Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightസത്താർ പറയാൻ...

സത്താർ പറയാൻ ബാക്കിവെച്ചത്; അവതരിപ്പിക്കാനും!

text_fields
bookmark_border
actor-sathar
cancel

ചെ​റു​കാ​ടി​​​​െൻറ ‘മ​ണ്ണി​​​​െൻറ മാ​റി​ൽ’ എ​ഴു​പ​തു​ക​ളു​ടെ അ​വ​സാ​ന​ത്തി​ൽ പി.എ. ബ​ക്ക​ർ അ​ഭ്ര​പാ​ളി​യി ​ൽ എത്തിച്ചപ്പോൾ പി.ജെ. ആ​ൻറണി അ​വ​ത​രി​പ്പി​ച്ച കൊ​മ്പ​ൻ​കോ​ര​​​​െൻറ മ​ക​ൻ ‘കൊ​ച്ചുകോ​ര​ൻ’ എ​ന്ന ശ​ക്ത​മാ ​യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​ൻ തിര​ഞ്ഞെ​ടു​ത്ത​ത് സ​ത്താ​റി​നെ​യാ​യി​രു​ന്നു. ഈ ​കാ​ല​ഘ​ട്ട​ത് തിൽ ത​ന്നെ ച​രി​ത്ര​സി​നി​മ​യാ​യ ‘പ​ട​യോ​ട്ട’​ത്തി​ൽ ‘മൊ​യ്തു​ട്ടി’​ എന്ന ക​ഥാ​പാ​ത്ര​ത്തി​നും ജീ​വ​ൻ​പ​ ക​ർ​ന്ന്​ അദ്ദേ​ഹം കാ​ണി​ക​ളെ അ​ത്ഭു​ത​പ്പെ​ടു​ത്തി. താ​ര​ത​മ്യേ​ന​ പു​തു​മു​ഖ ന​ട​നാ​യ സ​ത്താ​റി​ന് ഇ​ത്ര ​യും മി​ക​ച്ച വേ​ഷ​ങ്ങ​ൾ കി​ട്ടി​യ​തി​ൽ പ​ല​രും നെ​റ്റി​ചു​ളി​ച്ചു.​ തു​ട​ർ​ന്നും അ​നേ​കം ചി​ത്ര​ങ്ങ​ളി​ൽ അദ്ദേഹം​ ത​ക​ർ​ത്ത്​​ അ​ഭി​ന​യി​ച്ചു. എ​ന്നി​ട്ടും സ​ത്താ​റി​​​​െൻറ ക​ഥാ​പാ​ത്ര​ങ്ങ​ളെ ഒ​രു നി​രൂ​പ​ക​നും അക്കാലത്ത്​ എ​വി​ടെ​യും പ​രാ​മ​ർ​ശി​ച്ചി​ല്ല.

സോ​മ​നും സു​കു​മാ​ര​നും ജ​യ​നും മ​ല​യാ​ള​ സി​നി​മ​യി​ൽ നാ​യ​ക​^ഉ​പ​നാ​യ​ക പ​ദ​വി​ക​ൾ ​ൈകയടക്കി​യി​രു​ന്ന എ​ഴു​പ​തു​ക​ളു​ടെ ര​ണ്ടാം​പ​കു​തി​യി​ലാ​ണ് ആ​ലു​വ​യി​ലെ ക​ടു​ങ്ങ​ല്ലൂ​രി​ൽനി​ന്ന് സിനിമയിൽ ഭാഗ്യംതേടി ആ യുവാവ്​ വരുന്നത്​. ഒ​ന്നി​നു പി​റ​കെ അ​നേ​കം മി​ക​ച്ച​വേ​ഷ​ങ്ങ​ളാ​ണ് ആ ചെറുപ്പക്കാര​െന തേ​ടി​യെ​ത്തി​യ​ത്. പ​ഠ​ന​കാ​ല​ത്ത് ക​ലോ​ത്സ​വ​ങ്ങ​ളി​ൽ സ​ക​ല ഇ​ന​ങ്ങ​ൾ​ക്കും പേ​രു​കൊ​ടു​ത്ത് മ​ത്സ​രി​ച്ച സ​ത്താ​ർ ച​രി​ത്ര​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി ഒ​രു ജോ​ലി​ക്ക് ശ്ര​മി​ക്കു​കയായിരുന്നു. അക്കാലത്താണ്​ പു​തു​മു​ഖ​ങ്ങ​ളെ ആ​വ​ശ്യ​മു​ണ്ട് എ​ന്ന പ​ത്ര​പ​ര​സ്യം ക​ണ്ട് അ​പേ​ക്ഷ അ​യ​ച്ച​ത്. എ. ​വി​ൻ​സ​ൻറ്​ എ​ന്ന പ്ര​തി​ഭാ​ധ​ന​നാ​യ സം​വി​ധാ​യ​ക​​​​െൻറ ‘അ​നാ​വ​ര​ണ’​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​ണി​യ​റ​ശി​ൽപി​ക​ൾ ക്ഷ​ണി​ച്ചു. വേ​ഷം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

