Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
zakariya
cancel

ഒറ്റ സിനിമ കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടി ഇരിപ്പുറപ്പിക്കുകയെന്നത് കലാകാരനെ സംബന്ധിച്ച് വലി യ ഭാഗ്യമാണ്. ചിത്രം പുറത്തിറങ്ങി ഒരു വർഷമായിട്ടും ‘സുഡാനി ഫ്രം നൈജീരിയ’യുടെ സംവിധായകൻ സക്കരിയക്ക് വിശ്രമിക്ക ാൻ സമയം കിട്ടിയിട്ടില്ല. വിവിധ രാജ്യങ്ങളിലെ അന്താരാഷ്​ട്ര ചലച്ചിത്രമേളകളിൽ സിനിമ പ്രദർശിപ്പിക്കാൻ നിരന്തരം ക്ഷണം. ഒന്നിന് മീതെ ഒന്നായി പുരസ്കാരങ്ങൾ.

ഏറ്റവുമൊടുവിൽ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ജനപ ്രിയ സിനിമക്കുള്ളതടക്കം ‘സുഡാനി’ വാരിക്കൂട്ടിയത് അഞ്ചെണ്ണം. മികച്ച നവാഗത സംവിധായകനായ സക്കരിയ തിരക്കഥാകൃത്ത ിനുള്ള പുരസ്കാരവും സ്വന്തമാക്കി. കപ്പടിച്ച ടീമിലെ താരങ്ങൾ തന്നെ മാൻ ഓഫ് ദ മാച്ചും മാൻ ഓഫ് ദ ടൂർണമ​​​െൻറും മികച ്ച ഗോൾകീപ്പറും സ്​റ്റോപ്പറും ഫോർവേഡുമെല്ലാമായ പ്രതീതി. 12ാം വയസ്സിൽ കലാരംഗത്ത് സജീവമായ സക്കരിയ ‘സുഡാനി’യിലേ ക്കുള്ള വഴിയിൽ ജീവിച്ചത് 20 വർഷം.

അവതരണം എടയൂർ സർഗാലയ
മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത പൂക്ക ാട്ടിരി ഗ്രാമത്തിന് കലയോടും സാഹിത്യത്തോടുമുള്ള ആഭിമുഖ്യത്തിന് തലമുറകളുടെ പഴക്കമുണ്ട്. ഉള്ളിലൊരു തരി കനലുള് ളവനെ ഊതിയൂതി ആളിക്കത്തിക്കാനൊരു വേദി, അതാണ് എടയൂർ സർഗാലയ. അന്നാട്ടിലെ ഒരുകൂട്ടം കലാകാരന്മാരുടെ കൂട്ടായ്മ. യു. ഖാലിദും റഹീം പാലാറയുമായിരുന്നു ഇതിന് പിന്നിൽ. കുടുംബയോഗങ്ങളിലും ഓണത്തിനും പെരുന്നാളിനുമെല്ലാം ഇവരുടെ പരിപാ ടികളുണ്ടാവും. നാടകവും നുറുങ്ങുചിത്രവും സംഗീതശിൽപവുമായിരുന്നു പ്രധാന ഇനങ്ങൾ. ആൾക്കാരെ ചിരിപ്പിച്ച് കൈയിലെടു ക്കൽ ശീലമാക്കിയതോടെ സർഗാലയയുടെ പരിപാടിയുള്ളിടത്തേക്കെല്ലാം ആസ്വാദകരൊഴുകി.

