സിനിമ മേഖലക്ക്​ ആശ്വസിക്കാം; തമിഴ്​ റോക്കേഴ്​സ്​ അഡ്​മിൻ അറസ്​റ്റിൽ

21:23 PM
14/03/2018
Tamil-rockers

തി​രു​വ​ന​ന്ത​പു​രം: തെ​ന്നി​ന്ത്യ​ൻ സി​നി​മ​ക​ളു​ടെ വ്യാ​ജ​പ​തി​പ്പു​ക​ൾ പ​ക​ർ​ത്തി ഇ​ൻ​റ​ർ​നെ​റ്റ്​ വ​ഴി പ്ര​ച​രി​പ്പി​ച്ച്​ കോ​ടി​ക​ൾ സ​മ്പാ​ദി​ച്ച ത​മി​ഴ്​ റോ​ക്കേ​ഴ്​​സി​​​െൻറ പ്ര​ധാ​ന അ​ഡ്​​മി​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ആ​ൻ​റി​പൈ​റ​സി സെ​ൽ വി​ദ​ഗ്​​ധ​മാ​യി അ​റ​സ്​​റ്റ്​ ചെ​യ്​​തു. സി​നി​മ ലോ​ക​ത്തി​ന്​ കോ​ടി​ക​ളു​ടെ ന​ഷ്​​ടം വ​രു​ത്തു​ന്ന​തി​ൽ പ്ര​ധാ​നി​ക​ളാ​ണ്​ പി​ടി​യി​ലാ​യ​ത്. ത​മി​ഴ്​​നാ​ട്​ വി​ല്ലു​പു​രം സ്വ​ദേ​ശി കാ​ർ​ത്തി (24), കൂ​ട്ടാ​ളി​ക​ളാ​യ സു​രേ​ഷ്​ (24), ടി.​എ​ൻ റോ​ക്കേ​ഴ്​​സ്​ ഉ​ട​മ പ്ര​ഭു (24), ഡീ​വീ​ഡി ​േറാ​ക്കേ​ഴ്​​സ്​ ഉ​ട​മ​ക​ളും തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി​ക​ളു​മാ​യ ജോ​ൺ​സ​ൺ (30), മ​രി​യ​ജോ​ൺ (22)എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. കു​റ​ച്ചു​നാ​ളാ​യി പു​ത്ത​ൻ സി​നി​മ​ക​ൾ ഇ​ൻ​റ​ർ​നെ​റ്റി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച്​ തെ​ന്നി​ന്ത്യ​ൻ സി​നി​മാ​ലോ​ക​ത്തെ ത​ക​ർ​ത്ത പ്ര​മു​ഖ​രാ​ണ്​ പി​ടി​യി​ലാ​യ​തെ​ന്ന്​ ആ​ൻ​റി​പൈ​റ​സി സെ​ൽ അ​റി​യി​ച്ചു. 

