Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightതൊട്ടപ്പന്‍റെ സാറ

തൊട്ടപ്പന്‍റെ സാറ

text_fields
bookmark_border
priyamvada-krishnan
cancel
camera_alt????????

രക്തംകൊണ്ട്​ ബംഗാളിയും ജീവിതംകൊണ്ട്​ മലയാളിയുമായ ​പ്രിയംവദ ഒറ്റ സിനിമയിലൂടെ മലയാളിയുടെ മനസ്സിൽ ഇടം ഉറപ് പിച്ചുകഴിഞ്ഞു. ‘കിസ്​മത്തി​’നു ശേഷം ഷാനവാസ്​ കെ. ബാവക്കുട്ടി സംവിധാനം ചെയ്​ത ‘തൊട്ടപ്പനി’ലെ സാറയെന്ന കഥാപാത ്രം പ്രിയംവദയിലെ അഭിനേത്രിയെ അടയാളപ്പെടുത്തുന്നതാണ്​.​ ബംഗാൾ സ്വദേശിനിയും പ്രമുഖ മോഹിനിയാട്ടം നർത്തകിയുമാ യ പല്ലവി കൃഷ്​ണ​​​െൻറയും എഴുത്തുകാരൻ കെ.കെ. ഗോപാലകൃഷ്​ണ​െൻയും മകളായ പ്രിയംവദ കുഞ്ഞായിരിക്കെതന്നെ കലാകാരന്മ ാരുടെ ജീവിതം കണ്ടാണ് വളർന്നത്. ‘തൊട്ടപ്പ​​​െൻറ സാറയായി’ സിനിമയിലെ പ്രധാന വേഷങ്ങളിലൊന്ന്​ ചെയ്​ത ​പ്രിയംവദ 2019ലെ മിസ്​ റെയ്​ന കോണ്ടിനൻറൽ ഇന്ത്യ മത്സരത്തിലെ വിജയിയായി ലോകമത്സരത്തിന്​ തയാറെടുക്കുക കൂടിയാണിപ്പോൾ. ത​​ ​െൻറ സിനിമാ സങ്കൽപത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അവർ സംസാരിക്കുന്നു.

കൊൽക്കത്ത മുതൽ കൊച്ചി വ രെ
ഞാൻ പൂർണമായും മലയാളിയല്ല. അമ്മ പല്ലവി കൃഷ്​ണൻ ബംഗാളിയാണ്​. അമ്മയുടെ ജന്മനാട്​ കൊൽക്കത്തയാണ്​. നിരവധി രാജ്യങ്ങളിൽ അമ്മ നൃത്തമവതരിപ്പിച്ചിട്ടുണ്ട്​. മോഹിനിയാട്ടം നർത്തകിയായ അമ്മ രാജ്യത്തിനകത്ത്​ മിക്ക സംസ്​ഥ ാനത്തും നൃത്തം ചെയ്​തിട്ടുണ്ട്​. കുട്ടിക്കാല അനുഭവങ്ങൾ നൃത്തവും കലയുമായി ബന്ധപ്പെട്ടതാണ്​. അച്ഛനിലൂടെയും അമ ്മയിലൂടെയും ഞാനും​ പ്രഫഷനൽ ഡാൻസറായി. അമ്മയുടെ ഡാൻസ്​ ക്ലാസിൽ നിന്നു തന്നെയാണ്​ ഞാനും നൃത്തം പഠിച്ചത്​. നൃത്തം അഭിനയത്തിലും ഏറെ സഹായിച്ചിട്ടുണ്ട്​. അച്ഛൻ കെ.കെ. ഗോപാലകൃഷ്​ണൻ സ്​റ്റേറ്റ്​ ബാങ്കിലായിരുന്നു. ഒറ്റ മകളായതുകൊണ്ട്​ കൂടുതൽ കരുതലും സ്​നേഹവും കിട്ടി​. വീട്ടിൽ ഞാനും അമ്മയും ബംഗാളി സംസാരിക്കും. അച്ഛനും സംസാരത്തിൽ ഇടപെടും. അച്ഛന്​ ബംഗാളി കേട്ടാൽ മനസ്സിലാകും. ഒ​​ഴ​ുക്കോടെ പറയില്ലെന്നു മാത്രം. പ്ലസ്​ ടുവരെ പഠനം കേരളത്തിൽതന്നെയായിരുന്നു. ഇപ്പോൾ ചെന്നൈ എസ്​. ആർ.എം കോളജിലെ വിഷ്വൽ കമ്യൂണിക്കേഷൻ അവസാന വർഷ വിദ്യാർഥിയാണ്​.

