ആലപ്പുഴ: തമിഴിലെ അദ്ഭുതതാരം വിജയ് സേതുപതി സിനിമ ചിത്രീകരണത്തിന് ആലപ്പുഴയി ൽ. സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന ‘മാമനിതൻ’ ചിത്രത്തിലെ മുഖ്യകഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. ഡിസംബർ 15ന് മധുരയിൽ പൂജ കഴിഞ്ഞ ചിത്രത്തിെൻ റ ആദ്യ ഷെഡ്യൂൾ വാരാണസിയിൽ പൂർത്തിയായി. കേരളത്തിലെ രണ്ടാം ഷെഡ്യൂളിനുശേഷം രാമേശ്വരത്താണ് അടുത്ത ചിത്രീകരണം.
ഗായത്രിയാണ് നായിക. വർത്തമാനകാലഘട്ടത്തിൽ തൊഴിലാളി സമൂഹം നേരിടുന്ന സങ്കീർണ പ്രശ്നങ്ങളാണ് ചിത്രത്തിെൻറ ഇതിവൃത്തം. കയർ തൊഴിലാളിയുടെ വേഷമാണ് വിജയ് സേതുപതിയുടേത്. ‘കമ്മട്ടിപ്പാടം’ ഫെയിം മണികണ്ഠൻ ആചാരിയും ചിത്രത്തിലുണ്ട്.
തൊഴിലാളികളുടെ അവകാശപ്പോരാട്ടത്തിൽ ബഹുദൂരം മുന്നേറാൻ കഴിഞ്ഞ രാഷ്ട്രീയ പ്രബുദ്ധരായ ജനങ്ങൾ അധിവസിക്കുന്ന കേരളത്തിൽ സിനിമയുടെ ഭാഗങ്ങൾ ചിത്രീകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് വിജയ് സേതുപതി ‘മാധ്യമ’ത്തോട് പറഞ്ഞു. കേരളത്തിലെ സ്ത്രീ മുന്നേറ്റം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ ബീച്ചിലെ കയർ കോർപറേഷൻ ഗോഡൗണിൽ നടന്ന ചിത്രീകരണത്തിൽ ഒാേട്ടാ തൊഴിലാളികളുമായി വിജയ് സേതുപതിയുടെ ചില രംഗങ്ങളാണ് ചിത്രീകരിച്ചത്. എം.സുകുമാറാണ് കാമറമാൻ. ജനുവരി 29 വരെ ആലപ്പുഴയിൽ ചിത്രീകരണമുണ്ട്.
അക്കൗണ്ടൻറായി ഗൾഫിൽ ജോലി ചെയ്യുന്ന കാലത്ത് പരിചയപ്പെട്ട മലയാളിയായ ജെസിയാണ് വിജയിെൻറ ഭാര്യ. ഭാര്യയുടെ നാടായ കൊല്ലത്തിനടുത്ത ജില്ലയിൽ ഷൂട്ടിങ്ങിന് എത്തിയ ആഹ്ലാദത്തിലാണ് വിജയ് സേതുപതി.