ഗൗരവ വേഷങ്ങളിേലക്ക് ആരും വിളിച്ചിട്ടില്ല -ഹരിശ്രീ അശോകൻ

harisree ashokan
ഹരിശ്രീ അശോകൻ (ചിത്രം: അഷ്കർ ഒരുമനയൂർ)

ഓരോ കാലഘട്ടത്തിലും മലയാള സിനിമ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കാറുണ്ട്. അത്തരം മാറ്റങ്ങൾ സംവിധായകരിലേക്കും അഭിനേതാക്കളിലേക്കും പ്രേക്ഷകരിലേക്കും പടർന്നു പിടിക്കാറുമുണ്ട്. വില്ലൻമാർ എന്ന മുദ്രചാർത്തിയവർ കോമഡി നടൻമാരാകുന്നതും കോമഡി  നടൻമാർ സീരിയസ് കഥാപാത്രങ്ങൾ ചെയ്യുന്നതും നടൻമാർ സംവിധായകരാകുന്നതുമെല്ലാം ഇത്തരം മാറ്റങ്ങളുടെ ഭാഗമാണ്. കാലഘട്ടത്തി​െൻറ മാറ്റങ്ങൾക്കനുസരിച്ച് അരങ്ങത്തുനിന്നും അണിയറയിലേക്ക് ചുവടുമാറ്റി സംവിധായകവേഷം കെട്ടുകയാണ് ഹരിശ്രീ അശോകൻ. ‘ആൻ ഇൻറർനാഷനൽ ലോക്കൽ സ്​റ്റോറി’ എന്നാണ്​ സിനിമയുടെ​ പേര്​. കുടുംബസദസ്സുകളിലേക്ക് ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചെറിഞ്ഞിരുന്ന അശോകന് ഇത് പുതിയ പകർന്നാട്ടം. ആരെയും  കാത്തുനിൽക്കാതെ സഞ്ചരിക്കുന്ന മലയാള സിനിമക്കൊപ്പം സഞ്ചരിക്കുക എന്നതുമാത്രമാണ് അശോക​​െൻറ ലക്ഷ്യം. മലയാളിയുടെ മനസ്സിൽ എന്നും ജീവിക്കുന്ന കുറെ കഥാപാത്രങ്ങൾക്ക് ഹരിശ്രീ അശോക​​െൻറ മുഖമാണ്. സംവിധാനത്തിലും ത​േൻറതായ മുഖമുദ്ര ചാർത്താൻ ശ്രമിക്കുന്ന അശോകൻ സിനിമ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു...

സലിം കുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ് തുടങ്ങിയ നടന്മാർ കോമഡി പരിവേഷം മാറ്റി വളരെ സീരിയസായ കഥാപാത്രങ്ങൾ ചെയ്യാൻ തുടങ്ങി. താങ്കൾ എന്തുകൊണ്ട് അത്തരത്തിലൊരു മാറ്റം നടത്തിയില്ല‍?
അത്തരത്തിലുള്ള വേഷം ചെയ്യാൻ എന്നെ ആരും വിളിച്ചില്ല. അതുകൊണ്ട് ചെയ്തില്ല. സീരിയസ് കഥാപാത്രങ്ങൾ ചെയ്യാൻ എനിക്ക് സാധിക്കുമെന്ന് കണ്ടെത്തിയ രണ്ടു മൂന്ന് പേരുണ്ട്. ‘ബാവുട്ടിയുെട നാമത്തിൽ’ എന്ന സിനിമയിൽ രഞ്ജിത് അത്തരത്തിലൊരു വേഷം തന്നു. ആയിടക്ക് മമ്മൂട്ടി എ​െന്ന കണ്ടപ്പോൾ ചോദിച്ചു, ബാവുട്ടിയുടെ നാമത്തിലെ അഭിനയത്തിനുേശഷം അത്തരം വേഷങ്ങളൊന്നും കിട്ടിയില്ലേ എന്ന്. ഞാൻ പറഞ്ഞു, ഇല്ല. ആ വേഷം കണ്ടാൽ സ്വാഭാവികമായും നിനക്ക് വേറെ വേഷം വരേണ്ടതാണല്ലോ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. സീരിയസ് കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കാത്തതുകൊണ്ടല്ല. ആരും വിളിക്കാത്തതുകൊണ്ടാണ്. വിളിച്ചാൽ ഞാൻ ചെയ്യും.

