ജാനുവായി ഭാവന, റാമായി ഗണേഷ്​; 99​െൻറ ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ

17:30 PM
28/02/2019
99-kannada-movie.jpg

തമിഴിലും മലയാളത്തിലും ഒരുപോലെ തരംഗമായ ചിത്രമായിരുന്നു വിജയ്​ സേതുപതിയും തൃഷയും തകർത്തഭിനയിച്ച 96. സി. ​പ്രേം കുമാർ സംവിധാനം ചെയ്​ത ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ സിനിമയിറങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്​. ഏറ്റവും ഒടുവിലായി ചിത്രത്തി​​െൻറ കന്നട പതിപ്പി​​െൻറ ലൊക്കേഷൻ ചിത്രങ്ങളാണ്​ വൈറലാവുന്നത്​.

96ൽ നടക്കുന്ന കഥയായതിനാൽ ചിത്രത്തിന്​ തമിഴിൽ ആ പേരായിരുന്നു നൽകിയത്​. എന്നാൽ കന്നടയിലേക്ക്​ പോകു​േമ്പാൾ മൂന്ന്​ വർഷം കഴിഞ്ഞ്​ 1999ലാണ്​ കഥയാരംഭിക്കുന്നത്​. കന്നട പതിപ്പിൽ മലയാളികളുടെ പ്രിയ നായിക ഭാവനയാണ്​ തൃഷ അവതരിപ്പിച്ച ജാനുവായി എത്തുന്നത്​. കന്നട സൂപ്പർതാരം ഗണേഷ്​, ‘റാം’ ആയും വേഷമിടുന്നു. തൃഷ ധരിച്ച മഞ്ഞ ചുരിദാർ ചിത്രത്തോടൊപ്പം തന്നെ തരംഗമായിരുന്നു. എന്നാൽ 99ൽ ഭാവന കറുത്ത ചുരിദാർ ആണ്​ ധരിക്കുന്നതെന്നതും പ്രത്യേകതയാണ്​.

പ്രീതം ഗുബ്ബിയാണ് 99 സംവിധാനം ചെയ്യുന്നത്. മാർച്ച് 15ന് ചിത്രം തീയറ്ററുകളിലെത്തും. ചിത്രത്തി​​െൻറ സംഗീതം കൈകാര്യം ചെയ്യുന്നത്​ ഗോവിന്ദ്​ വസന്തയായിരിക്കില്ല എന്ന വാർത്ത നിരാശയോടെയായിരുന്നു പ്രേക്ഷകർ കേട്ടത്​. അത്രത്തോളം 96 എന്ന ചിത്രത്തെ ഗോവിന്ദി​​െൻറ സംഗീതം സ്വാധീനിച്ചിരുന്നു.

Loading...
COMMENTS