Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഅഭിനയം കീഴടക്കിയ...

അഭിനയം കീഴടക്കിയ ചെമ്പന്​ പുരസ്​കാര തിളക്കം

text_fields
bookmark_border
Chemban-Vinod
cancel

കൊച്ചി: അഭിനയത്തിലോ മിമിക്രിയിലോ മുൻപരിചയമില്ല, എന്തിന്​ ഒരു ഷൂട്ടിങ്ങുപോലും നേരെ ചൊവ്വേ കണ്ടിട്ടില്ല. സിനിമാഭിനയം സ്വപ്​നങ്ങളിൽപോലും ഉണ്ടായിരുന്നില്ല. പക്ഷേ, ചെമ്പൻ വിനോദ്​ ജോസ്​ എന്ന അങ്കമാലിക്കാരൻ ഇന്ന്​ ജനപ്രീതി കൊണ്ടും കലാമേന്മ കൊണ്ടും ശ്രദ്ധിക്കപ്പെടുന്ന മിക്ക മലയാള ചിത്രങ്ങളുടെയും ഭാഗമാണ്​​. വില്ലൻ, കോമഡി, സ്വഭാവ വേഷങ്ങളിൽ സൂക്ഷ്​മമായ ഭാവപ്പകർച്ചകളിലൂടെ കുറഞ്ഞകാലം കൊണ്ട്​ ഇൗ ചെറുപ്പക്കാരൻ പ്രേക്ഷക മനസ്സിൽ ഇടം നേടി. ഗോവ ചലച്ചിത്രമേളയിൽ മലയാളത്തിൽനിന്ന്​ ഇതാദ്യമായി സംവിധായകനും നടനും ഒരുമിച്ച്​ രജതമയൂരം ചൂടു​േമ്പാൾ അതി​​​െൻറ ഭാഗമായി വിനോദ്​ ചരിത്രത്തി​ലും ഇടംപിടിക്കുന്നു.

ഫിസിയോ തെറപ്പി പഠിച്ച്​ അമേരിക്കയിലെത്തി പിന്നീട്​ ബംഗളൂരുവിൽ ബിസിനസുകാരനായ വിനോദ്​ അവി​ടെനിന്നാണ്​ സിനിമയിൽ​ എത്തുന്നത്​. 2010ൽ ലിജോ ജോസ്​ പെല്ലിശ്ശേരി സംവിധാനം ചെയ്​ത ‘നായകൻ’ എന്ന ചിത്രത്തിലൂടെയാണ്​ അരങ്ങേറ്റം. തുടർന്ന്​​ സിറ്റി ഒാഫ്​ ഗോഡ്​, ഫ്രൈഡേ, ഒാർഡിനറി, ആമേൻ, കടൽ കടന്ന്​ ഒരു മാത്തുക്കുട്ടി, നോർത്ത്​ 24 കാതം, ടമാർ പഠാർ, സപ്​തമശ്രീ തസ്​കര: , ഇയ്യോബി​​​െൻറ പുസ്​തകം, ചാർലി, അങ്കമാലി ഡയറീസ്​, ഉറുമ്പുകൾ ഉറങ്ങാറില്ല, ഒപ്പം... എന്നിങ്ങനെ വിനോദി​​​െൻറ നടനമികവിൽ തിളങ്ങിയ ഒരുപിടി ചിത്രങ്ങൾ രൂപത്തിലും ഭാവത്തിലും അഭിനയ ശൈലിയിലും വേറി​െട്ടാരു നടനെ മലയാളത്തിന്​ സമ്മാനിച്ചു.

ആദ്യമായി കാമറക്ക്​ മുന്നിൽ നിൽക്കു​േമ്പാൾ ആകെയുണ്ടായിരുന്ന കൈമുതൽ സംവിധായകൻ ലിജോ ജോസ്​ പകർന്ന ആത്​മവിശ്വാസം മാത്രമാണെന്ന്​​ വിനോദ്​ പറയുന്നു​. പിന്നെയും കുറേ ചിത്രങ്ങൾക്ക്​ ശേഷമാണ്​ അഭിനയം വഴങ്ങുമെന്ന തിരിച്ചറിവിൽ ഗൗരവത്തോടെ സമീപിച്ചുതുടങ്ങിയത്​. വില്ലൻ വേഷങ്ങളിൽ ഒതുങ്ങിപ്പോകുമായിരുന്ന വിനോദിലെ അഭിനേതാവിനെ ‘ആമേൻ’ എന്ന ചിത്രത്തോടെ​ ഏത്​ കഥാപാത്രത്തിനും പരുവപ്പെടുത്താമെന്ന്​ സംവിധായകർ തിരിച്ചറിഞ്ഞു​. പിന്നീട്​ നർമപ്രധാന വേഷങ്ങളും വിനോദിനെ തേടിയെത്തി.

സ്വാഭാവികാഭിനയത്തി​ലൂടെ ‘ടമാർ പഠാറി’ലെ ട്യൂബ്​ലൈറ്റ്​ മണിയും ​‘ആമേനി’ലെ പൈലിയും ‘സപ്​തമശ്രീ’യിലെ മാർട്ടിയും ‘ഇയ്യോബി​​​െൻറ പുസ്​തക’ത്തിലെ ദിമിത്രിയുമെല്ലാം സമീപകാല മലയാള സിനിമയിലെ മികച്ച കഥാപാത്രങ്ങളായി എണ്ണ​പ്പെട്ടു. ചുറ്റും കണ്ടുവളർന്ന ജീവിതങ്ങളോടുള്ള ത​​​െൻറ നിരീക്ഷണങ്ങളാണ്​ ഇൗ കഥാപാത്രങ്ങളുടെ കരുത്ത്​ എന്നാണ്​ വിനോദി​​​െൻറ പക്ഷം. അമേരിക്കയിൽ ഫിസി​േയാ തെറപ്പിസ്​റ്റായ സുനിതയാണ്​ ഭാര്യ. ജോൺ ക്രിസ്​ ഏക മകനാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chemban VinodActor Chemban Vinod joseMovies Special
News Summary - Actor Chemban Vinod -Movies Special
Next Story