Actress-Priyamvadha

സ്വപ്​നം കണ്ട ഇടം
ഒരു സിനിമാനടിയാവണമെന്നത്​ ചെറുപ്പം തൊ​േട്ട കൂടെയുണ്ടായിരുന്നു. നല്ല സിനിമകളും നല്ല കഥാപാത്രങ്ങളും കണ്ടുകണ്ടാണ്​ അങ്ങനെയൊരു ആഗ്രഹമുണ്ടാവുന്നത്​. ആ ആഗ്രഹംകൊണ്ടുതന്നെയാണ്​ ബിരുദപഠനത്തിന്​ വിഷ്വൽ കമ്യൂണിക്കേഷൻ തെരഞ്ഞെടുത്തതും. തൊട്ടപ്പ​​​െൻറ കാസ്​റ്റിങ്​കാൾ കണ്ട്​ അറിയിച്ചത്​​ അച്ഛനാണ്​. കൊച്ചിയിലായിരുന്നു ഓഡിഷൻ. തൊട്ടപ്പ​​​െൻറ സംവിധായകൻ ഷാനവാസ്​ കെ. ബാവക്കുട്ടിയുടെ കിസ്​മത്ത്​ എന്ന ചിത്രം എനിക്ക്​ വളരെയധികം ഇഷ്​ടപ്പെട്ടിരുന്നു. ഓഡിഷനെത്തിയപ്പോൾ സ്വയം പരിചയപ്പെടുത്താനാണ്​ ആദ്യം പറഞ്ഞത്​. നൃത്തം അവതരിപ്പിച്ച്​ പരിചയമുള്ളതുകൊണ്ടുതന്നെ സ്​റ്റേജ്​ ഭയപ്പെടുത്തിയില്ല. വലിയൊരു അനുഭവമായി അത്​. അവസാനം ആഗ്രഹിച്ചതുപോലെതന്നെ ഒരു നല്ല സിനിമയിലെ പ്രധാന കഥാപാത്രമാവാൻ സാധിച്ചു. ‘സാറ’യെപ്പോലൊരു പെൺകുട്ടി അഭിമുഖീകരിക്കേണ്ടിവരുന്ന സാഹചര്യങ്ങളായിരുന്നു​ ഓഡിഷന്​ അവതരി​പ്പിക്കേണ്ടി വന്നത്​.

സാറയും ഞാനും തമ്മിൽ
ആദ്യമായതുകൊണ്ടുതന്നെ തൊട്ടപ്പ​​​െൻറ ഷൂട്ടിങ്​ രസകരമായ അനുഭവമായിരുന്നു. ജീവിതത്തിൽനിന്ന്​ ഏറെ വ്യത്യസ്​തയായ സാറയെ എങ്ങനെ അഭിനയിച്ചു ഫലിപ്പിക്കും എന്ന കാര്യത്തിൽ ​ ആശങ്കയുണ്ടായിരുന്നു. സാറയും ഞാനും തമ്മിൽ ഒരുപാട്​ വ്യത്യാസങ്ങളുണ്ട്​. ഒരുതരത്തിൽ വളരെയധികം ബോൾഡായി ജീവിക്കുന്ന ഒരു പെൺകുട്ടിയാണ്​ സാറ. സാറയാവുക അത്ര എളുപ്പമായിരുന്നില്ല. അതിനുവേണ്ടി കൊച്ചിയിൽ പോയി കുറച്ചുനാൾ താമസിച്ചു. കൂടെ അഭിനയിച്ച പള്ളുരുത്തിക്കാരി അനിത​േചച്ചി എന്നെ ഒരുപാട്​ സഹായിച്ചു. കക്ക വാരാൻ പഠിച്ചു, വഞ്ചി തുഴയാൻ പഠിച്ചു.

Actress-Priyamvadha
തൊട്ടപ്പനിൽ പ്രിയംവദ


മറ്റൊരു ചലഞ്ച്​, കൂടെയുള്ളവരെല്ലാം അഭിനയ പാരമ്പര്യമുള്ള സീനിയർ നടന്മാരായിരുന്നു എന്നതാണ്​​. മനോജ്​ കെ. ജയൻ, ലാൽ, ദിലീഷ്​ പോത്തൻ... മത്സരിച്ച്​ അഭിനയിക്കാൻ കഴിയില്ലെങ്കിലും​ അവരോടൊപ്പം എത്താനാവുമോ എന്ന പേടിയുണ്ടായിരുന്നു. പക്ഷേ, അവരുടെയെല്ലാം സഹകരണം വലിയ ആത്മവിശ്വാസം പകർന്നു. സിനിമ ജീവിതംതന്നെയാണെങ്കിലും അഭിനേതാവെന്ന നിലയിൽ രഘുനാഥ്​ പലേരി സാറി​​​െൻറയും ആദ്യ സിനിമയായിരുന്നു തൊട്ടപ്പൻ. സാറി​​​െൻറ ആദ്യഷോട്ട്​ എന്നോടൊപ്പമായിരുന്നു. ‘എ​​​െൻറ ആദ്യഷോട്ട്​ മോ​ളോടൊപ്പമാണ്​’ എന്ന അദ്ദേഹത്തി​​​െൻറ കോംപ്ലി​െമൻറ്​ വലിയൊരു എക്​സ്​പീരിയൻസാണ്. ആ വാക്കുകൾ കേട്ടപ്പോൾ വളരെ സന്തോഷം തോന്നി.