പ്രേം​ന​സീ​ർ ആ​യി​രു​ന്നു മ​റ്റൊ​രു​ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത്. 1976ലാ​യി​രു​ന്നു ഇത്​. ഇ​തി​ന് തൊ​ട്ടു​മു​മ്പുള്ള വ​ർ​ഷം ‘ഭാ​ര്യ​യെ​ ആ​വ​ശ്യ​മു​ണ്ട്’​എ​ന്ന പ​ട​ത്തി​ൽ ചെ​റി​യൊ​രു വേ​ഷ​ത്തി​ൽ പ്ര​ത്യ​ക്ഷപ്പെ​ട്ടി​രു​ന്നു സത്താർ. ഈ ​പ​ട​ത്തി​​​​െൻറ സം​വി​ധാ​യ​ക​ൻ എം. ​കൃ​ഷ്ണ​ൻ​നാ​യ​ർ അ​ടു​ത്ത സിനിമയായ യ​ത്തീമി​ൽ നാ​യ​ക​തു​ല്യ​ വേ​ഷ​വും ന​ൽകി. മൊ​യ്തു പ​ടി​യ​ത്തി​​​​െൻറ ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ ഇ​തേ പേ​രി​ലു​ള്ള നോ​വ​ലാ​ണ് ച​ല​ച്ചി​ത്ര​മാ​യ​ത്.​ ലി​സ, ശ​ര​പ​ഞ്ജ​രം, മൂ​ർ​ഖ​ൻ, ബെ​ൻ​സ് വാ​സു എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും ന​ല്ല പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വെ​ച്ച​ത്.

ജ​യ​ഭാ​ര​തി എ​ന്ന മു​ൻ​നി​ര അ​ഭി​നേ​ത്രി നാ​യി​ക നി​ര​യി​ൽ മ​ല​യാ​ള​സി​നി​മ​യി​ൽ ക​ത്തി​നി​ൽ​ക്കു​മ്പോ​ഴാ​ണ് സ​ത്താ​റു​മാ​യി അ​ടു​പ്പ​ത്തി​ലാ​കു​ന്ന​ത്‌. കെ. ​നാ​രാ​യ​ണ​​​​െൻറ ‘ബീ​ന’​ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ വേ​ള​ക​ളി​ൽ മൊ​ട്ടി​ട്ട ആ ​പ്ര​ണ​യം വി​വാ​ഹ​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത് സി​നി​മ മേ​ഖ​ല​യി​ലെ പ​ല​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി. അ​ഭി​നേ​ത്രി​ക​ൾ ഒ​ന്നി​ച്ചു കു​റ​ച്ചു ചി​ത്ര​ങ്ങ​ളി​ൽ നാ​യ​ക​ന​ട​ന്മാ​ർ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ചാ​ൽ കേ​ൾ​ക്കു​ന്ന ഒ​രു വാ​ർ​ത്തപോ​ലെ​യേ പ​ല​രും ഇ​തി​നെ​യും ക​രു​തി​യി​രു​ന്നു​ള്ളൂ. എ​ന്നാ​ൽ, ​ൈക്ല​മാ​ക്സ് ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​ത്ത​താ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കുശേ​ഷം ര​ണ്ടു​പേ​രും വേ​ർ​പി​രി​ഞ്ഞെ​ങ്കി​ലും മ​രി​ക്കും​വ​രെ​യും ആ​രോ​ഗ്യ​മു​ള്ള സൗ​ഹൃ​ദ​ത്തോ​ടെ ത​ന്നെ ജീ​വി​ച്ചു. ഇ​വ​രു​ടെ ഏ​ക മ​ക​നാ​ണ് അ​ഭി​നേ​താ​വ് കൂ​ടി​യാ​യ ക്രി​ഷ് ജെ. ​സ​ത്താ​ർ.

