Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightപരാന്നഭോജികളെ ചൂണ്ടി...

പരാന്നഭോജികളെ ചൂണ്ടി ഒസ്​കർ പറയുന്ന രാഷ്​ട്രീയം

text_fields
bookmark_border
പരാന്നഭോജികളെ ചൂണ്ടി ഒസ്​കർ പറയുന്ന രാഷ്​ട്രീയം
cancel

92 വർഷത്തെ ഒസ്​കർ ചരിത്രം തിരുത്തി മികച്ച ചിത്രത്തിനുള്ള പുരസ്​കാരം ‘പാരസൈറ്റ്​’ എന്ന അത് രയൊന്നും കേമമല്ലാത്തൊരു കൊറിയൻ സിനിമ നേടുമ്പോൾ ഒരുപിടി ചോദ്യങ്ങൾ ബാക്കിയാവുന്നുണ്ട്​. ഇരുവശങ്ങളിലേക്ക ും വ്യാഖ്യാനത്തി​​​​െൻറ മുൾമുന നീളാവുന്ന ഒരു ചിത്രം ഹോളിവുഡ്​ ചിത്രങ്ങളെ അടക്കം പിന്തള്ളി മികച്ച ചിത്രത്തി നും സംവിധാനത്തിനും തിരക്കഥക്കും വിദേശ ഭാഷാ ചിത്രത്തിനുമുള്ള പുരസ്​കാരം നേടുമ്പോൾ അതിശയിക്കുന്നവരുണ്ട്​. അ ത്​ അർഹിച്ച നേട്ടമെന്ന്​ കൈയടിക്കുന്നവരുമുണ്ട്​.

കഴിഞ്ഞ കുറേ കാലമായി കൊറിയൻ സിനിമകൾ ലോക സിനിമയുടെ കാൻവ ാസുകളെ കീഴടക്കുകയാണ്​. പ്രമേയ വൈവിധ്യം കൊണ്ടും അവതരണത്തിലെ പുതുമ കൊണ്ടും കൊറിയൻ ചിത്രങ്ങൾ ലോകമെങ്ങുമുള് ള സിനിമ പ്രേമികളുടെ ഫേവറിറ്റ്​ ലിസ്​റ്റിൽ ഇടംപിടിച്ചതാണ്​. അതിൽ അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്​ ബ ോൻ ജൂൻ ഹോ തിരക്കഥ എ​​​ഴുതി സംവിധാനം ചെയ്​ത ‘പാരസൈറ്റ്​’ (പരാദങ്ങൾ). ഒരു മരത്തിൽ ഇത്തിൾക്കണ്ണികൾ പടർന്നു പിടി ച്ച്​ ആ മരത്തെ അപ്പാടെ കീഴടക്കുന്നതുപോലെ ഒരു സമ്പന്ന കുടുംബത്തെ ആകെപ്പാടെ വിഴൂങ്ങുന്ന മറ്റൊരു കുടുംബത്തി​ ​​​െൻറ കഥയാണ്​ പാരസൈറ്റ്​ പറയുന്നത്​.

ഒസ്​കർ നേടിയ കൊറിയൻ ചിത്രം ‘പാരസൈറ്റി​ൻറെ സംവിധായകൻ ബോൻ ജൂൻ ഹോ

സമ്പന്നരും ദരിദ്രരും തമ്മിൽ ലോകമെങ്ങും വർധിച്ചുവരുന്ന അന്തരമാണ്​ പാരസൈറ്റ്​ പങ്കുവെക്കുന ്ന രാഷ്​ട്രീയമെന്ന്​ ചിലർക്ക്​ അഭിപ്രായമുണ്ട്​. പക്ഷേ, ദരിദ്രൻ ഈ ഭൂമിയുടെ ഇത്തിൾക്കണ്ണികളാണെന്ന സന്ദേശം ചിത്രം ഊട്ടിയുറപ്പിക്കാൻ ശ്രമിക്കുന്നുവെന്ന ആക്ഷേപമാണ്​ മറ്റ്​ ചിലർ ഉന്നയിക്കുന്നത്​. അങ്ങനെ ഇരു ദിശകളിലേക്കും വ്യാഖ്യാനിക്കപ്പെടാൻ പാകത്തിൽ മുനകൾ നീണ്ടുകിടക്കുന്നുണ്ട്​ ഈ സിനിമയക്ക്​.