സക്കരിയക്ക് കുഞ്ഞുനാൾ തൊട്ട േ നാടകത്തി​​​​െൻറയും സിനിമയുടെയും ‘അസുഖം’ ലേശം കൂടുതലായിരുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സർഗാലയയുടെ നാടകസം ഘത്തിൽ ചേർന്ന അവൻ കേരളത്തി​​​​െൻറ പല ഭാഗങ്ങളിലും അരങ്ങിലെത്തി. എടയൂർ ഐ.ആർ.എസ് സ്കൂളിലാണ് അഞ്ചുമുതൽ പത്തുവരെ പഠ ിച്ചത്. ഇവിടെ എല്ലാ ആഴ്ചയും സാഹിത്യസമാജമുണ്ടായിരുന്നു. സ്കിറ്റോ പാട്ടോ കഥാപ്രസംഗമോ ശബ്​ദാനുകരണമോ മൂകാഭിനയമോ ഏകാഭിനയമോ പ്രസംഗമോ എന്തെങ്കിലുമൊരു പരിപാടി ഓരോ ക്ലാസും ചെയ്യുക നിർബന്ധം.

സ്കൂളിലെ ആർട്സ് ഡേ ഗംഭീരപരിപാടി യായിരുന്നു. രാപ്പകൽ റിഹേഴ്സൽ. വീറും വാശിയുമേറെ. വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പ്ലസ് ടു. ആദ്യം കിട്ട ിയ സ്​റ്റേജിൽത്തന്നെ സക്കരിയ കൂട്ടുകാർക്കൊപ്പം അരങ്ങ് തകർത്തപ്പോൾ അധ്യാപകരുടെ ‘നോട്ടപ്പുള്ളി’യായി. കലോത്സവ ത്തിൽ നാടകവും മൂകാഭിനയവും പൂരപ്പാട്ടും അവതരിപ്പിച്ചു. മികവ് ജില്ലാതലം കടന്ന് സംസ്ഥാന തലത്തിൽ വരെയെത്തി.

sudani-from-nigeria
സു​ഡാ​നി ​​ഫ്രം ​നൈ​ജീ​രി​യ​യി​ൽ സൗ​ബി​ൻ ഷാ​ഹി​റും സാ​മു​വ​ല്‍ അ​ബി​യോ​ള ജോ​ണ്‍സ​ണും


കോയമ്പത്തൂരിലെ സ്വകാര്യ കോളജിൽ വിഷ്വൽ കമ്യൂണിക്കേഷൻ ഡിഗ്രി കോഴ്സിന് അഡ്മിഷൻ കിട്ടിയെങ്കിലും സാമ്പത്തിക പ്രയാസങ്ങൾ കാരണം അവിടെ ചേരാനായില്ല. ബി.എ ഫങ്ഷനൽ ഇംഗ്ലീഷ് കോഴ്സ് പഠിക്കാൻ ആതവനാട് മർകസ് ആർട്സ് ആൻഡ് സയൻസ് കോളജിലേക്ക്. സക്കരിയയിലെ സിനിമ സ്വപ്നങ്ങൾക്ക് മണ്ണും വളവുമൊരുക്കി അവിടത്തെ എം. നൗഷാദ്, വി. ഹിക്മത്തുല്ല തുടങ്ങിയ അധ്യാപകർ. രണ്ടുപേരും നാടകത്തിലും സിനിമയിലും അതീവ തൽപരർ.

സീരിയസായി സിനിമയെ കാണാൻ പ്രേരിപ്പിച്ചത് നൗഷാദ് മാഷാണ്. ലോക സിനിമയെ പരിചയപ്പെടുത്തിക്കൊടുത്തു. ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ സിനിമകൾ കാണിച്ചു. സത്യജിത് റേ യുടെ പഥേർപാഞ്ചാലിയുടെ ആ സമയത്താണ് കാണുന്നത്. സിനിമാ സങ്കൽപങ്ങൾ തന്നെ മാറ്റിമറിച്ച നാളുകൾ. കാലിക്കറ്റ് സർവകലാശാല സീ സോൺ, ഇൻറർ സോൺ കലോത്സവങ്ങളിൽ നിരവധി നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് സക്കരിയയും സംഘവും.

