ഹിന്ദു വികാരം വ്രണപ്പെടുത്തി; തെലുങ്ക്​ ചിത്രത്തെ ചൊല്ലി ട്വിറ്ററിൽ ബോയ്​കോട്ട്​ നെറ്റ്​ഫ്ലിക്​സ്​ തരംഗം

21:22 PM
29/06/2020
krishna and his leela

പ്രശസ്​ത തെന്നിന്ത്യൻ നടൻ റാണാ ദഗ്ഗുബാട്ടി നിർമിച്ച്​ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത തെലുങ്ക്​ ചിത്രം​ ‘കൃഷ്ണ ആന്‍റ് ഹിസ് ലീല’  സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ചിത്രം ഹൈന്ദവ വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്ന്​ ആരോപിച്ച്‌ ഒരു വിഭാഗം രംഗത്തെത്തിതോടെയാണ് സംഭവം വിവാദമായത്. ഒ.ടി.ടി പ്ലാറ്റ്​ഫോമായ നെറ്റ്ഫ്‌ളിക്‌സ് ബഹിഷ്​കരിക്കണം എന്ന് ആഹ്വാനം ചെയ്താണ് ചിലർ രംഗത്തെത്തിയത്. സമൂഹ മാധ്യമങ്ങളിൽ ബോയ്​കോട്ട്​ നെറ്റ്​ഫ്ലിക്​സ്​ എന്ന ഹാഷ്​ടാഗ്​ ട്ര​െൻറിങ്ങിൽ ഇടംപിടിക്കുകയും ചെയ്​തിട്ടുണ്ട്​.

നിരവധി സ്ത്രീകളുമായി ബന്ധം പുലര്‍ത്തുന്ന യുവാവി​​​െൻറ കഥ പറയുന്ന ചിത്രത്തിൽ നായക വേഷം ചെയ്യുന്ന സിദ്ധു ജോന്നാലഗദ്ദയുടെ കഥാപാത്രത്തി​​​െൻറ പേര്​ കൃഷ്ണ എന്നാണ്. നായികമാരില്‍ ഒരാളുടെ പേര് രാധ എന്നും. ഇതും ചിത്രത്തി​​​െൻറ പേരുമാണ്​ ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്​. സിനിമ ഹിന്ദു ഫോബിക് ആണെന്നും മതത്തെ അവഹേളിക്കുന്നുണ്ടെന്നുമാണ്​ ആരോപണം. ഇതോടെ ബോയ്‌കോട്ട് നെറ്റ്ഫ്‌ളിക്‌സ് ഹാഷ് ടാഗുകള്‍ ട്വിറ്ററിൽ തരംഗമാവാൻ തുടങ്ങി.

എന്ത്​ തരത്തിലുള്ള ചിത്രമാണ്​ നിർമിക്കാൻ പോകുന്നത്​ എന്നതിൽ താങ്കൾക്ക്​ എന്തെങ്കിലും ഒരു ധാരണ വേണമായിരുന്നു. അത്​ എന്ത്​ പ്രത്യാഘാതമാണ്​ ആളുകളുടെ മനസിൽ ഉണ്ടാക്കുക എന്നതും മനസിലാക്കണം -നിർമാതാവായ റാണാ ദഗ്ഗുബാട്ടിയെ പരാമർശിച്ച്​ ഒരാൾ ട്വീറ്റ്​ ചെയ്​തു. ഇത്തരത്തിൽ നിരവധി പോസ്റ്റുകളാണ്​ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്​. പാതാള്‍ ലോക്, ബുല്‍ ബുല്‍, സേക്രട്​ ഗെയിംസ്, ലൈല, ഡല്‍ഹി ക്രൈം, ഗൗൾ എന്നീ സീരിസുകള്‍ക്കെതിരെയും നേരത്തെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.

 

 

 

Loading...
COMMENTS