ഒരു കെട്ടിടത്തി​​​​െൻറ ബേസ്​മ​​​െൻറിൽ പാതിമാത്രം പുറത്തേക്ക്​ തുറക്കുന്ന ഒരു വാസസ്​ഥലത്ത്​ കഴിയുന്ന കിം കുടുംബത്തെയും അതി​​​​െൻറ നേർവിപരീതമായ അതിസമ്പത്തി​​​​െൻറ സുഖാസ്വാദ്യതയിൽ കഴിയുന്ന പാർക്ക്​ കുടുംബത്തെയും കേന്ദ്രീകരിച്ചാണ്​ ‘പാരസൈറ്റി’​​​​െൻറ ഇതിവൃത്തം രൂപപ്പെടുന്നത്​. കിം കുടുംബത്തി​​​​െൻറ അതിജീവനം ശരിക്കും പരാദസമമാണ്​. മുകളിലത്തെ നിലയിലെ താമസക്കാരുടെ സൗജന്യ വൈഫൈ രഹസ്യമായി ഉപയോഗിക്കുന്ന കുടുംബമാണത്​. അത്രയും മറ്റുള്ളവരെ കാർന്നുതിന്നുന്നവർ. ക്രിമിനൽ പശ്​ചാത്തലവ​ും നുണകളുടെ കൂമ്പാരവുമാണ്​ അവരുടെ കൈമുതൽ. അച്ഛൻ കി തേക്കും അമ്മ ചുങ്​ സൂക്കും മകൾ കി ജ​ിയോങും മകൻ കി വൂം ചെറിയ ചെറിയ കള്ളത്തരങ്ങളിലൂടെ ജീവിക്കുന്നവരാണ്​.

അതിനിടയിൽ മകൻ കി വൂവിന്​ ഒരു സുഹൃത്ത്​ വ​ഴ​ി പാർക്ക്​ കുടുംബത്തിലെ പെൺകുട്ടിക്ക്​ ഇംഗ്ലീഷ്​ ട്യൂഷൻ നൽകാനുള്ള ഓഫർ കിട്ടുന്നു. ആ ഒരൊറ്റ ഓഫറിലൂടെ പാർക്ക്​ കുടുംബത്തിൽ പല പല വേഷങ്ങളിലൂടെ നുഴഞ്ഞുകയറുകയാണ്​ കിം കുടുംബത്തിലെ എല്ലാവരും. ഡ്രൈവറായി അച്ഛനും വേലക്കാരിയായി അമ്മയും പാർക്ക്​ കുടുംബത്തിലെ ഏറ്റവും ഇളയകുഞ്ഞി​​​​െൻറ ചിത്രകലാധ്യാപികയായി മകളും ആ വീട്ടിൽ എത്തുകയാണ്​. നേരത്തെ ആ പണികളിൽ ഏർപ്പെട്ടിരുന്നവരെ പല തരം നുണകളിലൂടെ തുരത്തിയാണ്​ അവർ ആ സ്​ഥാനങ്ങളൊക്കെ കൈയടക്കുന്നത്​. അപ്പോഴും അവർ അച്ഛനും അമ്മയും മക്കളുമാണെന്ന സത്യം സമർത്ഥമായി പാർക്ക്​ കുടുംബത്തിൽനിന്ന്​ മറച്ചുപിടിക്കുന്നുണ്ട്​.

വേലക്കാരെ വീടേൽപ്പിച്ച്​ പാർക്ക്​ കുടുംബം പിക്​നിക്കിന്​ പോകുന്ന ദിവസം ആ വീട്​ കിം കുടുംബത്തി​​​​െൻറ സ്വന്തമായി മാറുന്നു. പക്ഷേ, യാത്രയ്​ക്കിടയിൽ നിന്ന്​ അവിചാരിതമായി പാർക്കും കുടുംബവും തിരികെ മടങ്ങുന്നതോടെ കിം കുടുംബത്തി​​​​െൻറ എല്ലാ പ്ലാനുകളും തകിടം മറിയുകയാണ്​. അതിഭീകരമായ വയലൻസിലേക്കും രക്​തരൂഷിതമായ ക്ലൈമാക്​സിലേക്കും സിനിമ പ്രവേശിക്കുന്നു. ശരിക്കും ആ വീടി​​​​െൻറ ബേസ്​മ​​​െൻറിലുള്ള മറ്റൊരു ലോകം

92 വർഷത്തെ ഒസ്​കറിൻറെ ചരിത്രത്തിൽ ആദ്യമാണ്​ ഒരു ഇംഗ്ലീഷിതര ചിത്രം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെടുന്നത്​. അത്രമാത്രം സവിശേഷമായ എന്താണ്​ ഈ സിനിമയിലുള്ളതെന്ന്​ സമീപകാല കൊറിയൻ സിനിമകളുടെ മൊത്തം പശ്​ചാത്തലത്തിൽ ആലോചിക്കു​മ്പോൾ കൗതുകം തോന്നാം. മലയാളത്തിൽ പ്രിയദർശനോ സിദ്ദീഖ്​ ലാലോ സംവിധാനം ചെയ്​തിട്ടുള്ള കൂട്ടപ്പൊരിച്ചിലി​​​​െൻറ ക്ലൈമാക്​സിനോട്​ സമാനമായ ഒരു സിനിമ. അത്​ ദരിദ്രരും സമ്പന്നരും തമ്മിലുള്ള അന്തരത്തി​​​​െൻറ ലോക കാഴ്​ചയെ പങ്കുവെക്കുന്നു എന്ന്​ പുറമേക്ക്​ പറയുമ്പോഴും സമൂഹത്തി​​​​െൻറ അടിത്തട്ടിൽ കഴിയുന്നവരാണ്​ അഭിജാത ജീവിതങ്ങൾക്ക്​ ഭീകരമായ വെല്ലുവിളി ഉയർത്തുന്നത്​ എന്ന ലോകമെങ്ങും അനുയായികൾ പെരുകുന്ന നവനാസി രാഷ്​ട്രീയത്തെക്കുറിച്ചു തന്നെയാണ്​ അതിസമർത്ഥമായി പറഞ്ഞുപോകുന്നത്​.