1980ക​ളു​ടെ ര​ണ്ടാം പ​കു​തി​യി​ൽ സ​ത്താ​ർ മു​ൻ​നി​ര​യി​ൽ​നി​ന്ന് മാറ്റപ്പെട്ടുവെങ്കിലും ഹ​രി​ഹ​ര​ൻ, ഐ.​വി. ശ​ശി, ശ​ശി​കു​മാ​ർ തു​ട​ങ്ങി​യ മു​ൻ​നി​ര സം​വി​ധാ​യ​ക​രൊ​ക്കെ മി​ക​ച്ച വേ​ഷ​ങ്ങ​ൾ ത​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളി​ലൂ​ടെ സ​മ്മാ​നി​ച്ചു. ഈ ​നാ​ട്, പ്ര​ക​ട​നം, അ​ഹിം​സ തു​ട​ങ്ങി​യ​വ അ​വ​യി​ൽ ചി​ല​തു മാ​ത്രം. ഇ​ക്കാ​ല​ത്തുത​ന്നെ ത​മി​ഴ്, തെ​ലു​ഗ്​ ഭാ​ഷ​ക​ളി​ലും സ​ത്താ​ർ അ​ഭി​ന​യി​ച്ചു തു​ട​ങ്ങി. 1990ക​ൾ മ​ല​യാ​ള സി​നി​മ​യു​ടെ രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും സാ​ര​മാ​യ മാ​റ്റ​ങ്ങ​ൾ വ​ന്ന​പ്പോ​ൾ സ​ത്താ​റും ചു​വ​ടു മാ​റ്റി. കാ​ണി​ക​ളെ ആ​വേ​ശം കൊ​ള്ളി​ച്ച കു​റെ​യ​ധി​കം പ്ര​തി​നാ​യ​ക വേ​ഷ​ങ്ങ​ൾ അവതരിപ്പിച്ചു. സ്വ​ഭാ​വ​ന​ട​ൻ എ​ന്ന നി​ല​യി​ലും ശ​ക്ത​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽകി. ത​മ്പി​ ക​ണ്ണ​ന്താ​ന​ത്തി​​​​െൻറ സൂ​പ്പ​ർ ഹി​റ്റാ​യ ‘ഇ​ന്ദ്ര​ജാ​ല’​ത്തി​ലൂ​ടെ​യു​ള്ള തി​രി​ച്ചു​വ​ര​വ് കു​റെ​യ​ധി​കം വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ നേടിക്കൊടുത്തു.

യാ​ദ​വം, ക​മീഷ​ണ​ർ, ലേ​ലം, ആ​ദ്യ​ത്തെ ക​ൺമണി തു​ട​ങ്ങി​യ​വ​യൊ​ക്കെ പ്രേ​ക്ഷ​ക​ർ എ​ന്നും ഓ​ർ​ക്കു​ന്ന​താ​ണ്. ഇ​ട​വേ​ള​വ​ന്നെ​ങ്കി​ലും അ​ടു​ത്ത​കാ​ല​ത്ത് ‘22 ഫീ മെ​യി​ൽ കോ​ട്ട​യം’ എ​ന്ന​ ചി​ത്ര​ത്തി​ൽ ആ​ഷി​ഖ് അ​ബു മി​ക​ച്ച വേ​ഷം ന​ൽകി. ഇ​തി​ലെ ഡി.​കെ എ​ന്ന ക​ഥാ​പാ​ത്രം പുതുതലമുറ സിനിമ പ്രേമികൾക്ക്​ മറക്കാനാവില്ല. ഗോ​ഡ്‌​ഫോ​ർ സെ​യി​ൽ, ന​ത്തോ​ലി ഒ​രു ചെ​റി​യ മീ​ന​ല്ല, മം​ഗ്ലീ​ഷ്, പ​റ​യാ​ൻ ബാ​ക്കി​വെ​ച്ച​ത് എ​ന്നി​വ​യൊ​ക്കെ സ​ത്താ​റി​​​​െൻറ ഒ​ടു​വി​ല​ത്തെ ചി​ത്ര​ങ്ങ​ളാ​ണ്. ബാ​ബു​ ആ​ൻറണി ത​രം​ഗ​ത്തി​ൽ ‘ക​മ്പോ​ളം’​ അ​ട​ക്കം നി​ർ​മാ​ണ​ത്തി​ലും പ​രീ​ക്ഷ​ണം ന​ട​ത്തി​ അദ്ദേഹം. അ​മ്പ​ല​ക്കുള​ത്തി​ലെ ആ​മ്പ​ൽ​പോ​ലെ, സ​ര​സ്വ​തീ​യാ​മം ക​ഴി​ഞ്ഞു... സ്വ​പ്നം സ്വ​യം വ​ര​മാ​യ് തു​ട​ങ്ങി നി​ര​വ​ധി ഗാ​ന​ങ്ങ​ൾ യേ​ശു​ദാ​സ് സ​ത്താ​റി​നു വേ​ണ്ടി പി​ന്ന​ണി പാ​ടി​യി​ട്ടു​ണ്ട്.​ ജയഭാ​ര​തി​യു​ടെ വേ​ർപി​രി​യ​ലാ​ണ് ജീ​വി​ത​ത്തി​ലെ വ​ലി​യ സ​ങ്ക​ടം എ​ന്ന് അ​ടു​ത്ത​ സു​ഹൃ​ത്തു​ക്ക​ളോ​ട് എ​പ്പോ​ഴും പ​റ​യാ​റു​ണ്ട് സത്താർ.

