Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഗൃഹാതുരതയുടെ...

ഗൃഹാതുരതയുടെ നസീർകാലത്തേക്ക്

text_fields
bookmark_border
kottakayudey-munvasham
cancel

പ്രേംനസീർ, പേരു കേൾക്കുമ്പോൾ ചിന്തകൾക്ക് ബ്ലാക്ക് ആൻഡ്​ വൈറ്റ് ഓർമകളുടെ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ തെല്ല ും മടിയുണ്ടാവില്ല. കാരണം മലയാള സിനിമപ്രേക്ഷകരെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു നടനുമുണ്ടാകില്ല. മരിച്ച് കാലങ്ങ ള്‍ കഴിഞ്ഞിട്ടും മലയാളിയുടെ മനസ്സില്‍ നിത്യഹരിതമായി നില്‍ക്കുകയാണ്‌ പ്രേംനസീറിനെക്കുറിച്ചുള്ള ഓർമകള്‍. മലയ ാള സിനിമയെ വിസ്മയങ്ങളാൽ അത്ഭുതപ്പെടുത്തിയാണ് അദ്ദേഹം നമ്മോട് വിടപറഞ്ഞത്. സിനിമയിൽ അദ്ദേഹം പതിപ്പിച്ച കൈയൊപ ്പുകളുടെ മായ്ക്കാനാവാത്ത മാന്ത്രികത ഇപ്പോഴും നമ്മുടെ ഓർമകളെ തൊട്ടുതലോടുന്നുണ്ട്. പ്രേംനസീറിലെ അഭിനേതാവിനെ വെല്ലുവിളിക്കാന്‍ കെല്‍പ്പുള്ള സിനിമകളോ കഥാപാത്രങ്ങളോ സമീപ കാലത്തൊന്നും ഉണ്ടായിട്ടില്ല.

അദ്ദേഹത്തോട് ആ ദരസൂചകമായി തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ പ്രേംനസീർ ഫിലിം ഫെസ്​റ്റിവൽ സംഘടിപ്പിച്ചത് ഏറെ ശ്രദ്ധേയമായിര ുന്നു. പ്രേംനസീർ സിനിമ പ്രദർശനത്തിനുമപ്പുറം അദ്ദേഹം പകർന്നാടിയ കാലത്തേക്കുള്ള തിരിഞ്ഞുനടത്തം കൂടിയായിരുന്ന ു ആ ആദരവ്.

30ാം ചരമവാർഷികത്തോടനുബന്ധിച്ച് പ്രേംനസീർ സുഹൃദ്സമിതി സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹായത്തോ ടെയായിരുന്നു പ്രേം നസീർ ഫിലിം ഫെസ്​റ്റിവൽ സംഘടിപ്പിച്ചത്. അത് പഴയ തലമുറക്ക്​ ഓർമകളിലേക്കുളള തിരിച്ചുപോക്കായ ിരുന്നു. പുതുതലമുറക്കാകട്ടെ പറഞ്ഞുകേട്ട കഥകളുടെ നേരനുഭവവും.

kottakayum-chayakkadayum

ഗൃഹാതുരതയുടെ സിനിമ കൊട്ടക

‘ഓലമേഞ്ഞ പഴയ സിനിമ കൊട്ടകയുടെ ഉച്ചിയിൽ സ്ഥാപിച്ച കോളാമ്പിയിൽനിന്ന് പരുപരുത്ത ശബ്​ദത്തിൽ പഴയ മലയാളം-തമിഴ് പാട്ടുകൾ ഇടമുറിയാതെ പാടുന്നു. കൊട്ടകക്കു പുറത്ത് അങ്ങിങ്ങായി പ്രായഭേദമന്യേ കുടുംബമായും അല്ലാതെയും ആളുകൾ എത്തുന്നു, സൊറ പറയുന്നു. ഇടക്ക് പാട്ടിനെ മുറിച്ച് ​േകാളാമ്പിയിലൂടെ പ്രദർശിപ്പിക്കുന്ന സിനിമയുടെ പേര് അനൗൺസ് ചെയ്യുന്നു. പൊടുന്നനെയാണ് ടിക്കറ്റിനായുള്ള ബെല്ല് മുഴങ്ങിയത്.

പഴയ ഓലക്കീറുകൾക്കിടയിലൂടെ പേപ്പറുകൊണ്ട് മറച്ചുവെച്ച കൗണ്ടറുകൾക്കിടയിലൂടെ കൈകൾ അങ്ങോട്ടും ഇങ്ങോട്ടും നീളുന്നു. കൗണ്ടറിന് മുന്നിലെ ക്യൂ പെട്ടെന്നാണ് നീണ്ടത്. ബഹളവും വഴക്കും തമാശകളും അങ്ങനെ നീണ്ടുപോകുന്നു ക്യൂവിലെ കാഴ്ചകൾ. 75 പൈസയുടെ തറ, 1.50 രൂപയുടെ ​െബഞ്ച്, മൂന്നു രൂപയുടെ കസേര എന്നിങ്ങനെയായിരുന്നു ടിക്കറ്റ് നിരക്ക്. ടിക്കറ്റ് തീർന്നതോടെ കൗണ്ടർ ക്ലോസ് ചെയ്യുന്നു. ടിക്കറ്റ് ലഭിച്ചവരാകട്ടെ കൊട്ടകയിലേക്ക് തള്ളിക്കയറുന്നു. തറ, ​െബഞ്ച്‌, കസേര എല്ലാം തിങ്ങിനിറഞ്ഞ്‌ കാഴ്ചക്കാർ.

