Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightസൂപ്പർതാരങ്ങൾക്കിട്ട്​...

സൂപ്പർതാരങ്ങൾക്കിട്ട്​ പണി;തമിഴ്​ സ്പൂഫ്​ ചിത്രം ‘തമിഴ്​ പട’ത്തിന്​ രണ്ടാം ഭാഗം

text_fields
bookmark_border
thamizh-padam 2
cancel

തമിഴിലെ സൂപ്പർ താരങ്ങളായ രജനീകാന്ത്​, അജിത്​, വിജയ്​, വിശാൽ, വിജയ്​ സേതുപതി എന്നിവരെ കണക്കിന്​ ട്രോളി സിവയുടെ ഏറ്റവും പുതിയ ചിത്രത്തി​​​െൻറ ടീസർ. തമിഴിൽ സൂപ്പർഹിറ്റായി മാറിയ ആക്ഷേപഹാസ്യ ചിത്രമായിരുന്നു ‘തമിഴ്​ പടം’. ഇപ്പോൾ അതിനൊരു രണ്ടാം ഭാഗവുമായി എത്തിയിരിക്കുകയാണ്​ അണിയറ പ്രവർത്തകർ. രണ്ടാം ഭാഗത്തി​​​െൻറ ടീസറാണ്​ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്​. സി.എസ്​ അമുദനാണ്​ സംവിധാനം​.

ചിത്രത്തി​​​െൻറ ഫസ്റ്റ്​ ലുക്​ പോസ്റ്റർ തന്നെ വൻ ചർച്ചയായിരുന്നു. ചിത്രത്തി​​​െൻറ റിലീസ്​ തീയതിക്കൊപ്പം തമിഴ്​റോക്കേഴ്​സിൽ റിലീസ്​ ചെയ്യുന്ന തീയതി കൂടി പുറത്തുവിട്ടായിരുന്നു പോസ്റ്റർ ഇറക്കിയത്​. തുപ്പരിവാലൻ, മങ്കാത്ത, തുപ്പാക്കി, വിക്രം വേദ തുടങ്ങി രജനികാന്തി​​​െൻറ എന്തിരൻ 2.0നെപോലും തമിഴ്പടത്തില്‍ പരിഹസിക്കുന്നുണ്ട്​.

അമുദൻ സംവിധാനം ​െചയ്യുന്ന ചിത്രത്തില്‍ നായകന്‍ ശിവ തന്നെയാണ്​ സൂപ്പര്‍ താരങ്ങളുടെ വിവിധ കഥാപാത്രങ്ങളായി എത്തുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsTamizh Padamthamizh padam 2 Teaser
News Summary - Tamizh Padam 2 Official Teaser-movie news
Next Story