ഇടക്കാലത്ത് അഭിനയത്തിൽ സജീവമായിരുന്നില്ലല്ലോ?
സംവിധാനത്തിലേക്ക് മാറിയപ്പോൾ പല സിനിമകളും ഏറ്റെടുക്കാൻ സാധിച്ചില്ല. പിന്നെ വന്ന പല വേഷങ്ങളും മുമ്പ് ചെയ്ത് മടുത്തവയാണ്. എന്നിട്ടും ബന്ധങ്ങളുടെ പുറത്ത് ചില വേഷങ്ങൾ ചെയ്തു. പിന്നീട് തീരുമാനിച്ചു ഇനി അങ്ങനെ ചെയ്തിട്ട് കാര്യമില്ല എന്ന്. ആ സമയം കൂടി സ്ക്രിപ്്റ്റിനായി ചെലവഴിച്ചാൽ ഗുണം ചെയ്യും. തമാശമാത്രം ചെയ്യുന്ന നടന്മാർ ചില സിനിമയിൽ സീരിയസായി ഒരു ഡയലോഗ്​ മാത്രം പറഞ്ഞിരിക്കാം. അതിനുശേഷം അവരുടെ  അഭിനയ ജീവിതംതന്നെ  മാറുന്നുണ്ട്. ഇതൊക്കെ ചിലരുടെ ഭാഗ്യമാണ്. പ​േക്ഷ, നിർഭാഗ്യവശാൽ ഞാൻ അഭിനയിച്ച അത്തരം സീനുകൾപോലും പലപ്പോളും വെട്ടിമാറ്റുകയാണുണ്ടായത്. അഭിനയം മോശമായതുകൊണ്ടല്ല. സിനിമക്ക് ആ സീൻ യോജിക്കില്ല എന്ന് തോന്നിയതുകൊണ്ടാണ്. എന്നെക്കൊണ്ട് ഇത്തരം വേഷങ്ങൾ ചെയ്യിക്കാമെന്ന് ചങ്കൂറ്റത്തോടെ സംവിധായകർ എത്തിയാല​േല്ല എനിക്ക് അത്തരം വേഷങ്ങൾ ചെയ്യാൻ കഴിയൂ. 

താടി ഉപേക്ഷിക്കാത്തത് എന്തുകൊണ്ടാണ്?
ഞാൻ ഉപേക്ഷിക്കാൻ തയാറാകാത്തതുകൊണ്ടല്ല. ഇത് വടിച്ചിട്ട് അഭിനയിക്കണ്ട എന്ന് സംവിധായകർ പറഞ്ഞിട്ടാണ്. താടിയുള്ള അശോകനാണ് ആളുകളുടെ മനസ്സിൽ പതിഞ്ഞുപോയത്. അതുകൊണ്ട് താടിയുള്ള അശോകനെ മതി എന്നാണ് പറയുന്നത്. അങ്ങനെ പറയുമ്പോൾ താടി കളഞ്ഞി​േട്ട ഞാൻ അഭിനയിക്കൂ എന്ന് വാശി പിടിക്കാൻ സാധിക്കില്ലല്ലോ. മമ്മുക്ക എന്നോട് പറഞ്ഞിട്ടുണ്ട് നീ താടിവടിച്ചാൽ രക്ഷപ്പെടൂലട്ടോ എന്ന്. താടി വടിച്ച പടങ്ങളൊന്നും ഓടിയിട്ടുമില്ല. അന്ധവിശ്വാസങ്ങളുടെ ഒരു കൂമ്പാരം കൂടിയാണ് സിനിമ. അതുകൊണ്ട് പല സംവിധായകരും പറഞ്ഞു താടി വടിക്കരു​െതന്ന്. 