ദരിദ്ര​​​​െൻറ ലോകം അധോലോകമാണ്​. അതിൽനിന്ന്​ പുറത്തുവരുന്നവ​രൊക്കെ കുറ്റകൃത്യത്തിൻറെ പല പല രൂപങ്ങളുടെ പങ്കുകാർ മാത്രം. സമ്പന്നരായ പാർക്​ കുടുംബത്തി​​​​െൻറ നാട്യപ്രധാനമായ ജീവിതത്തിനു മേൽ ഒരു കിനാവള്ളി പോലെ പടർന്നുകയറുന്ന കിം കുടുംബത്തോടൊപ്പമല്ല പ്രേക്ഷക മനസ്സ്​ സഞ്ചരിക്കുക എന്നതുമാത്രം മതി ഈ സിനിമ എന്ത്​ കാഴ്​ചപ്പാടാണ്​ ശക്​തമായി ഊന്നാൻ ശ്രമിക്കുന്നത്​ എന്ന്​ തിരിച്ചറിയാൻ. വില്ലൻ-നായകൻ ദ്വന്ദ്വത്തിൽ സിനിമ ആരുടെ പക്ഷത്ത്​ നിൽക്കുന്നു എന്ന്​ അതിവേഗം പ്രേക്ഷകർക്ക്​ സ്വയം തിരിച്ചറിയാം.

ബോൻ ജൂൻ ഹോ ഒസ്​കർ വേദിയിൽ

ഒസ്​കർ വേദികളിൽ രാഷ്​ട്രീയ പ്രസംഗം നടത്തുക എന്നത്​ ഇപ്പോൾ പതിവായി മാറിയിട്ടുണ്ട്​. 2004ൽ കാൻ ഫെസ്​റ്റിവലിൽ വിഖ്യാത ഡോക്യുമ​​​െൻററി ഡയറക്​ടർ മൈക്കൽ മൂർ അമേരിക്കൻ പ്രസിഡൻറിനെ അതിരൂക്ഷമായി വിമർശിച്ചതിനു ശേഷം ഒസ്​കർ വേദികളിലേക്കു കൂടി പകർന്ന ആവേശമാണത്​. ലോക കാലാവസ്​ഥാ വ്യതിയാനവും പരിസ്​ഥിതി നാശവും സ്​ത്രീ സമത്വവും യുദ്ധവും കുടിയേറ്റവുമൊക്കെ ഒസ്​കർ അവാർഡ്​ വേദിയിൽ ഒരേ പാറ്റേണിലുള്ള പ്രസംഗ അനുഷ്​ഠാനമായി മാറുന്നുണ്ടോ എന്നുപോലും തോന്നുംവിധം ആവർത്തിക്കപ്പെടുന്നുണ്ട്​. ഇത്തവണ മികച്ച സഹനടനുള്ള പുരസ്​കാരം നേടിയ ഹോളിവുഡ്​ നടൻ ബ്രാഡ്​പിറ്റ്​ (ചിത്രം: വൺസ്​ അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്​) അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിനെ വിമർശിച്ചിട്ടുണ്ട്​.

ഇത്തരം വിമർശനങ്ങൾ ഉയരുന്നുവെന്നതിനപ്പുറം ഹോളിവുഡിന്​ മേൽക്കൈയുള്ള ഈ സിനിമ വേദിയിൽ സ്വീകരിക്കപ്പെടുന്നത്​ അധീശത്വത്തി​ൻറെ രാഷ്​ട്രീയം തന്നെയാണ്​. അത്​ മൂന്നാം ലോകമെന്നും ദരിദ്രരാജ്യമെന്നും അവമതിക്കപ്പെടുന്ന ദേശങ്ങളുടെ കാര്യത്തിലും വ്യത്യസ്​തമായ ഒരു കാഴ്​ചപ്പാട്​ ഉള്ളിൽത്തട്ടി പുലർത്തുമെന്ന്​ വിശ്വസിക്കാൻ തൽക്കാലം യാതൊരു ന്യായവും കാണുന്നില്ല. അതുകൊണ്ടാണ്​ വരേണ്യതയിലേക്ക്​ ഇത്തിൾക്കണ്ണികൾ പോലെ പാഞ്ഞുകയറുന്ന മനുഷ്യരെ ചിത്രീകരിക്കുന്ന ഒരു രണ്ടാംകിട സിനിമക്ക്​ മികച്ച സിനിമക്കുള്ള ഒസ്​കർ ലഭിക്കുന്നത്​.

Show Full Article
TAGS:110279 113810 113811 6850 113812 
News Summary - The Critical review of the Politics of Oscar winning Korean Movie Parasite
Next Story