‘നരകസൂര’ന്‍റെ സസ്പെൻസ് ട്രെയിലർ

21:21 PM
01/08/2018
Naragasooran

'ധ്രുവങ്ങള്‍ പതിനാറ്' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന 'നരകസൂര'ന്‍റെ  ട്രെയിലർ പുറത്തിറങ്ങി. ഇന്ദ്രജിത്തും അരവിന്ദ് സാമിയും നായകരാകുന്ന ചിത്രം സംവിധായകനായ ഗൗതം വാസുദേവ മേനോൻ ആണ് നിർമിക്കുന്നത്.

ശ്രേയ ശരണ്‍, സുദീപ് കിഷന്‍, ആത്മിക തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു വേഷങ്ങളിലുള്ളത്. ആഗസ്റ്റ് 31ന് ചിത്രം പ്രദർശനത്തിന് എത്തും. സുജിത്ത് സാരംഗ് ഛായാഗ്രഹണം. റോൺ എഥാൻ യൊഹാൻ സംഗീത സംവിധാനം. ശ്രദ്ധ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ ബദ്രി കസ്തൂരിയാണ് വിതരണം. 
 

Loading...
COMMENTS