തനി ഒരുവൻ വീണ്ടും വരുന്നു; അരവിന്ദ് സാമിക്ക് പകരം ആര്?
text_fieldsജയം രവിയും അരവിന്ദ് സാമിയും മത്സരിച്ചഭിനയിച്ച തനി ഒരുവൻ എന്ന ചിത്രത്തിന് രണ്ടാം ഭാഗമൊരുങ്ങുന്നു. ജയം രവിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായ ചിത്രത്തിൽ നയൻതാരയായിരുന്നു നായിക. തനി ഒരുവെൻറ മൂന്നാം വാർഷിക ദിനത്തിെൻറ സന്തോഷം പങ്കുവെക്കാനെത്തിയ സംവിധായകൻ മോഹൻ രാജയാണ് ചിത്രത്തിെൻറ രണ്ടാം ഭാഗത്തെ കുറിച്ച് അറിയിച്ചത്. ജയം രവിയുടെ സഹോദരൻ കൂടിയാണ് മോഹൻ രാജ.
Thani oruvan 2 jayam ravi anna in next movie for fans happy pic.twitter.com/3T9JfcFP5W
— Thiruvanmiyur Mani (@ThiruvanmiyurM) August 28, 2018
ചിത്രത്തിലെ നായകനോളം പ്രശംസ നേടിയ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് അരവിന്ദ് സാമിയായിരുന്നു. ആദ്യ ഭാഗത്തിൽ അരവിന്ദ് സാമിയുടെ സിദ്ധാർഥ് അഭിമന്യൂ കൊല്ലപ്പെടുന്നതിനാൽ രണ്ടാം ഭാഗത്തിൽ അത്രത്തോളം കരുത്തുറ്റ വില്ലനായി ആരെത്തുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