‘ഈ.മ.യൗ’ പോലുള്ള സിനിമകൾ മലയാളികൾ എറ്റെടുക്കാൻ തയാറായതായി തോന്നുന്നുണ്ടോ?
ആ സിനിമ സാമ്പത്തിക നേട്ടം ഉണ്ടാക്കിയ പടമാണല്ലോ. ആളുകൾ അംഗീകരിക്കുന്നതുകൊണ്ടാണല്ലോ സാമ്പത്തികനേട്ടം ഉണ്ടാക്കിയത്. കൂടാതെ അവാർഡും കിട്ടി. കുറച്ചുകാലം മുമ്പായിരുന്നു ഇത് ഇറങ്ങുന്നതെങ്കിൽ ചിലപ്പോൾ പ്രദർശനം വിജയിച്ചെന്നു വരില്ല. കാലഘട്ടം പ്രധാന ഘടകമാണ്. ഓരോ കാലഘട്ടത്തിലും ആളുകൾ അംഗീകരിക്കുന്ന രീതികൾക്ക് വ്യത്യാസമുണ്ട്. മുമ്പ് സിനിമകളിൽ നാടകം കൂടുതലായിരുന്നു. ഇപ്പോൾ റിയലിസ്​റ്റിക് ആണ് കൂടുതൽ. ഇപ്പോൾ സ്പോട്ട് ഡയലോഗും ഡബ്ബിങ്ങുമാണ്. രണ്ടും മൂന്നും കാമറവെച്ചാണ് ഷൂട്ട് ചെയ്യുന്നത്. അന്നത്തെ കാലത്ത് മോണിറ്ററില്ല. എഴുതിവെച്ച ഡയലോഗ് തന്നെ പറയേണ്ടി വരും. അല്ലെങ്കിൽ ഡബ്​ചെയ്യാൻ ബുദ്ധിമുട്ടാകും. ഇന്ന് ഏത് ഡയലോഗും എങ്ങനെ വേണമെങ്കിലും പറയാം. സാങ്കേതികമായി  ഇത്തരം മാറ്റങ്ങൾ വരുന്നതിനൊപ്പംതന്നെ ആളുകളുടെ കാഴ്ചപ്പാടുകൾക്കും സിനിമയുടെ അവതരണരീതികൾക്കും മാറ്റം സംഭവിക്കുന്നു.   

 അഭിനേത്രികൾ ഈയിടെ ചില വിഷയങ്ങൾ ഉന്നയിക്കുകയുണ്ടായി. അവർ ഉന്നയിച്ച കാര്യങ്ങൾ മലയാള സിനിമ മേഖലയെ ബാധിക്കുന്നുണ്ടോ?
എനിക്ക് ഇതുവരെ അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. ആ വശത്തേക്ക് ഞാൻ ചിന്തിച്ചിട്ടില്ല. പിന്നെ മലയാള സിനിമ മേഖലയെ ഇത്തരം പ്രശ്നങ്ങൾ ഒരിക്കലും ബാധിക്കില്ല. ആ നടൻ ഭയങ്കര നഷ്​ടമായിരുന്നു എന്നൊക്കെ പറയുമെങ്കിലും ഒന്നും സംഭവിക്കില്ല. വേറെ ആളുണ്ട് പകരം വരാൻ. ഈ പറയുന്ന ആൾക്കാർതന്നെ അടുത്ത നട​​െൻറ അടുത്തേക്ക് പോകുകയും ചെയ്യും. സിനിമ എന്ന് പറയുന്നത് ഒരിക്കലും വ്യക്തികേന്ദ്രീകൃതമല്ല. മലയാള സിനിമയുടെ അവിഭാജ്യഘടകമായിരുന്നു ജഗതി ശ്രീകുമാർ. അഭിനയിക്കുന്ന സമയത്ത് അദ്ദേഹം ആരായിരുന്നു.

അദ്ദേഹത്തിന് അപകടം സംഭവിച്ചതിനുശേഷവും മലയാള സിനിമ മുന്നോട്ടു പോകുന്നി​േല്ല. അദ്ദേഹത്തി​െൻറ ഒരു കുറവുണ്ട് എന്നുമാത്രം. ഓർക്കുമ്പോൾ വലിയ സങ്കടമുണ്ടാക്കുന്ന കാര്യമാണത്. ആ മനുഷ്യൻ മാറിനിന്നിട്ടുപോലും മലയാള സിനിമ ഓടുന്നുണ്ടല്ലോ. ഒന്നല്ലെങ്കിൽ മറ്റൊന്ന് ഇവിടെയുണ്ട്. പിന്നെ വനിതകളുടെ സംഭവം, ഞാനതിലൊന്നും തലയിടാറില്ല. എനിക്കതിനെക്കുറിച്ച് വലിയ ധാരണയുമില്ല. അത് അവരുടേതായ രീതിയിൽ നടക്കുന്നു. എനിക്ക് എ​െൻറ സിനിമ, എ​െൻറ കുടുംബം, എ​െൻറ മക്കൾ എന്ന് പറഞ്ഞുപോകാൻപോലും 24 മണിക്കൂർ തികയാറില്ല. 

