ഷറഫുവും സുഹാസും ധനുഷിന് തിരക്കഥയൊരുക്കും; സംവിധാനം കാർത്തിക് നരേൻ
text_fieldsകൊച്ചി: തമിഴ് സൂപ്പർ താരം ധനുഷ് നായകനാകുന്ന സിനിമക്ക് മലയാളികളായ ഷറഫുവും സുഹാസും തിരക്കഥയൊരുക്കും. ധ്ര ുവങ്ങൾ പതിനാറ്, മാഫിയ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ യുവസംവിധായകൻ കാർത്തിക് നരേനാണ് സിനിമ സംവിധാനം ചെയ്യ ുന്നത്.
അമൽ നീരദ് സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം വരത്തനിലൂടെയാണ് ഷറഫുവും സുഹാസും സിനിമ രംഗത്തേക്കെത്തിയത്. വൈറസ് സിനിമയുടെ തിരക്കഥയിൽ മുഹ്സിൻ പരാരിക്കൊപ്പവും ഇരുവരും പങ്കാളികളായി.
കാർത്തിക് സുബ്ബരാജിെൻറ ജഗമേ തന്തിരം, മാരി സെൽവരാജിെൻറ കർണൻ, ആനന്ദ് എൽ. റായിയുടെ അത് രംഗിരേ, സഹോദരൻ െസൽവരാഘവൻ സംവിധാനം ചെയ്യുന്ന സൂപ്പർ ഹിറ്റ് ചിത്രം പുതുപ്പേട്ടയുടെ രണ്ടാം ഭാഗം എന്നിവയാണ് ധനുഷിെൻറതായി ഇനി പുറത്തുവരാനുള്ളത്.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
