മതം പറഞ്ഞ്​ വോട്ട് ചോദിക്കുന്നവർക്കൊപ്പം ചേരാതിരിക്കുക -വിജയ്​ സേതുപതി VIDEO

22:16 PM
18/04/2019
vijay sethupathi

ജാതിയും മതവും പറഞ്ഞ്​ വോട്ട്​ ചോദിക്കുന്നവർക്ക്​ വോട്ട് ചെയ്യരുതെന്നഭ്യർത്ഥിച്ച് പ്രശസ്​ത തമിഴ് നടൻ വിജയ് സേതുപതി. ഒരു പൊതു പരിപാടിയിൽ വെച്ചായിരുന്നു വിജയ് സേതുപതി തടിച്ചുകൂടിയ ജനങ്ങളോട്​ അപേക്ഷിക്കുന്നത്​. താരത്തിൻെറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

“നിങ്ങൾ സൂക്ഷിച്ച് വോട്ട് ചെയ്യുക. ചിന്തിച്ച് വോട്ട് ചെയ്യുക. വോട്ട് ചെയ്യുമ്പോൾ നമ്മുടെ നാട്ടിലൊരു പ്രശ്നം, നമ്മുടെ കോളേജിലൊരു പ്രശ്നം, നമ്മുടെ സുഹൃത്തിനൊരു പ്രശ്നം, അല്ലെങ്കിൽ നമ്മുടെ സംസ്ഥാനത്തിനൊരു പ്രശ്നം എന്ന് പറയുന്നവർക്കൊപ്പം ചേരുക. നമ്മുടെ ജാതിക്കൊരു പ്രശ്നം, നമ്മുടെ മതത്തിനൊരു പ്രശ്നം എന്ന് പറയുന്നവരോടൊപ്പം ഒരിക്കലും ചേരാതിരിക്കുക. ഇങ്ങനെ പറയുന്നവർ ജനങ്ങളെ തമ്മിലടിപ്പിച്ച്​ വീട്ടിൽ പൊലീസിൻെറ കാവലോടെ സുഖിച്ചിരിക്കും. നമ്മളാണ് പിടിക്കപ്പെടുക. ദയവ് ചെയ്ത് മനസ്സിലാക്കുക- ഇങ്ങനെയായിരുന്നു വിജയ് സേതുപതിയുടെ ഉപദേശം.

Loading...
COMMENTS