Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightവറുതിയുടെ ചട്ടിയിൽ...

വറുതിയുടെ ചട്ടിയിൽ വെന്ത രുചിയുള്ള കറി

text_fields
bookmark_border
indrans
cancel
camera_alt?????????????

തി​രു​വ​ന​ന്ത​പു​രം കു​മാ​ര​പു​ര​ത്തെ  ത​നി​നാ​ട​ൻ ഗ്രാ​മ​ത്തി​ലാ​ണ്​ ചെ​റു​പ്പ​ത്തി​ൽ ക​ഴി​ഞ്ഞു​വ​ന്ന​ത്. ഒാ​ണ​മാ​യാ​ലും ക്രി​സ്​​മ​സ്​ ആ​യാ​ലും പെ​രു​ന്നാ​ൾ ആ​യാ​ലും പ്ര​േ​ദ​ശം മു​ഴു​വ​ൻ ആ​ഘോ​ഷം. ഒാ​രോ​ന്നും ഏ​തു ജാ​തി​യു​ടെ, ഏ​ത്​ മ​ത​ത്തി​െ​ൻ​റ എ​ന്നൊ​ന്നും നോ​ക്കി​യാ​യി​രു​ന്നി​ല്ല അ​ന്നൊ​ന്നും ഞ​ങ്ങ​ൾ ഇ​തൊ​ന്നും കൊ​ണ്ടാ​ടി​യി​രു​ന്ന​ത്. മാ​ത്ര​മ​ല്ല, വ​ള​രെ​ക്കാ​ലം ഇ​തൊ​ക്കെ ഏ​തെ​ങ്കി​ലും മ​ത​വി​ഭാ​ഗ​ത്തി​െ​ൻ​റ ആ​ഘോ​ഷം ആ​ണെ​ന്ന്​ തോ​ന്നി​യി​ട്ടും ഇ​ല്ല. ഒാ​ണം എ​ല്ലാ​വ​രും​കൂ​ടി ഒ​രു​മി​ച്ച്​ ആ​ഘോ​ഷി​ച്ചു.

ക്രി​സ്​​മ​സ്​ ദി​ന​ങ്ങ​ളി​ൽ കൂ​ട്ടു​കാ​രു​മൊ​ത്ത്​ പാ​ള​യം ച​ർ​ച്ചി​ൽ പോ​യി. പെ​രു​ന്നാ​ളി​ന്​ ഷാ​ഹു​ലും ഷാ​ജി​യും സ​ലീ​മും ഒ​ക്കെ​യാ​യി അ​വ​ൻ​മാ​രു​ടെ വീ​ട്ടി​ൽ ഒ​ത്തു​കൂ​ടും. അ​വ​രു​ടെ​യും എ​െ​ൻ​റ​യും ഇ​ത്താ​ത്ത​യാ​യ ന​ഫീ​സ ഇ​ത്ത ഭ​ർ​തൃ​വീ​ട്ടി​ൽ​നി​ന്നും എ​ത്തി ഞ​ങ്ങ​ൾ​ക്ക്​ നെ​യ്​​ച്ചോ​റും ഇ​റ​ച്ചി​ക്ക​റി​യും പാ​കം ചെ​യ്​​ത്​ ത​രും. പ​ല​പ്പോ​ഴും പെ​രു​ന്നാ​ൾ ദി​ന​ങ്ങ​ളി​ൽ മാ​ത്ര​മാ​കും ഞ​ങ്ങ​ളു​ടെ ഗ്രാ​മ​ത്തി​ൽ ഇ​റ​ച്ചി​ക്ക​റി​യു​ടെ മ​ണം എ​ത്തു​ക. നാ​ട്ടി​െ​ല എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളി​ലും എ​ല്ലാ​വ​രും ക​മ്മി​റ്റി​ക്കാ​രാ​ണ്.

നി​റ​വും രു​ചി​യു​മൊ​ക്കെ തി​ക​ച്ചും പ​ഴ​യ ഒാ​ർ​മ​ക​ൾ​ക്കാ​ണ്​ കൂ​ടു​ത​ൽ. ഇ​ല്ലാ​യ്​​മ​ക​ളു​ടെ ന​ടു​ക്ക​ട​ലി​ൽ ഉ​ഴ​റു​േ​മ്പാ​ഴും ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി അ​ന്ന്​ എ​ല്ലാ​വ​രും ഉ​ള്ള​ത്​ സ്വ​രു​ക്കൂ​ട്ടി. വ​റു​തി​യു​ടെ ച​ട്ടി​യി​ൽ വെ​ന്ത ക​റി​ക​ൾ​ക്ക്​​ അ​തി​നാ​ൽ​ത്ത​ന്നെ  രു​ചി കൂ​ടു​ത​ലാ​യി​രു​ന്നു. എ​ല്ലാ​വ​രും എ​ല്ലാം പ​ങ്കു​വെ​ച്ചു. ഇ​ണ​ക്ക​ങ്ങ​ളും പി​ണ​ക്ക​ങ്ങ​ളും ഒ​ക്കെ കേ​വ​ലം നൈ​മി​ഷി​ക​മാ​യ നാ​ളു​ക​ളാ​യി​രു​ന്നു അ​ന്ന്. ഇ​ന്നും ആ ​ഒാ​ർ​മ​ക​ൾ മു​റി​ഞ്ഞു​പോ​കാ​തെ കാ​ത്തു​വെ​ക്കാ​നാ​കു​ന്ന​ത്​ നാ​ട്ടി​ലെ കൂ​ട്ടു​കാ​രു​ടെ സാ​ന്നി​ധ്യം ഒ​ന്നു​െ​കാ​ണ്ട്​ മാ​ത്ര​മാ​ണ്. 