ശബരിമല യുവതി പ്രവേശനത്തെ അനുകൂലിക്കുന്നുണ്ടോ?
അമ്പലം എന്നുപറഞ്ഞാൽ ആർക്കുവേണമെങ്കിലും ക‍യറാവുന്ന ഇടമല്ല.  കയറാൻ താൽപര്യമുള്ളവർ കയറട്ടെ. കയറാമെന്ന് സുപ്രീംകോടതി പറഞ്ഞല്ലോ. കയറുന്നതിൽ എന്താണ് ബുദ്ധിമുട്ടെന്ന് എനിക്കറിയില്ല. ഇനി അതല്ല കയറാൻ പാടില്ല എന്നതാണെങ്കിൽ ആചാരങ്ങളെ ബഹുമാനിച്ച് മാറിനിൽക്കുക. പിന്നെ ശബരിമലയുടെ പേരിൽ ഈ കാട്ടിക്കൂട്ടുന്നതൊക്കെ ഇവിടയേ നടക്കൂ. ഈ നാട്ടിൽ എന്ത് തോന്ന്യാസം വേണമെങ്കിലും കാണിക്കാമെന്ന സ്ഥിതിയുണ്ട്. ‘നിർമാല്യം’ പോലൊരു സിനിമ ഇന്നത്തെ കാലഘട്ടത്തിൽ ഇറങ്ങാൻ സാധിക്കാത്ത സ്ഥിതിയാണല്ലോ. അന്നത്തെ ചിന്താഗതി അല്ലല്ലോ ഇന്നത്തെ ആളുകൾക്ക്. 

സിനിമകൾ നിശ്ചിത ചട്ടക്കൂട്ടിലേക്ക് ഒതുങ്ങിപ്പോകുന്നുണ്ടോ?
സിനിമയെ ഒരിക്കലും ചട്ടക്കൂട്ടിൽ നിർത്താൻ സാധിക്കില്ല. മദ്യപിക്കുന്ന രംഗം കാണിച്ചിട്ട് താഴെ മദ്യപിക്കരുത് എന്ന് എഴുതിക്കാണിക്കുന്നു. എന്ന് പറഞ്ഞാൽ എന്താണ് അർഥം. നാളെ ചിലപ്പോൾ ബലാത്സംഗം ചെയ്യുന്നത് കാണിച്ചിട്ട് താഴെ എഴുതിക്കാണിക്കും ബലാത്സംഗം ചെയ്യരുത് എന്ന്. ഭാവിയിൽ അങ്ങനെ സംഭവിച്ചുകൂടാ എന്നില്ലല്ലോ. ഇവിടെ ലൈസൻസ് കൊടുത്തിട്ട് ഇത് പാടില്ല എന്ന് പറയുന്നതിൽ കാര്യമില്ല. മദ്യക്കുപ്പിയുടെ മേലെ മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് എഴുതിവെച്ചിട്ട് വിൽപന നടത്തുന്നതിൽ എന്താണ് ഗുണം?

മുഴുനീള തമാശ സിനിമകൾ മലയാളത്തിൽ കുറയുന്നുണ്ടോ?
അടുത്തകാലത്തായി മുഴുനീള തമാശ പടങ്ങൾ കുറഞ്ഞുവരുന്നുണ്ട്. എന്നാൽ, മിക്ക സിനിമകളിലും തമാശയുണ്ട്. സിനിമകളുടെ രീതി മാറി. ഇപ്പോൾ റിയാക്​ഷൻ വെച്ചുള്ള കോമഡിയാണ് കൂടുതൽ. പണ്ട് അങ്ങനെയായിരുന്നില്ല ഡയലോഗ് തമാശകൾ ധാരാളമുണ്ടായിരുന്നു.  ഞാൻ സംവിധാനം ചെയ്ത സിനിമയിൽ എല്ലാത്തരം തമാശകളുമുണ്ട്. പ​േക്ഷ, ഇതൊരു തമാശപ്പടമല്ല. ഇത് ബന്ധങ്ങളുടെ കഥയാണ്. തമാശയിലൂടെ പറയുന്നു എന്നുമാത്രം. 

