Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷൂട്ടിങ് വെട്ടിച്ചുരുക്കി അജിത്ത് ചെന്നൈയിലെത്തി

text_fields
bookmark_border
ഷൂട്ടിങ് വെട്ടിച്ചുരുക്കി അജിത്ത് ചെന്നൈയിലെത്തി
cancel

ചെന്നൈ: ജയലളിതയുടെ പിന്‍ഗാമിയായി നടൻ അജിത്തായിരിക്കുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ താരം ഷൂട്ടിങ് വെട്ടിച്ചുരുക്കി ചെന്നൈയിലെത്തി. ജയയുടെ മരണം നടക്കുമ്പോൾ അദ്ദേഹം ബൾഗേറിയയിൽ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു. ഭാര്യ ശാലിനിക്കൊപ്പം മറീന ബീച്ചിൽ ജയയുടെ മൃതദേഹം അടക്കം ചെയ്ത സ്ഥലത്ത് അജിത്ത് എത്തി അന്ത്യോപചാരം അർപ്പിച്ചു.

സിരുത്തൈ ശിവയുടെ പുതിയ ചിത്രത്തില്‍ വിവേക് ഒബ് റോയിക്കൊപ്പമുള്ള രംഗങ്ങളായിരുന്നു ബള്‍ഗേറിയയില്‍ ചിത്രീകരിച്ചുവന്നത്. അജിത്തിന്റെ പെട്ടെന്നുള്ള വരവ് അഭ്യൂഹങ്ങള്‍ ശക്തമാക്കി. അതേസമയം, ജയയുടെ പിൻഗാമിയായി തോഴി ശശികലയുടെ പേരും ഉയർന്നു വരുന്നുണ്ട്. സെപ്തംബര്‍ 22 ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആദ്യം അവിടെ എത്തി തലൈവിയെ കണ്ടത് തമിഴകത്തിന്‍റെ 'തല' അജിത്തായിരുന്നു. ഇതുവരെ രാഷ്ട്രീയ പാർട്ടികളുമായി ചേർന്നു പ്രവർത്തിക്കാത്ത വ്യക്തിയാണ് അജിത്ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thala Ajith Cancelled his Shoot & Came all way back to Chennai
Next Story