Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightധനുഷി​െൻറ വട ചെന്നൈ...

ധനുഷി​െൻറ വട ചെന്നൈ തമിഴ്​ റോക്കേഴ്​സിൽ; പൈറസി നേരിടാൻ പ്രത്യേക സംഘത്തെ നിയോഗിക്കും​ -വിശാൽ

text_fields
bookmark_border
vada-chennai-vishal
cancel

ആടുകളം, പൊല്ലാതവൻ എന്നീ ചിത്രങ്ങൾക്ക്​ ശേഷം വെട്രിമാരനും ധനുഷും ഒന്നിച്ച ബ്രഹ്മാണ്ഡ ചിത്രം വട ചെന്നൈയുടെ വ്യാജ പതിപ്പ്​ ഒാൺലൈനിൽ. വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾക്ക്​ ശേഷം വൻ മുടക്കുമതലിൽ നിർമിച്ച ചിത്രം തിയറ്ററുകളിലെത്തി രണ്ട്​ ദിവസം പിന്നിടവേയാണ്​ പൈ​േററ്റഡ്​ കോപി പുറത്തായത്​​. എ. സുബാസ്‌കരന്‍, ധനുഷ്, വെട്രിമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

സിനിമകളുടെ വ്യാജപതിപ്പുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നതിൽ കുപ്രസിദ്ധി നേടിയ തമിഴ്‍റോക്കേഴ്‍സ് എന്ന വെബ് സൈറ്റിലാണ് ചിത്രത്തിന്‍റെ സ്ക്രീന്‍ റെക്കോർഡ്​ പതിപ്പ്​ ലഭ്യമായത്​. സംഭവത്തില്‍ പ്രതിഷേധിച്ച് നടന്‍ വിശാല്‍ രംഗത്ത് എത്തിയിട്ടുണ്ട്​. ഓണ്‍ലൈന്‍ പൈറസി സൈറ്റുകള്‍ക്ക് കടിഞ്ഞാണിടാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് വിശാല്‍ അറിയിച്ചു.

വടക്കന്‍ ചെന്നൈയിലെ ആളുകളുടെ 35 വര്‍ഷത്തെ ജീവിതമാണ് ഈ സിനിമ പറയുന്നത്. ​െഎഷ്വര്യ രാജേഷ്​, സമുദ്രക്കനി, ആന്‍ഡ്രിയ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actor Dhanushmalayalam newsmovie newsActor VishalTamilrockersVada Chennaikollywood
News Summary - Vada Chennai full movie leaked on TamilRockers-movie news
Next Story