വിശ്വരൂപം 2: മേക്കിങ് വിഡിയോ പുറത്ത്

21:04 PM
07/08/2018
viswaroopam

ഉലകനായകൻ കമൽഹാസൻ ചിത്രം വിശ്വരൂപം 2 ന്‍റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. കമൽഹാസൻ തന്നെയാണ് തിരക്കഥയും സംഭാഷണവും സംവിധാനം നിർവഹിച്ചത്. കമല്‍ തന്നെയാണ് ചിത്രത്തിലെ നായകന്‍. പൂജ കുമാര്‍, ശേഖര്‍ കപൂര്‍, രാഹുല്‍ ബോസ്, ആന്‍ഡ്രീയ ജെറീമിയ, ജയ്ദീപ് അഹ്ലാദ് എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലുണ്ട്. 

2013 ല്‍ പുറത്തിറങ്ങിയ വിശ്വരൂപത്തിന്റെ രണ്ടാം ഭാഗമാണ് ചിത്രം. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഒരു സ്‌പൈ ത്രില്ലര്‍ ചിത്രമായിരുന്നു ഒന്നാം ഭാഗം. തീവ്രവാദവിരുദ്ധ യുദ്ധത്തിന്റെ മറവില്‍ മുസ്ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നാരോപിച്ച് തമിഴ്‌നാട്ടിലെ ചില സംഘടനകള്‍ വിശ്വരൂപത്തിനെതിരെ രംഗത്ത് വന്നിരുന്നു. രണ്ടാം ഭാഗവും വിവാദങ്ങളിലിടം പിടിക്കുമോയെന്നാണ് ആരാധകർ ഉറ്റ് നോക്കുന്നത്. 
 

Loading...
COMMENTS