ബഹളത്തിനും സീറ്റിനായുള്ള കശപിശക്കും ഇടയിൽ സുബ്ബലക്ഷ്​മിയുടെ പഴയ പാട്ടുകൾ ശബ്​ദത്തിൽ ഉയർന്നുവരുന്നു. പിന്നാലെ മലയാള-തമിഴ് പാട്ടുകളും. വീണ്ടും ബെല്ലടിച്ചതോടെ സ്‌ക്രീനില്‍ ആരോ കൈകൊണ്ട്‌ കോറിയിട്ട സ്ലൈഡില്‍ അക്ഷരങ്ങള്‍ തെളിഞ്ഞു. സ്ക്രീനിൽ പഴയ പിയേഴ്സ്, ലൈഫ്ബോയ് സോപ്പ്, വീകോ വജ്രദന്തി, ബജാജ് വെസ്പ തുടങ്ങിയ 1970കളിലെ പ്രമുഖ കമ്പനികളുടെ പരസ്യം മിന്നിമറഞ്ഞു. പിന്നീട് കരഘോഷത്തോടെ സിനിമ പ്രദർശനം ആരംഭിക്കുന്നു’.

ഇത് പഴയ സിനിമകൊട്ടകയുടെ വിശേഷമല്ല, 1970-80 കാലത്തെ ഓലമേഞ്ഞ ഗൃഹാതുരത്വം തുളുമ്പുന്ന സിനിമകൊട്ടക പുനഃസൃഷ്​ടിച്ചായിരുന്നു പ്രേംനസീർ സിനിമ പ്രദർശനം ഒരുക്കിയത്. ചുരുക്കം മലയാളിയുടെ പഴയകാല സിനിമാ ചര്യയിലേക്കായിരുന്നു സംഘാടകർ നമ്മെ കൈപിടിച്ചു നടത്തിയത്. കണ്ണപ്പനുണ്ണി, അഗ്​നിപുത്രി, പടയോട്ടം, ​െറസ്​റ്റ്​ ഹൗസ്, ആരോമലുണ്ണി എന്നീ സിനിമകളായിരുന്നു പ്രദർശിപ്പിച്ചിരുന്നത്. ജനുവരി 4 മുതൽ 11വരെ വൈകീട്ട് ആറ് മുതലായിരുന്നു പ്രദർശനം.

ഗോലിസോഡയും കപ്പലണ്ടി മിഠായിയും

സിനിമക്ക് എത്തുന്നവർക്ക് സൊറ പറയാനും ചായ കുടിക്കാനും വേണ്ടി തിയറ്ററിന് സമീപത്തായി പഴയ ചെറിയ ഓലമേഞ്ഞ കടയും ഒരുക്കിയിരുന്നു. പഴയകാല ചായക്കടയെ അനുസ്മരിപ്പിക്കുന്ന ഇവിടെ നാരങ്ങ മിഠായി, ഗോലിസോഡ, ഉപ്പിലിട്ട മാങ്ങ, സോഡ, പുളി മിഠായി, തേൻ മിഠായി, പൊരിയുണ്ട, ചൂട് ചായ പലഹാരം എന്നിവ വിൽപനക്ക് വെച്ചിരിക്കുന്നു.

പ്രദർശനത്തിനിടയിലും കപ്പലണ്ടി കച്ചവടം ഉണ്ടായിരുന്നു. പ്രേം നസീറി​​​െൻറ പഴയകാല സിനിമ പോസ്​റ്ററുകൾ, നസീർ കുടുംബ ചിത്രം, പഴയ പാട്ട് പുസ്തകങ്ങൾ, 16 എം.എം പഴയ ഫിലിം ചുറ്റുന്ന മെഷീൻ എന്നിവ ഉൾപ്പെടെ അപൂർവ ചിത്രങ്ങളുടെ പ്രദർശനവും ഒരുക്കിയിരുന്നു. പൂർണമായും സൗജന്യമായായിരുന്നു പ്രദർശനം.

കൊട്ടനിറച്ച പിന്തുണ

ആദ്യ പ്രദർശനത്തിന് തിരിതെളിച്ചത് പ്രേം നസീറി​​​െൻറ ആദ്യ സിനിമ നായിക നെയ്യാറ്റിൻകര കോമളമായിരുന്നു. നസീറി​​​െൻറ മകനും നടനുമായ ഷാനവാസും മകൾ റീത്തയും കുടുംബാംഗങ്ങളും ഫെസ്​റ്റിവലിന് എത്തിയിരുന്നു. പ്രേം നസീർ സുഹൃദ്​സമിതി സെക്രട്ടറി തെക്കൻ സ്​റ്റാർ ബാദുഷ, ഭാരത് ഭവൻ മെംബർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രദർശനം ഒരുക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsprem nazirMovies Specialcinema kottakaold film theatre
News Summary - article about old film theatre -movie news
Next Story