തമിഴ് നടൻ സിദ്ധാർഥ്​ ഗോപിനാഥി​െൻറ ഭാര്യ മരിച്ച നിലയിൽ

10:34 AM
05/09/2018

ചെന്നൈ: തമിഴ് പുതുമുഖ നടൻ സിദ്ധാർഥ് ഗോപിനാഥി​​െൻറ ഭാര്യ സ്മൃജയെ ചെന്നൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്​ച രാവിലെ ഇവരെ മുറിയിലെ സീലിങ്​ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ദാമ്പത്യ പ്രശ്നങ്ങളെ തുടർന്നാണ് ഇവർ ജീവനൊടുക്കിയതെന്നാണു പൊലീസി​​െൻറ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രി കുടുംബ പ്രശ്നങ്ങളെച്ചൊല്ലി ഭാര്യയുമായി വഴക്കുണ്ടായതായി സിദ്ധാർഥ് മൊഴി നൽകി.

രാത്രി വഴക്കിട്ട്​ സ്മൃജ കിടപ്പു മുറിയിൽ കയറി കതകടച്ചു. താൻ ഹാളിൽ കിടന്നുറങ്ങിയെന്നും രാവിലെ ഏറെ നേരം വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്നു പൊലീസിൽ വിവരം അറിയിക്കുകയായിരുന്നെന്നും സിദ്ധാർഥ് പറഞ്ഞു. സംഭവത്തിനു പിന്നിൽ മറ്റു കാരണങ്ങളുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്നും ഇവരുടെ കുടുംബാംഗങ്ങളെയും, സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

Loading...
COMMENTS