Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രജനിയുടെ രാഷ്ട്രീയ പ്രവേശനം; ജന്മദിനത്തിലുണ്ടാകുമെന്ന് സൂചന
text_fieldsbookmark_border
വരുന്ന ജന്മദിനാഘോഷത്തിൽ സൂപ്പർതാരം രജനീകാന്ത് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നു സൂചന. ആഗസ്റ്റിൽ ആരാധകരുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇതു സംബന്ധിച്ച അന്തിമ ചർച്ചകൾ നടത്തുമെന്ന് താരത്തിന്‍റെ അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ച് ദ ഹിന്ദു റിപ്പോർട്ട് ചെയ്തു.
ഡിസംബർ 12ന് ആണു രജനിയുടെ ജന്മദിനം. കഴിഞ്ഞ മാസം അഞ്ചുദിനം നീണ്ട ആരാധക സമ്പർക്ക പരിപാടിക്കിടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച സൂചനകൾ നൽകിയിരുന്നു. നിലവിലുള്ള രാഷ്ട്രീയ സംവിധാനത്തിൽ മാറ്റം അനിവാര്യമാണെന്ന് രജനി പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയായിരുന്ന ജയലളിത അന്തരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഒരു നേതൃത്വഅഭാവം രൂപപ്പെട്ടപ്പോള്‍ തന്നെ രജനി രാഷ്ട്രീയ പ്രവേശന തീരുമാനം മനസില്‍ എടുത്തിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
Next Story