കലാല‍യകാലത്തെ ഇലയനക്കങ്ങൾ
കൊണ്ടുപിടിച്ച സിനിമാക്കമ്പം വിടാതെ കൂടെയുണ്ടായിരുന്നു. സലാം കൊടിയത്തൂരി​​​​െൻറ ഹോം സിനിമകൾ മലബാറിൽ സൂപ്പർ ഹിറ്റായ കാലം. സക്കരിയ ആദ്യം കണ്ട ചിത്രീകരണം ഇതി​​േൻറതായിരുന്നു. ചുറ്റുമുള്ള ജീവിതങ്ങൾ സിനിമയാവുന്നത് കണ്ടപ്പോൾ കൗതുകം. പ്ലസ് വണ്ണിൽ പഠിക്കുമ്പോഴാണ് ആദ്യ സ്വപ്നം യാഥാർഥ്യമാവുന്നത്. 40 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം, പേര് സൈലൻസ് പ്ലീസ്. കൂട്ടുകാര​​​​െൻറ ബന്ധു ഗൾഫിൽനിന്നുകൊണ്ടുവന്ന ഹാൻഡികാം ഉപയോഗിച്ചായിരുന്നു ചിത്രീകരണം. ഉറ്റചങ്ങാതിയുടെ സഹോദരനും പ്രാദേശിക ചാനൽ നടത്തിപ്പുകാരനുമായ അമീൻ അസ്​ലമിൽനിന്നായിരുന്നു കാമറയുടെയും എഡിറ്റിങ്ങി​​​​െൻറയും ബാലപാഠങ്ങൾ.

വളാഞ്ചേരിയിലെ ദൃശ്യചാനലിൽ ഇത് സംപ്രേഷണം ചെയ്തതോടെ നാട്ടുകാർ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. സീഡികൾ വിറ്റ് 900 രൂപ ലാഭവും കിട്ടി. ചാനലുകാരുടെ ആവശ്യം കൂടി മാനിച്ച് പെരുന്നാളിനും ഓണത്തിനും ന്യൂഇയറിനും ഹ്രസ്വചിത്രങ്ങളൊരുക്കി. ചാനലുമായി ബന്ധപ്പെട്ട് ഒരു സിനിമാ സംഘം തന്നെ പൂക്കാട്ടിരിയിലുണ്ടായിരുന്നു. സഹൃദയരായ ഈ സൗഹൃദക്കൂട്ടമാണ് സക്കരിയക്ക് പ്രചോദനവും പിന്തുണയുമേകുന്നത്.
2004 മുതൽ തിരുവനന്തപുരത്തെ അന്താരാഷ്​ട്ര ചലച്ചിത്രോത്സവത്തിൽ സ്ഥിരം സാന്നിധ്യമാണ്.

സിനിമയുടെ വലിയ ലോകം തുറന്നിട്ടത് ഐ.എഫ്.എഫ്.കെയാണ്. മർകസിലെ ബിരുദപഠനകാലത്ത് പുറത്തിറക്കിയ ‘ഇരവംശം’ ആണ് സ്വന്തമായി എഴുതി സംവിധാനം ചെയ്ത ആദ്യ ചിത്രം. 10 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന് ലഭിച്ച അംഗീകാരങ്ങൾ വലിയ പ്രചോദനമായി. തുടർന്നൊരുക്കിയ 15 മിനിറ്റ് സിനിമ ‘റിവോൾവ്’ കുറച്ചുകൂടെ ചർച്ച ചെയ്യപ്പെട്ടു. ഇൻറർനാഷനൽ ഡോക്യുമ​​​െൻററി ഷോർട്ട് ഫിലിംസ് കേരളയുടെ കാമ്പസ് കാറ്റഗറിയിൽ പ്രത്യേക പരാമർശവും ലഭിച്ചതോടെ സ്വന്തം കരിയർ ഇത് തന്നെയാണെന്ന് ഉറപ്പിച്ചു.

