​റ്റൊ​രു താ​രം. ക​ർ​ണാ​ട​ക​യി​ൽ ന​ടി സു​മ​ല​ത മാ​ണ്ഡ്യ​യി​ലാണ്​ മത്സരത്തിനൊരുങ്ങുന്നത്​. എ​ന്നാ​ൽ, മു​ഖ്യ​മ​ന്ത്രി കു​മാ​ര​സ്വാ​മി​യു​ടെ മ​ക​ൻ നി​ഖി​ലും അ​തേ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രിച്ചേക്കും. ത​മി​ഴ്​​നാ​ട്ടി​ൽ ക​മ​ൽ​ഹാ​സ​ൻ സ്വ​ന്ത​ം പാർട്ടിയായ മ​ക്ക​ൾ നീ​തി മ​യ്യം സ്​ഥാനാർഥിയാകു​േമ്പാൾ ബി.​ജെ.​പി സ്​​നാ​ർ​ഥി​യാ​യി ന​ട​ൻ നെ​പ്പോ​ളി​യ​നും രം​ഗ​ത്തു​ണ്ട്.

ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ൽ​നി​ന്നാണ്​ രണ്ടാം വട്ടവും ന​ട​ൻ ഇ​ന്ന​സ​െൻറ്​ മത്സരത്തിനിറങ്ങുന്നത്​. ഉത്തർപ്രദേശ്​ കോൺഗ്രസ്​ അധ്യക്ഷനും മുൻകാല ബോളിവുഡ്​ നടനുമായ രാജ്​ ബബ്ബാർ മുറാദാബാദിൽനിന്നാണ്​ ജനവിധി തേടുന്നത്​. നടൻ സണ്ണി ഡിയോളിനെ അമൃത്​സറിൽ സ്​ഥാനാർഥിയാക്കാൻ ബി.ജെ.പി ശ്രമിക്കുന്നുണ്ട്​.

Loading...
COMMENTS