‘തൊട്ടപ്പനെ’ക്കുറിച്ച്
സ്വന്തം രക്​തമല്ലെങ്കിലും, ഒരച്ഛനും മകൾക്കുമിടയിലെ സ്​നേഹത്തി​​​െൻറ​ ഉൗഷ്​മളതയാണ് തൊട്ടപ്പൻ​ പറയുന്നത്​. വിനായകൻ ചേട്ടൻ ഹൈ റേഞ്ചുള്ള നടനാണ്​. ആദ്യ​ സിനിമയിൽതന്നെ അത്തരമൊരു നായക​േനാടൊപ്പം അഭിനയിക്കാൻ കഴിയും എന്ന്​ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. വിനായകനൊപ്പം സ്​ക്രീൻ സ്​പേസ്​ ഷെയർ ചെയ്യാൻ പറ്റിയതിൽ വലിയ സന്തോഷം തോന്നുന്നു. ആക്​ഷൻ വിളിച്ചശേഷം ഒരു സീൻ ചെയ്യു​േമ്പാഴാണ്​ ഞാൻ വിനായകൻ ചേട്ടനെ ആദ്യമായി കാണുന്നത്​. അത്​ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു നിമിഷമാണ്​. അദ്ദേഹം വലിയൊരു ആക്​ടറാണ്​. അദ്ദേഹത്തിനൊപ്പം അഭിനയിക്കാനും അതു കണ്ടുപഠിക്കാനും അവസരം ലഭിച്ചുവെന്നത്​ എ​​​െൻറ ഭാഗ്യമാണ്.

Actress-Priyamvadha

വീടുവിട്ട് കഥാപാത്ര പഠനം
തൃശൂരിലെ കോളജ്​ വിദ്യാർഥിനിയായ ഞാൻ കൊച്ചി സ്ലാങ്​ സംസാരിക്കുന്ന സാറയായി മാറിയതിന്​ പിന്നിൽ ഏറെ കഠിനാധ്വാനമുണ്ടായിരുന്നു​. എനിക്കുവേണ്ടി മറ്റു പലരും കഷ്​ടപ്പെട്ടു. സാറയുടെ ജീവിതസാഹചര്യങ്ങൾ പരിചയപ്പെടാനായി രണ്ടുമാസം ഫോർട്ട്​കൊച്ചിയിൽ താമസിച്ചു. വഞ്ചി തുഴയാനും മീൻപിടിക്കാനും കൊച്ചി സ്ലാങ്​ സംസാരിക്കാനുമെല്ലാം അൽപം പ്രയാസമായിരുന്നു. നടത്തത്തിലും സംസാരത്തില​ുമെല്ലാം എന്നെക്കാൾ വളരെ വ്യത്യസ്​തയാണ്​ സാറ എന്ന കഥാപാത്രം. സിനിമയിൽ വളരെയേറെ പ്രാധാന്യമുള്ള കഥാപാത്രമാണ്​.

അതുകൊണ്ടുതന്നെ അതിനുവേണ്ടി തയാറെടുപ്പുകൾ നടത്തി. വഞ്ചി തുഴയാനും കക്ക വാരാനുമുള്ള പരിശീലനത്തിനായി കുറച്ചുനാൾ അനിത എന്ന ചേച്ചിയുടെ വീട്ടിൽ താമസിച്ചു. അവർ സിനിമയിൽ ചെറിയൊരു വേഷം ചെയ്​തിട്ടുണ്ട്​. വ്യത്യസ്​ത ഭാഷകളിൽ അഭിനയിക്കണമെന്ന്​ ആഗ്രഹമുണ്ട്​. അമ്മയുടെ മാതൃഭാഷ ബംഗാളിയാണ്​. ഒരു ബംഗാളി ചിത്രവും കൊതിക്കുന്നുണ്ട്​. മലയാളത്തിലും മറ്റു ഭാഷകളിലും നല്ല സിനിമകൾ ലഭിക്കണമെന്നാണ്​ പ്രാർഥന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vinayakanshanavas k bavakuttymovies newsTHOTTAPPANActress Priyamvadha
News Summary - Actress Priyamvadha in Movie Thottappan -Movies News
Next Story