പ​ല സി​നി​മ​ക​ളും റി​ലീ​സ്​ ചെ​യ്​​ത ദി​വ​സം​ത​ന്നെ ഇ​ൻ​റ​ർ​നെ​റ്റി​ൽ അ​പ്​​ലോ​ഡ്​ ചെ​യ്​​ത്​ ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണ്​ ഇ​വ​ർ ന​ട​ത്തി​വ​ന്ന​ത്.  സി​നി​മ​ക​ളു​ടെ വ്യാ​ജ​പ​തി​പ്പ്​ ത​യാ​റാ​ക്കി ടോ​റ​ണ്ട്​ സൈ​റ്റി​ലൂ​ടെ ത​മി​ഴ്​​റോ​ക്കേ​ഴ്​​സ്. കോം, ​ത​മി​ഴ്​​റോ​ക്കേ​ഴ്​​സ്.​എ.​സി, ത​മി​ഴ്​​​റോ​ക്കേ​ഴ്​​സ്. മി, ​ത​മി​ഴ്​​റോ​ക്കേ​ഴ്​​സ്. കോ, ​ത​മി​ഴ്​​റോ​ക്കേ​ഴ്​​സ്. ​െഎ.​എ​സ്, ത​മി​ഴ്​​റോ​ക്കേ​ഴ്​​സ്. യു.​എ​സ.്​ തു​ട​ങ്ങി 19 ഡൊ​മൈ​നു​ക​ളി​ൽ അ​പ്​​ലോ​ഡ്​ ചെ​യ്​​ത്​ കോ​ടി​ക​ളാ​ണ്​ ഇ​വ​ർ സ​മ്പാ​ദി​ച്ചി​രു​ന്ന​ത്. പു​തി​യ സി​നി​മ​ക​ൾ ഇ​വ​രു​ടെ സൈ​റ്റു​വ​ഴി കൂ​ടു​ത​ൽ​പേ​ർ കാ​ണു​ന്ന​തോ​ടെ സൈ​റ്റു​ക​ളി​ൽ പ​ര​സ്യം വ​രു​ക​യും വ​ൻ​തു​ക ഇ​വ​രു​ടെ അ​ക്കൗ​ണ്ടി​ൽ ല​ഭി​ക്കു​ക​യും ചെ​യ്യും. സി​നി​മ​യു​ടെ വ്യാ​ജ​പ​തി​പ്പ്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട്​ ഒ​രു ഡൊ​മൈ​ൻ  ബ്ലോ​ക്ക്​ ചെ​യ്​​താ​ൽ ഉ​ട​ൻ മ​റ്റൊ​രു ഡൊ​മൈ​നി​ൽ സി​നി​മ​ക​ൾ അ​പ്​​ലോ​ഡ്​ ചെ​യ്യും. ഇ​തി​നാ​യി നി​ര​വ​ധി സ്വ​ന്ത​മാ​ക്കി​െ​വ​ച്ചാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം. ത​മി​ഴ്​​റോ​ക്കോ​ഴ്​​സ്​ ഉ​ട​മ കാ​ർ​ത്തി​യു​ടെ അ​ക്കൗ​ണ്ടു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ  കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ വ​രു​മാ​ന​മു​ണ്ടാ​ക്കി​യ​താ​യി ക​ണ്ടെ​ത്തി. ഡീ​വീ​ഡി റോ​ക്കേ​ഴ്​​സ്​ ഉ​ട​മ ജോ​ൺ​സ​​​െൻറ ഒ​രു​അ​ക്കൗ​ണ്ടി​ൽ മാ​ത്രം കോ​ടി​യി​ല​ധി​കം രൂ​പ എ​ത്തി​യ​താ​യും ക​ണ്ടെ​ത്തി. 

ഇ​ത്ത​രം സൈ​റ്റു​ക​ളു​ടെ അ​ഡ്​​മി​ൻ​മാ​രെ ക​ണ്ടെ​ത്താ​ൻ കു​റേ നാ​ളു​ക​ളാ​യി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​ൻ​റി​പൈ​റ​സി വി​ഭാ​ഗം ശ്ര​മം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ത​മി​ഴ്​​റോ​ക്കേ​ഴ്​​സ്​ ഉ​ൾ​പ്പെ​ടെ സൈ​റ്റു​ക​ളി​ൽ വ​രു​ന്ന പ​ര​സ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​മാ​ണ്​ പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കാ​ൻ സ​ഹാ​യ​ക​മാ​യ​ത്. പൈ​റ​സി ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ലാ​പ്​​ടോ​പ്, ഹാ​ർ​ഡ്​ ഡി​സ്​​ക്, മൊ​ബൈ​ൽ​ഫോ​ണു​ക​ൾ എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു. സം​സ്ഥാ​ന ആ​ൻ​റി​പൈ​റ​സി സെ​ൽ എ​സ്.​പി ബി.​കെ. പ്ര​ശാ​ന്ത​ൻ കാ​ണി​യു​ടെ ​േന​തൃ​ത്വ​ത്തി​ൽ ​  ഡി​വൈ.​എ​സ്.​പി പി. ​വി. രാ​ഗേ​ഷ്​ കു​മാ​ർ, ഡി​റ്റ​ക്​​ടി​വ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ പി.​എ​സ്. രാ​കേ​ഷ്, സ​ബ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ​മാ​രാ​യ രൂ​പേ​ഷ്​​കു​മാ​ർ, ജെ.​ആ​ർ. സു​രേ​ന്ദ്ര​ൻ ആ​ചാ​രി, ജ​യ​രാ​ജ്, എ.​എ​സ്.​െ​എ സു​നി​ൽ​കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ്​ ഒാ​ഫി​സ​ർ​മാ​രാ​യ ഹാ​ത്തിം, സ​ജി, സ്​​റ്റാ​ൻ​ലി ജോ​ൺ, സ്​​റ്റെ​ർ​ലി​ൻ രാ​ജ്, ബെ​ന്നി, അ​ജ​യ​ൻ, സ​ന്ദീ​പ്, അ​ദി​ൽ അ​ശോ​ക്, സു​ബീ​ഷ്, ആ​ദ​ർ​ശ്​ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. 

Loading...
COMMENTS