‘ഇലയനക്കങ്ങൾ’, ‘മക്കൾ’ തുടങ്ങിയ ടെലി ഫിലിമുകൾ സംവിധാനം ചെയ്തു. മനോരമ ഓൺലൈൻ ഒരുക്കിയ മൊബൈൽ ഫിലിം മത്സരമായിരുന്നു മറ്റൊരു വഴിത്തിരിവ്. സക്കരിയയുടെ ‘ട്രാഫിക്കി’​​​​െൻറ ദൈർഘ്യം രണ്ടു മിനിറ്റായിരുന്നു. സംവിധായകരായ ജയരാജും പ്രദീപ് നായരും ചേർന്ന ജൂറി ഇതിനാണ് ഒന്നാം സ്ഥാനം നൽകിയത്.

sudani-from-nigeria
സരസ ബാലുശ്ശേരിയും സാവിത്രി ശ്രീധരനും


കലാകാരന്മാരുടെ ഇഷ്​ട കലാലയമായ എറണാകുളം മഹാരാജാസ് കോളജിൽ പി.ജിക്ക് ചേരാനൊരു ശ്രമം നടത്തിനോക്കി. പുണെ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടി​​​​െൻറയും സത്യജിത് റേ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടി​​​​െൻറയും പരീക്ഷയെഴുതിയെങ്കിലും പ്രവേശനം കിട്ടിയില്ല. തുടർന്ന് വാഴയൂർ സാഫി കോളജിൽ മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം പഠിക്കാൻ ചേർന്നു. സക്കരിയ ആഗ്രഹിച്ചൊരു അന്തരീക്ഷം തന്നെയായിരുന്നു സാഫി കോളജിലും.

പി.ജി പഠനത്തോടൊപ്പം കൊച്ചിയിലെ ടി.വി.സി ഫാക്ടറി അഡ്വർടൈസിങ് കമ്പനിയിൽ അസി. ഡയറക്ടറുമായി. ഇതുവഴി സിനിമാരംഗത്തെ മുൻനിരക്കാരെ അടുത്ത് പരിചയപ്പെട്ടു. ബന്ധങ്ങൾ വളർന്നു. ഫിലിം മേക്കറും സുഹൃത്തുമായ സുധ രാധികയാണ് ഒമാനി സംവിധായകൻ ഖാലിദ് അൽ സദ്ജാലിക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നത്. അദ്ദേഹത്തി​​​​െൻറ ‘അസീൽ’ എന്ന സിനിമയിൽ ക്രൂ മെംബറായി ഒമാനിലെത്തി.

സ്ക്രിപ്റ്റ് മുതൽ സ്ക്രീനിങ് വരെ അടുത്തുകണ്ടു. ഈ സിനിമയുടെ പോസ്​റ്റ്​ പ്രൊഡക്ഷ​​​​െൻറ ഭാഗമായി ഒരുമാസം ചെന്നൈയിൽ ചെലവഴിച്ചതും വലിയ അനുഭവമായിരുന്നു. സിനിമാമോഹം മൂത്ത് പണ്ട് പലരും വണ്ടികയറിയെത്തിയ മദ്രാസിലും കോടമ്പാക്കത്തും കുറെനാൾ. മുഹ്സിൻ പരാരിയുടെ ‘നേറ്റീവ് ബാപ്പ’ ഹിപ്ഹോപ് സംഗീത വിഡിയോ ആൽബത്തിൽ അസോസിയേറ്റ് ഡയറക്ടറായി സക്കരിയ. നിരവധി ഫീച്ചർ സിനിമകൾക്കുവേണ്ടി ഇരുവരും തിരക്കഥകളെഴുതി.

