ദീപാവലിക്ക് 96 ടി.വിയിൽ പ്രദർശിപ്പിക്കരുത് -തൃഷ

20:05 PM
04/11/2018
tamil movie 96-entertainment news

തമിഴ് ചിത്രം 96 ദീപാവലി ദിനത്തിൽ ടി.വിയിൽ പ്രദർശിപ്പിക്കുന്നതിനെ എതിർത്ത് നടി തൃഷ. ഇപ്പോൾ ടി.വിയിൽ പ്രദർശിപ്പിക്കരുതെന്ന് തൃഷ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. 

ഇത് ഞങ്ങളുടെ അഞ്ചാം വാരമാണ്. ഇപ്പോഴും തിയറ്ററുകളിൽ 80 ശതമാനത്തോളം പ്രേക്ഷകർ വരുന്നുണ്ട്. അതിനാൽ ചിത്രത്തിന്‍റെ ടി.വി പ്രീമിയർ നേരത്തെ നടത്തുന്നത് ശരിയല്ല. പൊങ്കലിന്‍റെ സമയത്തേക്ക് 96 ടിവി പ്രീമിയർ നീട്ടിലെണമെന്ന് അഭ്യർത്ഥിക്കുന്നു. 
                      -തൃഷ

ദീപാവലിക്ക് 96 സൺടിവിയിൽ പ്രദർശിപ്പിക്കുമെന്ന് ചാനൽ അറിയിച്ചിരുന്നു. എന്നാൽ ചാനൽ അധികൃതർ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.  

Loading...
COMMENTS