സി​നി​മ​യു​ടെ തി​ര​ക്കു​ക​ളു​ടെ കാ​ല​ത്തും നോ​മ്പു​കാ​ല ഒാ​ർ​മ​ക​ൾ നി​ര​വ​ധി​യു​ണ്ട്. സെ​റ്റി​ലെ മു​സ്​​ലിം സു​ഹൃ​ത്തു​ക്ക​ൾ നി​ര​വ​ധി നോ​മ്പ്​ വി​ഭ​വ​ങ്ങ​ളു​മാ​യി എ​ത്തും. പി​ന്നീ​ട്​ ഷൂ​ട്ടി​ങ്​ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ഞ​ങ്ങ​ൾ നോ​മ്പ്​ മു​റി​ക്കു​ന്ന സ​മ​യ​ത്തി​നാ​യി അ​വ​ർ​ക്കൊ​പ്പം കാ​ത്തി​രു​ന്നു. ചി​ല സെ​റ്റു​ക​ളി​ൽ നോ​മ്പു​കാ​ർ​ക്കാ​യി പ്ര​ത്യേ​ക വി​ഭ​വ​ങ്ങ​ൾ​ത​ന്നെ ഒ​രു​ക്കും. അ​തി​ലൊ​രു പ​ങ്ക്​ ഞ​ങ്ങ​ൾ​ക്കും ല​ഭി​ക്കും. മ​ല​ബാ​ർ മേ​ഖ​ല​യി​ൽ നോ​മ്പു​കാ​ല​ത്ത്​ ന​ട​ക്കു​ന്ന ഷൂ​ട്ടി​ങ്ങു​ക​ളാ​ണ്​ കൂ​ടു​ത​ൽ ഹൃ​ദ്യ​മാ​യി തോ​ന്നി​യി​ട്ടു​ള്ള​ത്. അ​വ​ർ സെ​റ്റി​ലു​ള്ള എ​ല്ലാ​വ​രെ​യും വീ​ടു​ക​ളി​ലേ​ക്ക്​ നോ​മ്പു​തു​റ​ക്ക്​ ക്ഷ​ണി​ക്കും.

വി​ഭ​വ​സ​മൃ​ദ്ധ​മാ​യി​രി​ക്കും അ​വി​ട​ത്തെ നോ​മ്പു​തു​റ​ക​ൾ. ഇ​ക്കു​റി നോ​മ്പു​കാ​ല​ത്ത്​ ‘പൊ​രി​വെ​യി​ൽ’ എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കാ​സ​ർ​കോ​ടാ​യി​രി​ക്കും. അ​വി​ടെ​യും സ​ൽ​ക്കാ​ര​പ്രി​യ​രാ​ണു​ള​ള​ത്. അ​തി​നാ​ൽ ഇ​ക്കു​റി നോ​മ്പു​കാ​ല​വും കു​ശാ​ലാ​കും. നാ​ട്ടി​ലെ മു​സ്​​ലിം സ​ഹോ​ദ​ര​ങ്ങ​ളു​ടെ വീ​ട്ടി​ൽ ഇ​പ്പോ​ഴും ആ​ഘോ​ഷ​ദി​ന​ങ്ങ​ളി​ൽ ഒാ​ടി​യെ​ത്താ​റു​ണ്ട്. വ​രാ​നാ​കാ​ത്ത ദി​ന​ങ്ങ​ളാ​െ​ണ​ങ്കി​ൽ അ​വ​ർ ഫോ​ണി​ൽ വി​ളി​ക്കും. ബാ​ല്യ ഒാ​ർ​മ​ക​ളി​ലെ പ​ല​മു​ഖ​ങ്ങ​ളും ജീ​വി​ത​ത്തി​െ​ൻ​റ തി​ര​ശ്ശീ​ല​ക്ക്​ മൂ​ടു​പ​ട​മി​ട്ട്​ കൊ​ഴി​ഞ്ഞു​പോ​യി. എ​ന്നി​രു​ന്നാ​ലും അ​വ​രു​ടെ ഒാ​ർ​മ​ക​ൾ ഇ​ന്നും മ​ന​സ്സി​ൽ മാ​യാ​തെ ത​ങ്ങി​നി​ൽ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan memoriesmalayalam newsmovies newsActor Indrans
News Summary - Actor Indrans Ramadan Memories -Movies News
Next Story