അടിപിടി കേസ്​:  നടൻ സന്താനം മുൻകൂർ ജാമ്യപേക്ഷ നൽകി 

  • റി​യ​ൽ എ​സ്​​റ്റേ​റ്റ് രം​ഗ​ത്തു​ള്ള​ ക​മ്പ​നി​യു​ടെ മേ​ധാ​വിയെയും അ​ഭി​ഭാ​ഷ​ക​നെയും മ​ർ​ദി​ച്ചെ​ന്നാ​ണ്​ പ​രാ​തി 

23:17 PM
10/10/2017
santhanam

ചെ​ന്നൈ: പ​ണ​മി​ട​പാ​ട്​ പ്ര​ശ്​​ന​ത്തി​ൽ അ​ഭി​ഭാ​ഷ​ക​നെ​യും കെ​ട്ടി​ട നി​ർ​മാ​ണ ക​മ്പ​നി ഉ​ട​മ​യെ​യും മ​ർ​ദി​ച്ചെ​ന്ന കേ​സി​ൽ   ന​ട​ൻ സ​ന്താ​നം മു​ൻ​കൂ​ർ ജാ​മ്യ​പേ​ക്ഷ​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ചു. റി​യ​ൽ എ​സ്​​റ്റേ​റ്റ് രം​ഗ​ത്തു​ള്ള​ ക​മ്പ​നി​യു​ടെ മേ​ധാ​വി ഷ​ൺ​മു​ഖ സു​ന്ദ​രം, ക​മ്പ​നി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ പ്രേം ​ആ​ന​ന്ദ്​ എ​ന്നി​വ​രെ മ​ർ​ദി​ച്ചെ​ന്നാ​ണ്​ പ​രാ​തി. അ​ഭി​ഭാ​ഷ​ക​ൻ ബി.​ജെ.​പി നേ​താ​വാ​ണ്. 

ന​ഗ​ര​പ്രാ​ന്ത പ്ര​ദേ​ശ​ത്ത്​ തി​യ​റ്റ​ർ ഉ​ൾ​പ്പെ​ട്ട ഷോ​പ്പി​ങ്​ കോം​പ്ല​ക്​​സ്​ സ​മു​ച്ച​യം പ​ണി​യു​ന്ന​തി​ന് ഷ​ൺ​മു​ഖ സു​ന്ദ​ര​ത്തി​ന്​ മൂ​ന്നു ​േകാ​ടി രൂ​പ സ​ന്താ​നം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ക​മ്പ​നി​യു​മാ​യി അ​ഭി​പ്രാ​യ​വ്യ​ത്യാ​സം ഉ​ണ്ടാ​യ​തോ​ടെ ന​ട​ൻ കു​റെ പ​ണം തി​രി​കെ വാ​ങ്ങി. ബാ​ക്കി പ​ണം തി​രി​കെ വാ​ങ്ങു​ന്ന വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​മ്പ​നി ഒാ​ഫി​സി​ൽ എ​ത്തി​യ  സ​ന്താ​ന​വും മാ​നേ​ജ​ർ ര​മേ​ശും  ഷ​ൺ​മു​ഖ​സു​ന്ദ​ര​വു​മാ​യി വാ​ക്കു​ത​ർ​ക്ക​മാ​യി.

ഇ​തി​നി​ടെ അ​ഭി​ഭാ​ഷ​ക​നും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​തോ​ടെ ത​മ്മി​ല​ടി​യാ​യി. മൂ​ക്കി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​ഭി​ഭാ​ഷ​ക​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.​ ത​ന്നെ ആ​ക്ര​മി​ച്ച​താ​യി ന​ട​നും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്​്. ന​ട​നും മാ​നേ​ജ​രും ചി​കി​ത്സ തേ​ടി. നി​ർ​മാ​ണ ക​മ്പ​നി ഉ​ട​മ​യും അ​ഭി​ഭാ​ഷ​ക​നും ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ ന​ട​നെ​തി​രെ ചെ​ന്നൈ വ​ത്​​സ​ര വാ​ക്കം പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്. പ്ര​മു​ഖ ഹാ​സ്യ​ന​ട​നാ​യ സ​ന്താ​നം മ​ല​യാ​ള സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 

COMMENTS