മാധ്യമങ്ങളുമായി എങ്ങനെ ഇടപെടണമെന്ന് അറിയില്ലെന്ന് രജനി
text_fieldsചെന്നൈ: മാധ്യമങ്ങളുമായി എങ്ങനെ ഇടപെടണമെന്ന് അറിയില്ലെന്ന് സ്റ്റൈൽ മന്നൻ രജനികാന്ത്. രാഷ്ട്രീയപ്രവര്‍ത്തനം വലിയ ഉത്തരവാദിത്തമാണെന്നും മാധ്യമങ്ങള്‍ പിന്തുണക്കണമെന്നും അദ്ദേഹം പറഞ്ഞു.
വലിയ വിപ്ലവങ്ങള്‍ നടന്ന തമിഴകത്തില്‍ മാറ്റം ലക്ഷ്യമിട്ടാണ് രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ചത്. ഇതുവരെ മാധ്യമങ്ങളുമായി കൃത്യമായി അകലം പാലിച്ചിരുന്ന രജനി ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി.
പാര്‍ട്ടി രൂപവത്കരണം വരെ രാഷ്ട്രീയപ്രതികരണം നടത്തില്ലെന്നും ഒരു പാര്‍ട്ടിയെയും വിമര്‍ശിക്കില്ലെന്നും രാഷ്ട്രീയപ്രവേശനം പ്രഖ്യാപിക്കുമ്പോള്‍തന്നെ വ്യക്തമാക്കിയിരുന്നു. പരസ്യപ്രതികരണം നടത്തുന്നതില്‍ നിന്ന് ആരാധകരെയും വിലക്കിയിട്ടുണ്ട്. പുതുവത്സര ദിനത്തില്‍ അംഗത്വപ്രചാരണവും ആരംഭിച്ചിരുന്നു.