സംവിധാനം ചെയ്ത ആദ്യസിനിമയായ ‘ആൻ ഇൻറർനാഷനൽ ലോക്കൽ സ്​റ്റോറി’ എന്ന സിനിമ‍യുടെ പ്രമേയം?
ഇൻറർനാഷനലിൽ തുടങ്ങി ലോക്കലിൽ തീരുന്ന ഒരു വിഷയമാണ് ഈ സിനിമയുടേത്. അതുകൊണ്ടാണ് ഇങ്ങനെ ഒരു പേരിടാൻ കാരണം. വ്യത്യസ്തതയുള്ള, ആകർഷകമായ ഒരു പേരുകൂടിയാണിത്. വിദേശത്തുനിന്നു നാട്ടിൽ വരുന്ന ആൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളാണ് സിനിമ അവതരിപ്പിക്കുന്നത്. മറുവശത്ത് നാലഞ്ച് കൂട്ടുകാരും അവരുടെ കുടുംബവും കടന്നുവരുന്നു. മക്കളെക്കുറിച്ച് പ്രതീക്ഷകളും സ്വപ്നങ്ങളും വെച്ചുപുലർത്തുന്ന അമ്മമാർ, അഞ്ച് കൂട്ടുകാരുടെ സ്നേഹബന്ധങ്ങൾ എന്നിവയൊക്കെയാണ് സിനിമയിലൂടെ പറയുന്നത്. ഏതുസാഹചര്യത്തിൽ ജീവിച്ചാലും സൗഹൃദത്തിന് പ്രാധാന്യം നൽകുന്ന ആളുക​െളയും സിനിമ അവതരിപ്പിക്കുന്നു.  

ആരൊക്കെയാണ് അണിയറ പ്രവർത്തകർ?
കാമറ, ആൽബിയാണ് ചെയ്തിരിക്കുന്നത്. കോസ്​റ്റ്യൂം സമീറ. ആർട്ട് ജിത്തു. മ്യൂസിക് ഗോപി സുന്ദർ, നാദിർഷ, അരുൺ രാജ്. വരികൾ എഴുതിയത് ഹരിനാരായൺ, രാജീവ് ആലുങ്കൽ. പാടിയത് ശ്വേത, ഹരിശങ്കർ, അന്തോണി ദാസ്, അൻവർ സാദത്ത്, അഫ്സൽ. കഥയും തിരക്കഥയും രഞ്ജിത്, ഉണ്ണി, ഈയ്യപ്പൻ എന്നവർ ചേർന്നാണ് എഴുതിയിത്. ധർമജൻ ബോൾഗാട്ടി, ഇന്നസ​െൻറ്, സുരഭി സന്തോഷ്, സലിം കുമാർ പിന്നെ ഞാനും അഭിനയിച്ചിട്ടുണ്ട്.  

സിനിമ സംവിധാനം ചെയ്യണമെന്ന് തോന്നലുണ്ടാകാൻ കാരണം‍?
അഭിനയിച്ച് കുറെക്കാലം കഴിഞ്ഞപ്പോൾ സിനിമ ചെയ്യണമെന്ന് ആഗ്രഹം തോന്നി. ഇതിനിടക്ക് അറിയാതെ സംവിധാനം ചെയ്യുന്നതിലേക്ക് ശ്രദ്ധ പോയി. പല സംവിധായകരിൽനിന്നായി സംവിധാനം ചെയ്യുന്ന രീതി മനസ്സിലാക്കി. ധാരാളം സിനിമകൾ കണ്ടു. രണ്ടു വർഷമായി ഈ സിനിമയുടെ പ്രവർത്തനം തുടങ്ങിയിട്ട്. 

സംവിധാന രംഗത്ത് തുടരുമോ?
അതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ല. ഇനിയും സിനിമ ചെയ്യാൻ തയാറായി പ്രൊഡ്യൂസർമാരുണ്ട്. ഈ സിനിമ ഹിറ്റായില്ലെങ്കിൽ ചിലപ്പോൾ അവരെന്നെ ഉപേക്ഷിച്ചേക്കാം. 

Loading...
COMMENTS