ദാമൂ​െൻറ ഹോട്ടൽ; സുരാജിന്​ സമ്മാനവുമായി വീണ്ടും ട്രോളൻമാർ VIDEO

19:35 PM
25/01/2019
damunte-hotel

ട്രോളൻമാരുടെ ഇഷ്​ട കഥാപാത്രമാണ്​ സുരാജ്​ വെഞ്ഞാറമൂട്​ മനോഹരമാക്കിയ ദശമൂലം ദാമു. മമ്മൂട്ടി- ഷാഫി കൂട്ടുകെട്ടിൽ പുറത്തിറങ്ങി വൻ വിജയമായ ചട്ടമ്പി നാടിലെ ഇൗ കഥാപാത്രത്തെ കേന്ദ്രീകരിച്ച്​ പുറത്ത്​ വന്ന ട്രോളുകളും വീഡിയോകളും വൻ പ്രചാരണമാണ്​ സമൂഹ മാധ്യമങ്ങളിൽ നേടാറുള്ളത്​.

ഏറ്റവും ഒടുവിൽ പുറത്ത്​ വന്ന വീഡിയോ ദാമുവി​​െൻറ ഉസ്​താദ്​ ഹോട്ടൽ വേർഷനാണ്​. ദുൽഖർ സൽമാൻ ചിത്രം ഉസ്​താദ്​ ഹോട്ടലിൽ നായകനായി ദശമൂലം ദാമു​ വന്നാൽ എങ്ങനെയിരിക്കും എന്നുള്ളതാണ്​ ട്രോൾ വീഡിയോയു​ടെ കാതൽ. ഏതായാലും ട്രോൾ സുരാജിന്​ നന്നായി ബോധിച്ചു. ഉടൻ തന്നെ താരം അത്​ സ്വന്തം ഫേസ്​ബുക്ക്​ പേജിലും പങ്കുവെച്ചു.

ട്രോളൻമരുടെ സ്നേഹം അല്ലാതെ ഇതിനെയൊക്കെ കുറിച്ച് ഞാൻ എന്തു പറയാനാ ..ഒത്തിരി നന്ദി ഉണ്ട് ഈ കഥാപാത്രത്തോടും എന്നോടും നിങ്ങൾ കാണിക്കുന്ന ഈ സ്നേഹത്തിന് മുന്നിൽ -സുരാജ്​ ഫേസ്​ബുക്കിൽ കുറിച്ചു.

Loading...
COMMENTS