മ​ല​യാ​ള​സി​നി​മ​യുടെ എ​ൺ​പ​തു​ക​ളി​ലെ പ്ര​തി​നി​ധി​ക​ളി​ലൊ​രാ​ളാ​യ ടി.എ​സ്. മോ​ഹ​ൻ സത്താറിനെ ഒാർക്കുന്നത്​ ഇങ്ങനെയാണ്​: ‘അ​യ​ൽ​പ്ര​ദേ​ശ​ത്തു​കാ​ര​നാ​യ സ​ത്താ​ർ ആ​ലു​വ യു.​സി കോ​ള​ജി​ൽ പ​ഠ​ന​കാ​ല​ത്ത് ത​ന്നെ നാ​ട​ക​ങ്ങ​ളി​ലും മ​റ്റ​നേ​കം ക​ലാ​പ​രി​പാ​ടി​ക​ളിലും സ​ജീ​വ​മാ​യി​രു​ന്നു.​ ഞാ​നും അ​ക്കാ​ല​ത്ത് നി​ര​വ​ധി നാ​ട​ക​ങ്ങ​ൾ എ​ഴു​തി​യും അ​ഭി​ന​യി​ച്ചു​മൊ​ക്കെ ക​ലാ​രം​ഗ​ത്ത് ഉണ്ടായിരുന്നു. കോ​ട​മ്പാ​ക്ക​ത്തു വെ​ച്ചാ​ണ് സ​ത്താ​റു​മാ​യി കൂ​ടു​ത​ൽ അ​ടു​ക്കു​ന്ന​ത്. ന​ട​ൻ ര​തീ​ഷു​മൊത്താ​ണ് താ​മ​സിച്ചി​രു​ന്ന​ത്.​ അ​വി​ടെ പ​ല​പ്പോ​ഴും സ​ത്താ​ർ സ​ന്ദ​ർ​ശ​ക​നാ​യി​രു​ന്നു. എ​​​​െൻറ അ​ര​ഡ​സ​ൻ ചി​ത്ര​ങ്ങ​ളി​ൽ ന​ല്ല വേ​ഷങ്ങൾ സത്താർ അവതരിപ്പിച്ചു. ‘വി​ധി​ച്ച​തും കൊ​തി​ച്ച​തും’​ എ​ന്ന ചി​ത്ര​ത്തി​ലെ നാ​യ​ക​രി​ലൊ​രാ​ൾ സ​ത്താ​റാ​യി​രു​ന്നു. ബെ​ൽ​റ്റ്മ​ത്താ​യി, ശ​ത്രു, കേ​ളി​കൊ​ട്ട് തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു മറ്റുചി​ത്രങ്ങൾ. ജ​യ​ഭാ​ര​തി​യു​മാ​യി ചേ​ർ​ന്ന്‌ നി​ർ​മി​ച്ച ‘താ​ളം’​ സം​വി​ധാ​നം ചെ​യ്ത​ത് ഞാ​നാ​യി​രു​ന്നു.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovies newsactor satharJayabharathiKrish J Sathar
News Summary - Actor Sathar Memories Jayabharathi Krish J Sathar -Movies News
Next Story