'വേലയില്ലാ പട്ടധാരി 2' വിന്‍റെ ടീസർ എത്തി
text_fieldsധനുഷും കജോളും പ്രധാനവേഷത്തിലെത്തുന്ന 'വേലയില്ലാ പട്ടധാരി 2' ന്‍റെ ടീസർ പുറത്തിറങ്ങി. അമിതാഭ് ബച്ചൻ ആണ് ടീസർ പുറത്തിറക്കിയത്. സൗന്ദര്യ രജനികാന്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇടവേളക്ക് ശേഷമാണ് കജോള്‍ ഒരു തമിഴ് ചിത്രത്തിന്റെ ഭാഗമാകുന്നത്. രാജീവ് മേനോന്‍ 1997ൽ സംവിധാനം ചെയ്ത മിന്‍സാരക്കനവില്‍ കജോള്‍ നായികയായിരുന്നു. അമലാ പോള്‍, സമുദ്രക്കനി, ശരണ്യ പൊന്‍വര്‍ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
കൊച്ചടിയാന് ശേഷം സൗന്ദര്യ രജനികാന്ത് ഒരുക്കുന്ന ചിത്രമാണിത്. പ്രതിനായികാ വേഷത്തിലാണ് കജോൾ ചിത്രത്തിൽ എത്തുന്നത്. വേൽരാജ് സംവിധാനം ചെയ്ത വേലയില്ലാ പട്ടധാരിയിലെ അഭിനേതാക്കളെയെല്ലാം രണ്ടാം ഭാഗത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്. 2014 ൽ പുറത്തിറങ്ങിയ ആദ്യ ഭാഗത്തിലും അമല പോൾ തന്നെയായിരുന്നു നായിക. പഠനം കഴിഞ്ഞ് നാല് വർഷം ജോലിയില്ലാതെ നടകേണ്ടി വന്ന രഘുവരൻ എന്ന ചെറുപ്പക്കാരാന്റെ കഥയാണ് വേലയില്ല പട്ടധാരി പറഞ്ഞത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
