Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഇത്​ നമുക്കായ്​...

ഇത്​ നമുക്കായ്​ നാമൊരുക്കിയ പ്രതിരോധ സേന VIDEO

text_fields
bookmark_border
covid-awareness-video
cancel

കോവിഡ്​ 19 മഹാമാരിയുമായി ബന്ധപ്പെട്ട ബോധവത്​കരണ വിഡിയോയുമായി എത്തിയിരിക്കുകയാണ് മലയാളത്തി​​െൻറ മഹാനടൻ മമ്മൂട്ടി. അദ്ദേഹത്തിൻറെ ഒൗദ്യോഗിക ഫേസ്​ബുക്ക് പേജിൽ പങ്കുവെച്ച​ വിഡിയോയിൽ​ കോവിഡ്​ കാലത്തെ ജാഗ്രതയെ കുറിച്ചും മഹാമാരിയെ മുന്നിൽ നിന്ന്​ നേരിടുന്നവരുടെ കരുതലിനെ കുറിച്ചും പരാമർശിക്കുന്നുണ്ട്​. 

മമ്മൂട്ടിയാണ്​ ആനിമേഷ​​െൻറ അകമ്പടിയോടെ എത്തിയ വിഡിയോയ്ക്ക്​ ശബ്​ദം നൽകിയിരിക്കുന്നത്​. യൂനോയൻസ്​​ എന്ന ആനിമേഷൻ കമ്പനി നിർമിച്ച വിഡിയോക്ക്​ ഗംഭീരമായ പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്​ സുശിൻ ശ്യാമാണ്​.

കൊറോണയുമായുള്ള യുദ്ധത്തി​​െൻറ ആദ്യ ഘട്ടത്തില്‍ നമ്മള്‍ മേല്‍ക്കൈ നേടുക തന്നെ ചെയ്തു. അതിനായി പ്രയത്നിച്ച ഓരോ യോദ്ധാവിനോടും കേരളം കടപ്പെട്ടിരിക്കുന്നു. പക്ഷെ, നമുക്കിത് വിശ്രമിക്കാനുള്ള സമയമല്ല. ഇനിയുള്ള ദിവസങ്ങള്‍ പരമപ്രധാനമാണ്. നമ്മള്‍ ജാഗ്രത തുടരുക തന്നെ വേണം. 

ആദ്യഘട്ടത്തിൽ പൊരുതി നേടിയ നേട്ടങ്ങളുടെ തുടർച്ചയായിരിക്കണം നമ്മുടെയെല്ലാം ലക്ഷ്യം. നിയമപാലകർക്കും ആരോഗ്യ സംരക്ഷകർക്കും പ്രവർത്തനോർജ്ജം പകരലായിരിക്കണം ഒരോ പൗരന്റേയും കർത്തവ്യം. വ്യക്തിതാല്പര്യങ്ങള്‍ മാറ്റിവെച്ച്, സമൂഹനന്മക്കായി ഒരുമിച്ചു നിന്ന്, അതിജീവിക്കാം... ജയിക്കാം... ഈ മഹായുദ്ധം! വിഡിയോക്ക്​ അടിക്കുറിപ്പായി മമ്മൂട്ടി കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammoottymovie newsSushin Shyamlock downcovid awareness
News Summary - covid-awareness-video-mammootty-movie news
Next Story