ശ്രീജിത് സുകുമാര​​​​െൻറ ‘ഹാങ്ങോവറി’ൽ അസി. ഡയറക്ടറായതോടെ സക്കരിയ മുഖ്യധാര സിനിമയുടെ ഭാഗമായി. മുഹ്സിൻ സംവിധാനം ചെയ്ത കെ.എൽ 10 ലും അസി. ഡയറക്ടറായിരുന്നു. ഇടക്ക് മാധ്യമം ബ്രോഡ്​കാസ്​റ്റിങ്​ ലിമിറ്റഡ് മീഡിയ സ്കൂളിലും മീഡിയവൺ അക്കാദമിയിലും ജോലി നോക്കി.

മജീദും മജീദിയും ചേർന്ന മാജിക്
തിരക്കഥകൾ പലതും തയാറാക്കി സക്കരിയ നടന്മാരെയും സംവിധായകരെയും സമീപിച്ചെങ്കിലും തിരസ്കരിക്കപ്പെട്ടുകൊണ്ടിരുന്നു. മലപ്പുറത്തി​​​​െൻറ ഫുട്ബാൾ മുഹബ്ബത്ത് സിനിമയാക്കണമെന്ന ആഗ്രഹം മുമ്പേയുണ്ട്. ഇതേപ്പറ്റി ചെറിയതോതിൽ ഗവേഷണവും നടത്തി.

കൊൽക്കത്തയിലേക്ക് മെസ്സിയെ കാണാൻ പോവുന്ന ചെറുപ്പക്കാരുടേതടക്കം പല കഥകളും മനസ്സിൽവന്നു. പിന്നെ ‘സുഡാനി ഫ്രം നൈജീരിയ’യിലെത്തി. സെവൻസ് ഫുട്ബാളിൽ ആഫ്രിക്കൻ താരങ്ങളുടെ സാന്നിധ്യം വർധിക്കുന്നതും അവർ നാട്ടിൻപുറത്തെ ചായക്കടകളിലിരുന്ന് മാനേജർമാരുമായി സംസാരിക്കുന്നതും പരിക്കുപറ്റി നാട്ടിൽ കുടുങ്ങിപ്പോകുന്നതുമെല്ലാം ചിന്തകളെ ഈ വഴിക്ക് കൊണ്ടുപോയി. ഏതുരാജ്യക്കാരനും സ്വീകാര്യമാവുന്നൊരു കഥയാവണമെന്നും ആഗ്രഹിച്ചു.

സക്കരിയയും മുഹ്സിൻ പരാരിയും ചേർന്ന് തിരക്കഥയൊരുക്കി. നിർമാതാക്കളായ സമീർ താഹിറി​​​​െൻറയും ഷൈജു ഖാലിദി​​​​െൻറയും നിർദേശങ്ങൾക്കനുസൃതമായി 13 പ്രാവശ്യമാണ് തിരക്കഥ മാറ്റിയെഴുതേണ്ടിവന്നത്. സാമുവൽ റോബിൻസണെന്ന നൈജീരിയൻ കൗമാരതാരത്തെ കൊണ്ടുവന്നു. പ്രധാന കഥാപാത്രങ്ങളായ ഉമ്മമാരെ അവതരിപ്പിക്കാൻ നാടകനടിമാരായിരുന്ന സരസയെയും സാവിത്രിയെയും കണ്ടെത്തി. ചെറിയ ബജറ്റിൽ വലിയ സിനിമ എന്ന ആശയത്തിലുറച്ച് ഷൈജു ഖാലിദി​​​​െൻറയും സമീർ താഹിറി​​​​െൻറയും പരിചയസമ്പത്തും സൗബിൻ സാഹിറി​​​​െൻറ താരമൂല്യവും ഉപയോഗിച്ചു.

sudani-from-nigeria

അത്ഭുതകരമായ വരവേൽപ്പാണ് ‘സുഡാനി ഫ്രം നൈജീരിയ’ക്ക് പ്രേക്ഷകലോകം നൽകിയത്. ഇതരഭാഷകളിലെ സിനിമാ പ്രേമികളും ഇത് രണ്ടു കൈയും നീട്ടി സ്വീകരിച്ചു. വിവിധ രാജ്യങ്ങളിലെ അന്താരാഷ്​ട്ര മേളകളിൽ പ്രദർശിപ്പിക്കപ്പെട്ടു. അംഗീകാരങ്ങളുടെ കൊടുമുടികൾ കീഴടക്കി.

