Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightതമിഴ്​നാട്ടിലെ...

തമിഴ്​നാട്ടിലെ തിയേറ്റർ സമരം പിൻവലിച്ചു

text_fields
bookmark_border
theatre
cancel

ചെന്നൈ: ജൂലൈ 3 മുതൽ തമിഴ്​നാട്ടിലെ തിയേറ്റർ ഉടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു. വെള്ളിയാഴ്​ച മുതൽ തിയേറ്ററുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുമെന്ന്​ തിയേറ്റർ ഉടമകളുടെ സംഘടന  പ്രസിഡൻറ്​ അഭിരാമി രാമനാഥൻ വ്യക്​തമാക്കി. 

ജി.എസ്​.ടി സംബന്ധിച്ച്​ വ്യക്​തത വരുത്തണമെന്ന്​ ആവശ്യപ്പെട്ടാണ്​ തമിഴ്​നാട്ടിലെ തിയേറ്റർ ഉടമകൾ അനിശ്​ചിതകാല സമരം ആരംഭിച്ചത്​. വിഷയം ചർച്ച ​െചയ്യുന്നതിനായി തിയേറ്റർ ഉടമകളെയും സർക്കാർ പ്രതിനിധികളെയും ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കാമെന്ന സർക്കാർ ഉറപ്പി​ലാണ്​ സമരം പിൻവലിച്ചത്​.

ചരക്ക്​ സേവന നികുതി നിലവിൽ വന്നതി​​െൻറ പശ്​ചാത്തലത്തിൽ തിയേറ്ററുകൾക്ക്​ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചുമത്തിയിരുന്ന നികുതി പിൻവലിക്കണമെന്നാണ്​  ഉടമകളുടെ ആവശ്യം. ജി.എസ്​.ടിയിൽ തിയേറ്ററുകൾക്ക്​ 28 ശതമാനമ നികുതിയാണ്​ ചുമത്തിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gstmoviestheatre strikeTamil Nadumalayalam news
News Summary - Tamil Nadu theater owner called off strike
Next Story