അതിലപ്പുറം സക്കരിയയെ സന്തോഷിപ്പിച്ച ചില കാര്യങ്ങളുണ്ട്. കോളജിൽ പഠിക്കുമ്പോൾ കണ്ട രണ്ട് പ്രധാന സ്വപ്നങ്ങളും സാക്ഷാത്​കരിക്കപ്പെട്ടു ‘സുഡാനി ഫ്രം നൈജീരിയ’യിലൂടെ. ഇക്കഴിഞ്ഞ തിരുവനന്തപുരം അന്താരാഷ്​ട്ര ചലച്ചിത്ര മേളയിലായിരുന്നു അത്. ത​​​​െൻറയൊരു സിനിമ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കണമെന്നായിരുന്നു ആദ്യത്തേത്. കാണിക്കുക മാത്രമല്ല ഏറ്റവും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി ‘സുഡാനി’.

ജീവിതത്തിലൊരിക്കലെങ്കിലും പ്രിയ സംവിധായകനായ മജീദ് മജീദിയെ നേരിൽക്കാണണമെന്നായിരുന്നു മറ്റൊന്ന്. ഐ.എഫ്.എഫ്.കെക്കെത്തിയ മജീദി, സക്കരിയയുടെ സിനിമ കണ്ട് അഭിനന്ദിക്കുക കൂടി ചെയ്തതിലപ്പുറം ഇനിയെന്തു വേണം. മജീദ് മജീദിയോടുള്ള ഇഷ്​ടമാവണം ‘സുഡാനി ഫ്രം നൈജീരിയ’യിലെ നായകന് മജീദെന്നു പേരുനൽകാൻ കാരണം. മുഹ്സിൻ സംവിധാനം ചെയ്യുന്ന ‘കാക്കത്തൊള്ള‍ായിരത്തി ഇരുപത്തൊന്ന്’ സിനിമയുടെ തിരക്കഥയിൽ പങ്കാളിയാണ് സക്കരിയ.

കേരളത്തിലെ റോഹിങ്ക്യൻ അഭയാർഥികളെക്കുറിച്ച് ‘ഗുരാഹാൽ’ എന്ന ഡോക്യമ​​​െൻററിയും ചെയ്യുന്നുണ്ട്. മക്കൾ ആരാവണമെന്ന് ശാഠ്യംപിടിക്കാത്ത മാതാപിതാക്കളാണ് ത​​​​െൻറ സൗഭാഗ്യമെന്ന് കൊളമ്പൻ മുഹമ്മദ് കുട്ടിയുടെയും സുലൈഖയുടെയും ആറു മക്കളിൽ രണ്ടാമത്തവനായ സക്കരിയ പറയുന്നു. ലബീബയാണ് ഭാര്യ. മകൾ രണ്ടര വയസ്സുകാരി ഹവ്വ നസം. സിനിമയുണ്ടാക്കുക, അതുമായി യാത്ര ചെയ്യുക എന്നതാണ് ഏറ്റവും വലിയ ആഹ്ലാദം. പലതരം ആളുകളെ പരിചയപ്പെടാം, അടുത്തിടപഴകാം. അപ്പോൾ ‘സുഡാനി ഫ്രം നൈജീരിയ’ പോലെ മനുഷ്യബന്ധിയായ പുതിയ കഥകളും സിനിമകളും ഉരുത്തിരിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movies newsSudani from Nigeriadirector zakariya
News Summary - Director Zakariya Sudani From Nigeria -Movies News
Next Story